നീന്തൽ പരിശീലനം നേടുന്ന കുട്ടികൾക്കൊപ്പം അം​ജ​ദ് ത​ൻ​തീ​ഷ് 

സങ്കടക്കടൽ നീന്തിക്കടക്കുമോ എന്റെ കുട്ടികൾ?

ഗസ്സ: ഗ​സ്സ​യി​ലെ കു​ട്ടി​ക​ളെ വെ​ള്ള​ത്തോ​ട് പേ​ടി​യി​ല്ലാ​ത്ത​വ​രാ​ക്ക​ണം എ​ന്ന നി​ർ​ബ​ന്ധ​ബു​ദ്ധി​യോ​ടെ​യാ​ണ് അം​ജ​ദ് ത​ൻ​തീ​ഷ് അ​വി​ടു​ത്തെ ബീ​ച്ചു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് നീ​ന്ത​ൽ ക്ലാ​സു​ക​ൾ ആ​രം​ഭി​ച്ച​ത്.

പ​ത്തോ നൂ​റോ അ​ല്ല, പ​തി​നൊ​ന്നാ​യി​രം കു​ട്ടി​ക​ളെ ഇ​ങ്ങ​നെ നീ​ന്ത​ൽ അ​ഭ്യ​സി​പ്പി​ച്ചു. ഗ​സ്സ​യി​ലെ ക​ട​ൽ​ത്തീ​ര​ങ്ങ​ളി​ൽ നീ​ന്തി​ത്തു​ടി​ച്ച ആ ​മ​ക്ക​ളു​ടെ മി​ടു​ക്കും വ​ള​ർ​ച്ച​യും ക​ണ്ട് മാ​താ​പി​താ​ക്ക​ളെ​ക്കാ​ളേ​റെ സ​ന്തോ​ഷി​ച്ചി​രു​ന്നു ത​ൻ​തീ​ഷ്. പ​ക്ഷേ, ഇ​പ്പോ​ൾ അ​തെ​ല്ലാം വേ​ദ​നി​ക്കു​ന്ന ഓ​ർ​മ​ക​ൾ.

വ​ട​ക്ക​ൻ ഗ​സ്സ​യി​ലെ വീ​ട്ടി​ൽ​നി​ന്ന് നി​ർ​ബ​ന്ധി​ത കു​ടി​യി​റ​ക്കി​ന് ഇ​ര​യാ​യ ത​ൻ​തീ​ഷി​നി​പ്പോ​ൾ വ​ല്ല​പ്പോ​ഴു​മേ ഇ​ൻ​റ​ർ​നെ​റ്റ് സൗ​ക​ര്യം ല​ഭി​ക്കൂ. ആ ​സ​മ​യം ഫോ​ണി​ൽ വ​ന്ന് നി​റ​യു​ന്ന​ത് പ്രി​യ​പ്പെ​ട്ട കു​ട്ടി​ക​ളു​ടെ, സു​ഹൃ​ത്തു​ക്ക​ളു​ടെ, അ​വ​രു​ടെ മാ​താ​പി​താ​ക്ക​ളു​ടെ, ബ​ന്ധു​ക്ക​ളു​ടെ വി​യോ​ഗ വാ​ർ​ത്ത​ക​ൾ. ക​ഴി​ഞ്ഞ​യാ​ഴ്ച ത​ന്റെ ഏ​റ്റ​വും മി​ടു​ക്ക​നാ​യ മു​ഹ​മ്മ​ദ് മു​സ​ല്ലം എ​ന്ന വി​ദ്യാ​ർ​ഥി​യു​ടെ ചി​ത്രം അ​ദ്ദേ​ഹം ഫേ​സ്ബു​ക്കി​ലി​ട്ടി​രു​ന്നു, അ​വ​നും ഇ​സ്രാ​യേ​ലി ഭീ​ക​രാ​ക്ര​മ​ണ​ത്തി​ൽ ര​ക്ത​സാ​ക്ഷി​യാ​യി​രി​ക്കു​ന്നു.

അ​തി​നു​മു​മ്പ് സ​ഹ പ​രി​ശീ​ല​ക​നും നാ​ലു മ​ക്ക​ളും ര​ക്ത​സാ​ക്ഷി​ക​ളാ​യി. ശി​ഷ്യ​യും ബ​ന്ധു​വു​മാ​യ മ​റി​യം ദ​വാ​സ് എ​ന്ന 11കാ​രി​ക്ക് ഇ​രു കാ​ലു​ക​ളും ന​ഷ്ട​പ്പെ​ട്ടു. വേ​റെ​യും ഒ​രു​പാ​ട് കു​ട്ടി​ക​ളു​ടെ മ​ര​ണ​വാ​ർ​ത്ത​ക​ൾ കേ​ൾ​ക്കു​ന്നു. പ​ല കു​ട്ടി​ക​ളും എ​വി​ടെ, അ​വ​ർ​ക്ക് എ​ന്തു​പ​റ്റി എ​ന്നോ​ർ​ത്ത് ആ​ശ​ങ്ക പെ​രു​ക്കു​ന്നു

