Classifieds
ഹർജിക്കാരി/വാദി: കോട്ടയം ജില്ലയിൽ ചങ്ങനാശ്ശേരി താലൂക്കിൽ ചെത്തിപ്പുഴ വില്ലേജിൽ വെരൂർ പോസ്റ്റ ലതിർത്തിയിൽ (പിൻ:686104) ഏനാചിറ പുത്തൻ വീട്ടിൽ അബ്ദുൾ ലത്തീഫ് മകൾ 36 വയസ്സുളള മിഞ്ചു ലത്തീഫ്.
എത്യഹർജിക്കാരൻ പ്രതി: കോട്ടയം ജില്ലയിൽ ചങ്ങനാശ്ശേരി താലൂക്കിൽ ഫാത്തിമാപുരം പോസ്റ്റലതിർത്തി യിൽ നിന്നും ഇപ്പോൾ താമസം ടി ജില്ലയിൽ ടി താലൂക്കിൽ തൃക്കൊടിത്താനം വില്ലേജിൽ തൃക്കൊടിത്താനം പോസ്റ്റലതിർത്തിയിൽ വലിയപറമ്പിൽ വീട്ടിൽ അബ്ദുൾ ലത്തീഫ് മകൻ 42 വയസ്സുളള സഫീൽ അബ്ദുൾ ലത്തീഫ്.
എതൃഹർജിക്കാരനെ തെര്യപ്പെടുത്തുന്നത് ഹർജിക്കാരിയും എതൃഹർജിക്കാരനും തമ്മിലുളള വിവാഹബന്ധം വേർപെടുത്തി ലഭിക്കുന്നതിനും മറ്റുമായി ബോധിപ്പിച്ചിട്ടുളള മേൽ നമ്പർ കേസ്സ് 11-09-2024 തീയതിയിൽ അവധിക്ക് വച്ചിട്ടുളളതും ടി കേസ്സ് സംബന്ധിച്ച് എതഹർജിക്കാരന് ഏതെങ്കിലും ആക്ഷേപമുളള പക്ഷം അന്നേ ദിവസം രാവിലെ 11.00 മണിയ്ക്ക് നേരിട്ടോ നിയമപ്രകാരം ചുമതലപ്പെടുത്തിയ ഏജന്റോ മുഖാന്തിരമോ കോടതി മുമ്പാകെ ഹാജരായി ബോധിപ്പിച്ച് കൊള്ളേണ്ടതും അല്ലാത്തപക്ഷം ആയത് സംബന്ധിച്ച് ടി എതഹർജിക്കാരന് ആക്ഷേപമൊന്നുമില്ലെന്ന് കണ്ട് ടി കേസ്സ് തീർച്ചപ്പെടുത്തുന്നതാണെന്നും ഇതിനാൽ അറിയിച്ചു
കൊളളുന്നു.
08-07-2024
ഉത്തരവിൻപ്രകാരം
ഏറ്റുമാനൂർ
ശിരസ്താദാർ
വാദികൾ :
1) പറവൂർ താലൂക്ക്, കടുങ്ങല്ലൂർ വില്ലേജ്, മുപ്പത്തടം കരയിൽ, കണ്ണമ്പുഴ വീട്ടിൽ പരേതനായ ജോസഫ് ഭാര്യ ആഗ്നസ് @ ആനീസ് (പരേത).
2) പറവൂർ താലൂക്ക്, കടുങ്ങല്ലൂർ വില്ലേജ്. മുപ്പത്തടം കരയിൽ, കണ്ണമ്പുഴ വീട്ടിൽ പരേതനായ ജോസഫ് മകൻ 45 വയസ്സായ ജൂഡ് ജോസഫ് കൂടുതൽ
10-ാം പ്രതി :
ആലുവ താലൂക്ക്, കറുകുറ്റി വില്ലേജ്, പരുവാപുരം കരയിൽ, മരങ്ങാടം വീട്ടിൽ പ്രിൻസൺ വർഗീസ് ഭാര്യ അഞ്ചു തോമസ്.
