ഐറിസ്​ ആഫെൽ

വയസ്​ 100; ഐറിസ്​ അമ്മൂമ്മക്കായി കാത്തിരിക്കുകയാണ്​ ഫാഷൻ ലോകം

ന്യൂയോർക്ക്​: സെഞ്ച്വറിത്തിളക്കത്തിനിടയിലും ശരീരത്തിന്‍റെ ചുളിവുകൾ മനസിലേക്ക്​ പടർത്തി വിടാൻ ഒരുക്കമല്ല ഐറിസ്​ അമ്മൂമ്മ. 100ന്‍റെ നിറവിലും ഫാഷൻ ലോകത്തിന്​ വിസ്​മയമായി മാറിയിരിക്കുകയാണ്​ ഐറിസ്​ ആഫേൽ എന്ന മുത്തശ്ശി. അവർക്കായി ലോകത്തെ വമ്പൻ ബ്രാൻഡുകൾ കാത്തിരിക്കുന്നു. ഫാഷൻ മാസികകൾ അവരുടെ ചിത്രങ്ങൾ പകർത്താൻ ക്ഷമയോടെ അവർക്ക്​ പിന്നാലെ കൂടുന്നു. കേവലം ഫാഷൻ മാത്രമല്ല ഐറിസിന്‍റെ ലോകം. നല്ല ഒന്നാന്തരം ബിസിനസുകാരിയുമാണ്​.

ആത്മവിശ്വാസം കൈവരിച്ച്​ മുന്നേറേണ്ട ലോകമായ ഫാഷൻ മേഖലയിൽ വയസിനൊന്നും വലിയ പ്രാധാന്യമില്ലെന്ന്​ ഐറിസ്​ പറയുന്നു. പാഷനാണ്​ പ്രധാനം. അതിനു​ വേണ്ടി പണിയെടുക്കുക -ഐറിസ്​ അമ്മൂമ്മയ​ുടെ പ്രചോദന വാക്കുകൾ ഇങ്ങനെ പോകുന്നു. അറിയപ്പെടുന്ന ഇന്‍റീരിയർ ഡിസൈനറുമാണ്​ മുത്തശ്ശി. ചെറുപ്പം മുതലേ ഫാഷനോട് താൽപര്യം പുലർത്തിയിരുന്ന ഐറിസ് പിന്നീട് ടെക്​സ്​റൈൽസ്​ വ്യവസായ ​മേഖലയിലേക്ക്​ തിരിയുകയായിരുന്നു. ഈ കാലയളവിനിടയിൽ

അമേരിക്കൻ പ്രസിഡന്‍റുമാർക്കു വേണ്ടി വരെ വസ്ത്രം ഒരുക്കിയിട്ടുണ്ട്. ആഫെലിന്‍റെ ഫാഷൻ ലോകത്തെക്കുറിച്ച്​ നടന്ന എക്​സിബിഷനിലൂടെയാണ്​ കൂടുതൽ ജനശ്രദ്ധ ആകർഷിച്ചത്​. കഴിഞ്ഞ ആഗസ്​ത്​ 29നാണ്​ ഐറിസിന്​ 100 വയസ്​ തികഞ്ഞത്​. വൻ ആഘോഷങ്ങളാണ്​ അന്ന്​ അരങ്ങേറിയത്​.

2015ൽ ഐറിസിന്‍റെ അഭിമുഖം ദി ഗാർഡിയൻ പ്രസിദ്ധീകരിച്ചിരുന്നു. ഏറെ പ്രചോദനം നൽകുന്ന ആ അഭിമുഖത്തിൽ താൻ ജെറിയാട്രിക്​ സ്റ്റാർലറ്റ്​ (വയോ നക്ഷത്രം) ആണെന്നാണ്​ ഐറിസ്​ സ്വയം വിശേഷിപ്പിച്ചത്​.



1921 ഓഗസ്റ്റ് 29ന് ന്യൂയോർക്കിലെ ക്വീൻസിലുള്ള അസ്റ്റോറിയയിൽ ഒരു ജൂത കുടുംബത്തിൽ ജനിച്ച ഐറിസ് ബാരൽ മാതാപിതാക്കളുടെ ഏക സന്താനമായിരുന്നു. ചെറുപ്പത്തിലേ ഫാഷനോട്​ ആഗ്രഹമായിരുന്നു. 1940-കളുടെ അവസാനത്തിൽ ആഫെൽ ഭർത്താവ് കാളിനെ കണ്ടുമുട്ടി. ഇരുവരും ചേർന്ന്​ 'ഓൾഡ് വേൾഡ് വീവേഴ്​സ്​' എന്ന പേരിൽ ഒരു ടെക്സ്റ്റൈൽ കമ്പനി സ്ഥാപിച്ചു. ഇവരുടെ തുണിത്തരങ്ങൾ വളരെ വേഗം പ്രചാരം നേടി.


 


ഐറിസ്​ ആഫെൽ, ഭർത്താവ്​ കാൾ

വൈറ്റ് ഹൗസിലേക്കും അതിന്‍റെ വാർത്തകൾ എത്തി. പിന്നീട്​ കാത്തിരിക്കേണ്ടി വന്നില്ല. വൈറ്റ്​ ഹൗസിൽനിന്നും കരാറുകൾ​ തേടിയെത്തി. ഒമ്പത്​ പ്രസിഡന്‍റുമാരുടെ വസ്​ത്രങ്ങളുടെ കരാർ ഐറിസിന്‍റെയും കാളിന്‍റെയും കമ്പനിക്ക്​ ലഭിച്ചു. 'ഫസ്റ്റ് ലേഡി ഓഫ് ഫാബ്രിക്', 'ഔർ ലേഡി ഓഫ് ദി ക്ലോത്ത്' എന്നീ പേരുകളും ആഫെൽ സ്വന്തമാക്കി. സാമൂഹ മാധ്യമങ്ങളിൽ ലക്ഷക്കണക്കിന്​ ആളുകൾ ഐറിസിനെ പിന്തുടരുന്നുണ്ട്​.

പ്രായം എന്നത്​ കേവലമൊരു അക്കം മാത്രമായി മാറിയിരിക്കുകയാണ്​ ആഫെലിന്‍റെയടുത്ത്​. 100 കഴിഞ്ഞെങ്കിലും അവർ വിശ്രമിക്കാൻ ഒരുക്കമല്ല. തന്നെ കാത്തിരിക്കുന്ന പരസ്യ കമ്പനികൾക്കും മാസികകൾക്കും ആയി അണിഞ്ഞൊരുങ്ങുകയാണ്​ അവർ. 

Tags:    
News Summary - Who is Iris Apfel? Find out about the fashion icon

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.