1999ൽ ​നാ​ട്ടി​ലെ പ്രാ​ദേ​ശി​ക നീ​ന്ത​ൽ മ​ത്സ​ര​ത്തി​ൽ ചാ​മ്പ്യ​നാ​യ​തോ​ടെ​യാ​ണ് ബൈ​ത്ത് ലാ​ഹി​യ​യി​ൽ​നി​ന്നു​ള്ള ത​ൻ​തീ​ഷ് നീ​ന്ത​ൽ പ​രി​ശീ​ലി​പ്പി​ക്കാ​ൻ തു​ട​ങ്ങി​യ​ത്. പ്ര​ദേ​ശ​ത്തു​നി​ന്ന് ഒ​രു ഒ​ളി​മ്പി​ക്സ് മ​ത്സ​രാ​ർ​ഥി​യെ​യെ​ങ്കി​ലും ഒ​രു​ക്ക​ണം എ​ന്നാ​യി​രു​ന്നു ആ​ഗ്ര​ഹം. പ​ക്ഷേ, അ​ശാ​ന്തി​യു​ടെ​യും അ​നി​ശ്ചി​ത​ത്വ​ത്തി​ന്റെ​യും അ​വ​സ്ഥ​യി​ൽ അ​ത​ത്ര എ​ളു​പ്പ​മാ​യി​രു​ന്നി​ല്ല. വ​ർ​ഷ​ങ്ങ​ൾ​ക്കു​മു​മ്പ് കു​റെ​യേ​റെ കു​ട്ടി​ക​ൾ മെ​ഡി​റ്റ​റേ​നി​യ​ൻ ക​ട​ലി​ൽ മു​ങ്ങി​മ​രി​ച്ച​തോ​ടെ മ​ത്സ​ര​ങ്ങ​ൾ​ക്ക് പ്രാ​പ്ത​രാ​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ലെ​ങ്കി​ലും അ​വ​രു​ടെ ജീ​വ​ര​ക്ഷ ഉ​റ​പ്പാ​ക്കാ​നെ​ങ്കി​ലും ത​ന്നാ​ലാ​വു​ന്ന​ത് ചെ​യ്യ​ണ​മെ​ന്നു​റ​പ്പി​ച്ചു.

ഗ​സ്സ ന​ഗ​ര​ത്തി​ലെ ക​ട​ലോ​ര​ങ്ങ​ളി​ലും കൃ​ഷി​യി​ട​ങ്ങ​ളി​ലും കു​ള​ങ്ങ​ളു​ണ്ടാ​ക്കി അ​വ​യി​ലാ​ണ് കു​ട്ടി​ക​ളെ പ​രി​ശീ​ലി​പ്പി​ച്ചി​രു​ന്ന​ത്. യു​ദ്ധ​ങ്ങ​ളി​ൽ അ​വ ന​ശി​ക്കു​മ്പോ​ൾ പു​തി​യ പൂ​ളു​ക​ൾ നി​ർ​മി​ച്ച് കൂ​ടു​ത​ൽ കു​ട്ടി​ക​ളെ പ​രി​ശീ​ലി​പ്പി​ച്ചു പോ​ന്നു.

വീ​ടു​വി​ട്ടു​പോ​കാ​ൻ ആ​ദ്യം മ​ടി​ച്ചെ​ങ്കി​ലും വ​ട​ക്ക​ൻ ഗ​സ്സ​യി​ൽ ഇ​സ്രാ​യേ​ൽ ഭീ​ക​രാ​ക്ര​മ​ണം ശ​ക്ത​മാ​യ​തോ​ടെ കു​ടും​ബ​ത്തെ​യും കൂ​ട്ടി ഭ​ര​ണ​കൂ​ടം സു​ര​ക്ഷി​ത​ത്വം വാ​ഗ്ദാ​നം ചെ​യ്ത തെ​ക്ക​ൻ മേ​ഖ​ല​യി​ലേ​ക്ക് താ​മ​സം മാ​റു​ക​യാ​യി​രു​ന്നു. ഇ​പ്പോ​ൾ അ​വി​ടെ​യും നി​ര​ന്ത​രം വ്യോ​മാ​ക്ര​മ​ണ​ങ്ങ​ൾ ന​ട​ക്കു​ന്നു.

സ്വ​ന്തം കു​ടും​ബ​ത്തി​ന്റെ കാ​ര്യ​ത്തി​ലെ​ന്ന​പോ​ലെ ഗ​സ്സ​യി​ലെ ഓ​രോ കു​ഞ്ഞി​ന്റെ​യും ജീ​വ​നും ഭാ​വി​യു​മോ​ർ​ത്ത് ആ​ശ​ങ്ക​പ്പെ​ടു​ന്നു ഇ​ദ്ദേ​ഹ​മി​പ്പോ​ൾ. ശാ​രീ​രി​ക​മാ​യി മാ​ത്ര​മ​ല്ല, മാ​ന​സി​ക​മാ​യും അ​വ​രെ യു​ദ്ധം മു​റി​വേ​ല്പി​ക്കു​മെ​ന്നും അ​തി​നെ അ​തി​ജീ​വി​ക്കാ​ൻ മാ​ർ​ഗ​ങ്ങ​ൾ തേ​ടേ​ണ്ട​തു​ണ്ടെ​ന്നും ത​ൻ​തീ​ഷ് പ​റ​യു​ന്നു.

Tags:    
News Summary - Will my children swim across the sea of ​​sorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.