ടി പ്രതിയെ തെര്യപ്പെടുത്തുന്നത്
ആധാരം അസ്ഥിരപ്പെടുത്തുന്നതിനും മറ്റുമായി വാദി ബോധിപ്പിച്ചിട്ടുള്ള മേൽ നമ്പർ കേസിലെ കൂടുതൽ 10-ാം പ്രതിയായ താങ്കളുടെ സമൻസ്, നോട്ടീസ് മുതലായ ഉത്തരവുകൾ പതിച്ച് നടത്തുവാൻ അനുവദിച്ച് 9/9/24 തീയതിയ്ക്ക് അവധി വച്ചിട്ടുള്ളതും, ടി കേസിൽ നിങ്ങൾക്ക് എന്തെങ്കിലും ആക്ഷേപം ഉള്ളപക്ഷം അന്നേ ദിവസം പകൽ 11 മണിക്ക് നിങ്ങൾ നേരിട്ടോ അഭിഭാഷകൻ മുഖാന്തിരമോ ഹാജരായി ബോധിപ്പിക്കേണ്ടതും, അല്ലാത്തപക്ഷം മേൽ നമ്പർ കേസ് നിങ്ങളെ കൂടാതെ തീർപ്പ് കല്‍പിക്കുന്നതാണെന്ന വിവരം ഇതിനാൽ തെര്യപ്പെടുത്തി കൊള്ളുന്നു.
എന്ന്, ഉത്തരവിൻ പ്രകാരം,
പി.എ. അയൂബ് ഖാൻ വാദിഭാഗം അഡ്വക്കേറ്റ് നോർത്ത് പറവൂർ.
29/07/2024
ഹർജിക്കാരൻ:
കോട്ടയം ജില്ലയിൽ കാഞ്ഞിരപ്പള്ളി താലൂക്കിൽ മണിമല വില്ലേജിൽ പുലിക്കല്ല് കരയിൽ പുലിക്കല്ല് പി. ഓ യിൽ പാഴൂർ പറമ്പിൽ വീട്ടിൽ ഷാഹുൽഹമീദ് മകൻ 36 വയസ്സുള്ള മുഹമ്മദ് ഷഹാസ്
എതൃഹർജിക്കാരി:
കോട്ടയം ജില്ലയിൽ കോട്ടയം താലൂക്കിൽ അതിരമ്പുഴ വില്ലേജിൽ പടിഞ്ഞാറ്റും ഭാഗം കരയിൽ അതിരമ്പുഴ പി ഓ യിൽ ഇഞ്ചിക്കളത്തിൽ വീട്ടിൽ അബ്ദുൾ റഹീം മകൾ 29 വയസ്സുള്ള അഫ്രാ റഹീം
കേസിൽ എതൃർകക്ഷിയെ തെര്യപ്പെടുത്തുന്ന നോട്ടീസ്:
മുബാറത്ത് ഡിക്ലയർ ചെയ്ത് ഉത്തരവുണ്ടാക്കുന്നതിനപേക്ഷിച്ച് - ബഹുമാനപ്പെട്ട ഏറ്റുമാനൂർ കുടുംബകോടതി മുമ്പാകെ ബോധിപ്പിച്ചിട്ടുള്ള മേൽനമ്പർ ഹരജി 02/09/24 തീയതി അവധിയ്ക്ക് വച്ചിട്ടുള്ളതും അന്നേദിവസം പകൽ 11 മണിക്ക് എതൃർകക്ഷി നേരിട്ടോ അധികാരപ്പെടുത്തിയ അഭിഭാഷകൻ മുഖാന്തിരമോ ബഹു. കോടതി മുമ്പാകെ ഹാജരാക്കേണ്ടതും അല്ലാത്തപക്ഷം ആക്ഷേപങ്ങൾ ഒന്നം തന്നെ ഇല്ലെന്ന് കണ്ട് എതൃകക്ഷിയെ കൂടാതെ മേൽനമ്പർ ഹരജി തീർപ്പ് കൽപ്പിക്കുന്നതായിരിക്കുമെന്ന് ഇതിനാൽ അറിയിച്ചുകൊള്ളുന്നു. ഉത്തരവിൻ പ്രകാരം ഹർജിക്കാരൻ ഭാഗം അഡ്വക്കേറ്റ്
സദറുൾ അനാം .കെ.എ
11/07/2024
എളേറ്റിൽ: കുത്തുകല്ലുങ്ങൽ മാളിയേക്കൽ പാത്തുമ്മ ഹജ്ജുമ്മ(85) നിര്യാതയായി. ഭർത്താവ്: പരേതനായ അഹമ്മദ് കുട്ടി ഹാജി. മക്കൾ: അബ്ദുറഹ്മാൻകുട്ടി മാസ്റ്റർ റിട്ട. അധ്യാപകൻ ചേമഞ്ചേരി യു.പി.എസ്),അബ്ദുൽ മജീദ് (ഫാർമസിസ്റ്റ്, ജമാഅത്തെ ഇസ്ലാമി എളേറ്റിൽ വട്ടോളി പ്രാദേശിക അമീർ), റംല ചളിക്കോട്, ഫൗസിയ പരപ്പൻപൊയിൽ, സക്കീന പന്നൂർ.
മരുമക്കൾ: കുഞ്ഞായിൻ കുട്ടി മാസ്റ്റർ (റിട്ട. അധ്യാപകൻ പേരാമ്പ്ര യു.പി.എസ്), കെ. അബ്ദുറഹ്മാൻ മാസ്റ്റർ(മുല്ലക്കൊടി എ.യു.പി. എസ് കണ്ണൂർ), അബ്ദുല്ലക്കോയ പന്നൂർ (എൻജിനീയർ), സുബൈദ, സഫിയ പുല്ലാളൂർ. സഹോദരങ്ങൾ: ആമിന , പരേതരായ അബ്ദുറഹിമാൻ കുട്ടിഹാജി, കുഞ്ഞാലി ഹാജി, മറിയ. മയ്യിത്ത് നമസ്കാരം ഞായറാഴ്ച ഉച്ചക്ക് ഒരു മണിക്ക് എളേറ്റിൽ കണ്ണിറ്റമാക്കിൽ മസ്ജിദിൽ.
കോട്ടക്കൽ: പഠന ശേഷം ഏറെ ജോലിസാധ്യതകളൂള്ള പാരാമെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ തുടരുന്നു. NAAC റാങ്കിങ്ങിൽ A++ ഉള്ള UGC അംഗീകൃത യൂനിവേഴ്സിറ്റിയുടെ 3 വർഷ കോഴ്സുകളാണ് കോട്ടക്കൽ അൽമാസ് കോളേജ് ഓഫ് വൊക്കേഷണൽ കോളേജിൽ നൽകപ്പെടുന്നത്. ലോകത്ത് വളരെയധികം തൊഴിൽ സാധ്യതകളുള്ള കാർഡിയാക് കെ യർ ടെക്നോളജി, മെഡിക്കൽ ലാബ് ടെക്നോളജി,റേഡിയോളജി& ഇമേജിഗ് ടെക്നോളജി, ഡയാലിസിസ് ടെക്നോളജി, ഓപറേഷൻ& അനസ്ത്യേഷ്യ ടെക്നോളജി, ഫിസിഷ്യൻ അസിസ്റ്റന്റ് എന്നീ സ്പെഷലൈസേഷനുകളിലേക്ക് പ്ലസ് ടു കഴിഞ്ഞവർക്ക് അപേക്ഷിക്കാം. പഠനത്തിന്റെ ആദ്യ മാസങ്ങളിൽ തന്നെ പ്രാക്ടിക്കൽ പോസ്റ്റിംഗ് തുടങ്ങുന്നത് കാരണം കോഴ്സ് കഴിയുന്നതോട് കൂടെ തന്നെ തൊഴിൽ നൈപുണ്യം നേടാൻ വിദ്യാർത്ഥികൾക്ക് സാധിക്കുന്നു.അത് കൊണ്ട് തന്നെ കഴിഞ്ഞ വർഷങ്ങളിൽ കോളേജിൽ നിന്ന് പഠിച്ചിറങ്ങിയ കുട്ടികൾ ഉടൻ തന്നെ കേരളത്തിനകത്തും പുറത്തും വിവിധ ഹോസ്പിറ്റലുകളിൽ ജോലിയിൽ പ്രവേശിച്ചു.
2024 ബാച്ചിൽ ബാക്കിയുള്ള ഏതാനും സീറ്റുകളിലേക്ക് അഡ്മിഷൻ നേടാൻ ആഗ്രഹിക്കുന്നവർ താഴെ നമ്പറിൽ ഉടൻ ബന്ധപ്പെടുക.9745311116.9745311117
- ഏറ്റവും കൂടുതല്‍ വോട്ടര്‍മാര്‍ ക്രൈസ്റ്റ് കിങ് എല്‍.പി.എസ്
- രാജമുടി കുറവ് വോട്ടര്‍മാര്‍ പീരുമേട് പച്ചക്കാനം അംഗന്‍വാടി
ഹർജിക്കാരി :
കോട്ടയം ജില്ലയിൽ ചങ്ങനാശ്ശേരി താലൂക്കിൽ തൃക്കൊടിത്താനം വില്ലേജിൽ തൃക്കൊടിത്താനം പോസ്റ്റൽഅതിർത്തിയിൽ പള്ളിപറമ്പിൽ വീട്ടിൽ ഷെഫിൻ പള്ളിപറമ്പിൽ ഖാൻ @ ഷെഫിൻ പി.ഖാൻ ടിയാൾക്കു വേണ്ടി മുക്ത്യാർകാരി കോട്ടയം ജില്ലയിൽ ചങ്ങനാശ്ശേരി താലൂക്കിൽ തൃക്കൊടിത്താനം വില്ലേജിൽ തൃക്കൊടിത്താനം പോസ്റ്റൽഅതിർത്തിയിൽ പള്ളിപറമ്പിൽ വീട്ടിൽ പി.പി.അയ്യൂബ്ഖാൻ ഭാര്യ ലൈല അയ്യൂബ്ഖാൻ
എതൃകക്ഷി :
കോട്ടയം ജില്ലയിൽ കോട്ടയം താലൂക്കിൽ പെരുമ്പായിക്കാട് വില്ലേജിൽ ഇളയിടം ഭാഗത്ത് പെരുമ്പായിക്കാട് പോസ്റ്റൽ അതിർത്തിയിൽ റോഷ്ന മൻസിൽ അസീസ് മകൻ റോഷിൻ സി.എ.@ റോഷിൻ ചാമക്കാലയിൽ അസീസ്
ടി എതൃകക്ഷിയെ തെര്യപ്പെടുത്തുന്നത്
ഹർജിക്കാരിയും എതൃകക്ഷിയും തമ്മിലുള്ള വിവാഹബന്ധം തലാഖ് ചൊല്ലി പിരിച്ചതിൽ ഡിക്ലറേഷൻ കിട്ടുന്നതിനും മറ്റുമായി ഹർജിക്കാരി ബോധിപ്പിച്ചിട്ടുള്ള മേൽനമ്പർ ഹർജിക്ക് താങ്കൾക്ക് എന്തെങ്കിലും ആക്ഷേപം ഉണ്ടെങ്കിൽ കേസിൻറെ വിചാരണ ദിവസമായ 07/05/2024 തീയതി പകൽ 11 മണിക്ക് ബഹു.കോടതിയിൽ നേരിട്ടോ അധികാരപ്പെടുത്തിയ ആൾ മുഖേനയോ ഹാജരായി തർക്കം ബോധിപ്പിച്ചുകൊള്ളേണ്ടതും അല്ലാത്തപക്ഷം താങ്കളെ കൂടാതെ മേൽനമ്പർ കേസ് തീർച്ച ചെയ്യുന്നതാണെന്നുള്ള വിവരം ഇതിനാൽ തെര്യപ്പെടുത്തി കൊള്ളുന്നു.
എന്ന്
ഉത്തരവിൻപ്രകാരം
(ഒപ്പ്)
അഡ്വ.മുജീബ് റഹിമാൻ എം.എം.
കോട്ടയം
26-02-2024
പത്തനംതിട്ട: ഉള്‍നാടന്‍ മത്സ്യസംരക്ഷണ പദ്ധതിയുടെ ഭാഗമായി മത്സ്യക്കുഞ്ഞുങ്ങളെ പമ്പാ നദിയില്‍ നിക്ഷേപിച്ചു. ജില്ല പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ ആര്. അജയകുമാര്‍ പരിപാടി ഉദ്ഘാടനം ചെയ്തു.
സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡിന്റെയും മല്ലപ്പുഴശേരി ഗ്രാമപഞ്ചായത്ത് ജൈവവൈവിധ്യ പരിപാലന സമിതിയുടെയും ആഭിമുഖ്യത്തില്‍ ആറന്മുള പരപ്പുഴകടവില്‍ നടന്ന ചടങ്ങില്‍ സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് അംഗം കെ.വി. ഗോവിന്ദന് അധ്യക്ഷത വഹിച്ചു. മഞ്ഞക്കൂരി, കാരി, കല്ലേമുട്ടി, വയമ്പ് എന്നീ നാടന്‍ മത്സ്യ കുഞ്ഞുങ്ങളെയാണ് നദിയില്‍ നിക്ഷേപിച്ചത്.
കേരള സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡിന്റെ നേത്യത്വത്തില്‍ ഗ്രാമപഞ്ചായത്തുകളിലെ ബി.എം.സികളുടെ സഹകരണത്തോടെ മത്സ്യങ്ങളെ നാട്ടുകുളങ്ങളിലും വീട്ടുകുളങ്ങളിലും സംരക്ഷിച്ച ശേഷം മത്സ്യകുഞ്ഞുങ്ങളെ പുഴകളില്‍ തിരികെ വിടാനുള്ള പദ്ധതിയുടെ ഭാഗമായി ജില്ലയിലെ മല്ലപ്പുഴശേരി, തോട്ടപ്പുഴശ്ശേരി, ആലപ്പുഴ ജില്ലയിലെ മാന്നാര്‍, പാണ്ടനാട്, കോട്ടയം ജില്ലയിലെ കോരുത്തോട് എറണാകുളം ജില്ലയിലെ രാമമംഗലം, വാളകം, തൃശൂര്‍ ജില്ലയിലെ അന്നമനട, കൂഴൂര്‍ എന്നീ ഗ്രാമപഞ്ചായത്തുകളിലാണ് പദ്ധതി നടപ്പാക്കുന്നത്.
ചടങ്ങില്‍ മല്ലപ്പുഴശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റും ബി.എം.സി ചെയര്‍പേഴ്സണുമായ മിനി ജിജു ജോസഫ്, ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം ജിജി ചെറിയാന് മാത്യു, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വത്സല വാസു, അംഗങ്ങളായ എസ്. ശ്രീലേഖ, റോസമ്മ മത്തായി, സി.ആര്. സതീദേവി, ഉത്തമന് പുരുഷോത്തമന്, കെ.എസ്.ബി.ബി അംഗം ഡോ. കെ. സതീഷ്കുമാര്‍, കെ.എസ്.ബി.ബി റിസര്‍ച് ഓഫിസര്‍ ഡോ.കെ. ശ്രീധരന്, ജില്ല കോഓഡിനേറ്റര്‍ അരുണ്‍ സി. രാജന്, ബി.എം.സി കണ്‍വീനര്‍ പി.കെ. ഉണ്ണികൃഷ്ണന് എന്നിവര്‍ പങ്കെടുത്തു.
കണ്ണൂർ: കണ്ണൂർ മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർഥിപ്രഖ്യാപനത്തോടെ ഒരേസമയം വിജയിച്ചതും പാളിയതും കെ. സുധാകരന്റെ തന്ത്രം. കെ.പി.സി.സി പ്രസിഡന്റ് പദവി നിലനിർത്തി മത്സരിക്കുകയെന്ന അദ്ദേഹത്തിന്റെ ലക്ഷ്യമാണ് ഒടുവിൽ വിജയം കണ്ടത്. എ.ഐ.സി.സി നേതൃത്വം നിർദേശിച്ചിട്ടും മത്സരിക്കാൻ വിമുഖത പ്രകടിപ്പിച്ചതിനുള്ള പ്രധാന കാരണമിതായിരുന്നു. ഒടുവിൽ ആക്ടിങ് പ്രസിഡന്റിനെ നിശ്ചയിച്ച് മത്സരാനുമതി ലഭിച്ചു. കണ്ണൂരിൽ സുധാകരൻ അല്ലാതെ മറ്റൊരാൾക്ക് മണ്ഡലം നിലനിർത്താൻ കഴിയില്ലെന്ന നിലപാടിലായിരുന്നു നേതൃത്വം. തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ സുനിൽ കനഗോലുവും എ.ഐ.സി.സിയും ഇതേ നിലപാടാണ് ആദ്യംമുതൽ സ്വീകരിച്ചത്. മത്സരിക്കാനില്ലെന്ന് ദേശീയ നേതൃത്വത്തെ ആദ്യമായി അറിയിച്ചതും സുധാകരൻ തന്നെ. അതിനനുസരിച്ച് കെ.പി.സി.സി തെരഞ്ഞെടുപ്പ് സമിതിയും പുതിയയാളെ കണ്ടെത്താൻ സുധാകരൻ ഉൾപ്പെടുന്ന ഉപസമിതിയുമുണ്ടാക്കിയിരുന്നു.
അതേസമയം, കണ്ണൂരിലെ കോൺഗ്രസിൽ മൂന്നു പതിറ്റാണ്ടായി കെ. സുധാകരനുള്ള സ്വാധീനം അളക്കുന്നതുകൂടിയായി പുതിയ സാഹചര്യം. മത്സരിക്കാനില്ലെന്ന് പ്രഖ്യാപിക്കുകയും പകരക്കാരനായി കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. കെ. ജയന്തിനെ സ്ക്രീനിങ് കമ്മിറ്റി മുമ്പാകെ നിർദേശിക്കുകയും ചെയ്തതോടെയാണ് സുധാകരന്റെ നിലപാട് ചോദ്യം ചെയ്യപ്പെട്ടത്. കണ്ണൂർ മണ്ഡലത്തിലെ 15 ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റുമാരിൽ ഇരിട്ടി ഒഴികെ മുഴുവൻപേരും ആ നീക്കത്തെ എതിർത്തു. ഡി.സി.സി നേതൃത്വം കെ.പി.സി.സിക്ക് കത്ത് നൽകി. ജില്ലയിലെ കെ.പി.സി.സി ജനറൽ സെക്രട്ടറിയും എ.ഐ.സി.സി അംഗവും എതിർത്തു. ഒരു ഡി.സി.സി ജനറൽ സെക്രട്ടറി രാജിഭീഷണി മുഴക്കി. എതിർപ്പ് അറിയിച്ചവരെയെല്ലാം പങ്കെടുപ്പിച്ച് സുധാകരന്റെ വീട്ടിൽ യോഗം വിളിച്ചു. കെ. സുധാകരനില്ലെങ്കിൽ മറ്റൊരാളെ നിർദേശിക്കേണ്ടതില്ലെന്ന വികാരം അവിടെയും അവർ ആവർത്തിച്ചു.
തിരുവനന്തപുരം: മാർച്ച് ഏഴിന് റേഷൻ വ്യാപാരി സംഘടകൾ പ്രഖ്യാപിച്ച കടയടപ്പ് സമരത്തിൽനിന്ന് പിന്മാറണമെന്നാവശ്യപ്പെട്ട് യൂനിയൻ പ്രതിനിധികളുമായി മന്ത്രി ജി.ആർ. അനിൽ നടത്തിയ ചർച്ച പരാജയം.
വേതന പാക്കേജ് കാലാനുസൃതമായി പരിഷ്കരിക്കുക, കെ.ടി.പി.ടി.എസ് ഓഡറിൽ റേഷൻ വ്യാപാരികളുടെ അവകാശങ്ങൾ അംഗീകരിക്കുക, ക്ഷേമനിധിയിൽ സർക്കാർ വിഹിതം ഉറപ്പാക്കി പരിഷ്കരിക്കുക, വ്യാപാരികൾക്ക് ആരോഗ്യ ഇൻഷുറൻസ് ഏർപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളിൽ അനുഭാവപൂർണമായ തീരുമാനം ഉണ്ടാകാത്ത പക്ഷം സമരത്തിൽനിന്ന് പിന്മാറില്ലെന്ന് സംഘടന നേതാക്കൾ മന്ത്രിയെ അറിയിച്ചു.
വേതന പാക്കേജ് പരിഷ്ക്കരിക്കണമെന്ന സംഘടനകളുടെ ആവശ്യത്തിന്മേൽ സർക്കാറിന് തുറന്ന മനസ്സാണുള്ളതെന്നും എന്നാൽ, നിലവിലെ സാമ്പത്തിക പരിമിതിയിൽ ഇക്കാര്യം ഉടൻ പരിഹരിക്കാൻ കഴിയില്ലെന്നും മന്ത്രി അറിയിച്ചു. ഇതിനെതിരെ രൂക്ഷഭാഷയിലാണ് വ്യാപാരി പ്രതിനിധികൾ പ്രതികരിച്ചത്.
സംസ്ഥാനത്തെ പതിനാലായിരത്തോളം വ്യാപാരികളിൽ 9909 പേർക്കും നിലവിലെ വേതനംകൊണ്ട് കട നടത്താൻ കഴിയാത്ത സ്ഥിതിയാണെന്ന് ഒരുവർഷത്തെ വേതന കണക്കുകൾ നിരത്തി സംഘടന പ്രതിനിധികൾ ചൂണ്ടിക്കാണിച്ചു.
2402 കടക്കാർ സ്വന്തം കൈയിൽനിന്ന് പണംമുടക്കിയാണ് കട വാടകയും വൈദ്യുതി ബില്ലും സെയിൽസ്മാനുള്ള വേതനവും നൽകുന്നത്. ഇത്തരം കടകൾ അടച്ചുപൂട്ടലിന്റെ വക്കിലാണ്. 183 കടക്കാർക്ക് 10,000ത്തിൽതാഴെ മാത്രമാണ് വരുമാനമെന്നും നേതാക്കൾ അറിയിച്ചു.
വിവിധ യൂനിയനുകളെ പ്രതിനിധീകരിച്ച് ടി. മുഹമ്മദലി, സി. മോഹനൻ പിള്ള, സി.ബി. ഷാജികുമാർ, ഡാനിയൽ ജോർജ്, കാടാമ്പുഴ മൂസ, കെ.ബി. ബിജു, മീനാങ്കൽ സന്തോഷ്, കുറ്റിയിൽ ശ്യം, ശ്രീകുമാർ, ഹരികുമാർ വഴയില, ഉഴമലയ്ക്കൽ വേണുഗോപാൽ, പ്രിയൻകുമാർ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
കോട്ടയം: മുതിർന്ന പൗരന്മാരെ ചേർത്തുപിടിക്കുന്ന ബജറ്റുമായി കോട്ടയം നഗരസഭ. 65 വയസ്സ് കഴിഞ്ഞവർക്ക് തിരുനക്കര മൈതാനത്ത് ഗാന്ധിസ്ക്വയറിനോടു ചേർന്ന് സ്നാക്സ് പാർലർ അടക്കം ആധുനിക സൗകര്യങ്ങൾ ഉൾപ്പെടുത്തി ഹാപ്പിനസ് കോർണർ, രാവിലെ 5.30 മുതൽ 7.30 വരെ ഈരയിൽക്കടവ്-മണിപ്പുഴ ഇടനാഴിയിൽ ജില്ല ഭരണകൂടത്തിന്റെയും പൊലീസിന്റെയും സഹകരണത്തോടെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി സുരക്ഷിത വ്യായാമത്തിന് സൗകര്യം, വയോജന സൗഹൃദ നഗരിയുടെ ഭാഗമായി വിവിധ ഉപകരണങ്ങൾ വാങ്ങൽ, വയോമിത്രം പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുക തുടങ്ങിയ പദ്ധതികളാണ് വയോജനങ്ങൾക്കായി ബജറ്റിൽ വിഭാവനം ചെയ്യുന്നത്.
144.98 കോടി രൂപ വരവും 126.35 കോടി രൂപ ചെലവും 18.62 കോടി രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റാണ് വൈസ് ചെയര്മാന് ബി. ഗോപകുമാര്‍ അവതരിപ്പിച്ചത്. ചെയർപേഴ്സൻ ബിൻസി സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. നഗരസഭ കോര്പറേഷന് പദവിയിലേക്ക് ഉയര്‍ത്തപ്പെടുമെന്ന പ്രതീക്ഷയോടെയാണ് ബജറ്റ്. കോര്പറേഷന് ജീവനക്കാരുടെ ഓഫിസ് സമയം സംബന്ധിച്ച് സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവ് കോട്ടയം നഗരസഭക്കു കൂടി ബാധകമാക്കിയത്, നഗരസഭയെ കോര്‍പറേഷനാക്കി മാറ്റുമെന്നതിന്റെ സൂചനയാണെന്ന് ബജറ്റ് പ്രസംഗത്തില്‍ ഗോപകുമാര്‍ പറഞ്ഞു. ബജറ്റിൽ ചർച്ച ശനിയാഴ്ച നടക്കും.
ഡി.ബി ഫൂട് വ്യവസ്ഥയിൽ തിരുനക്കര മുനിസിപ്പൽ ഓഫിസ്തിരുനക്കര മുനിസിപ്പൽ ഓഫിസ് കം ഷോപ്പിങ് കോപ്ലക്സ് കം ബസ് ബേ ഡി.ബി ഫൂട് (ഡിസൈൻ, ബിൽട്ട്, ഫിനാൻസ്, ഓൺ, ഓപറേറ്റ് ആൻഡ് ട്രാൻസ്ഫർ) വ്യവസ്ഥയിൽ നിർമിക്കും. ഡി.ബി ഫൂട് വ്യവസ്ഥയിൽ കെട്ടിടം നിർമിക്കുമ്പോൾ നഗരസഭയുടെ ഫണ്ട് ചെലവഴിക്കാതെയും ബാധ്യതകളുണ്ടാകാതെയും ആസ്തികൾ സൃഷ്ടിക്കപ്പെടും. നിർമാണം പൂർത്തീകരിക്കുന്ന മുറക്ക് നഗരസഭക്ക് വാടകയിനത്തിൽ പ്രതിമാസം സ്ഥിര വരുമാനം ഉണ്ടാകും. വ്യവസ്ഥയുടെ കരാർ കാലാവധി കഴിയുന്ന മുറക്ക് ബാധ്യതരഹിതമായി ആസ്തികൾ നഗരസഭക്ക് കൈമാറും. കഞ്ഞിക്കുഴി, നാഗമ്പടം, കോടിമത, പാക്കിൽ എന്നിവിടങ്ങളിൽ ആധുനിക ഷോപ്പിങ് കോംപ്ലക്സ്,
നെഹ്റു സ്റ്റേഡിയവും ഇന്ദിര ഗാന്ധി സ്റ്റേഡിയവും കൂട്ടിയിണക്കി ലോകോത്തര നിലവാരത്തിൽ സ്പോർട്സ് കോംപ്ലക്സ്, രണ്ട് സ്റ്റേഡിയങ്ങളും ബന്ധിപ്പിച്ച് ഫ്ലൈ ഓവർ, എം.എൽ റോഡിലെ പാർക്കിങ് ഏരിയയിൽ മൾട്ടിലെവൽ പാർക്കിങ് എന്നിവയും ഡി.ബി ഫൂട് വഴി നിർമിക്കും.
‘എന്തിലും ഏതിലും അനാവശ്യ തർക്കം’
കോട്ടയം: എന്തിലും ഏതിലും അനാവശ്യ രാഷ്ട്രീയ തർക്കങ്ങൾ ഉയർത്തി നടപടിക്രമങ്ങളിൽ ഉണ്ടാക്കുന്ന കാലതാമസം നഗരസഭയെ പിന്നോട്ടുവലിക്കുകയാണെന്ന് വൈസ് ചെയര്മാന് ബി. ഗോപകുമാര്‍ ബജറ്റ് പ്രസംഗത്തില്‍ ആരോപിച്ചു. പദ്ധതികൾ മാർച്ചിലേ നിർവഹിക്കൂ എന്നതാണ് സ്ഥിരം സമീപനം. കൗണ്‍സിലിന്റെ ഐക്യമില്ലായ്മ മുതലെടുക്കുന്ന സമീപനം ചില ഉദ്യോഗസ്ഥര്‍ക്കുണ്ട്. ഒന്നും നടക്കരുതെന്ന ഇടുങ്ങിയ ചിന്താഗതിയാണ് ചിലർക്കെന്നും ഗോപകുമാര്‍ ആരോപിച്ചു.
കോഴിക്കോട്: ജില്ല ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന മെട്രോ റെയിൽ പദ്ധതിക്ക് പച്ചക്കൊടി ലഭിച്ച സംസ്ഥാന ബജറ്റിൽ വിനോദസഞ്ചാരികളെ ആകർഷിക്കുന്ന ചക്കിട്ടപ്പാറ മുതുകാട് ടൈഗര്‍ സഫാരി പാര്‍ക്കും പ്രഖ്യാപിച്ചു. ജില്ലയുടെ വികസനത്തിനും വിനോദസഞ്ചാര മേഖലക്കും ഉണർവാകുന്നതാണ് ബജറ്റിലെ പ്രഖ്യാപനങ്ങൾ.

കോഴിക്കോട് മെട്രോ റെയിൽ പദ്ധതിക്ക് മേജർ ഇൻഫ്രാസ്ട്രക്ച്ചർ പ്രോജക്ടുകൾക്ക് നീക്കിവെച്ച തുകയിൽനിന്ന് ഫണ്ട് അനുവദിക്കുമെന്ന് ധനമന്ത്രി ബജറ്റ് പ്രസംഗത്തിൽ വ്യക്തമാക്കി. ചക്കിട്ടപ്പാറ മുതുകാട് പെരുവണ്ണാമുഴി റെയ്ഞ്ചിൽ 120 ഹെക്ടറിലാണ് ടൈഗര്‍ സഫാരി പാര്‍ക്ക് തുടങ്ങുക.
ആരോഗ്യകരം
കോഴിക്കോട് അടക്കം മൂന്ന് മെഡിക്കൽ കോളജിലെ ഓങ്കോളജി വിഭാഗം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി അർബുദ ചികിത്സ ഉപകരണം വാങ്ങാന്‍ 14 കോടി രൂപ അനുവദിച്ചു. ഇത് സാധാരണക്കാർക്ക് ആശ്വാസമാവും. ആറ് ഡെന്റല്‍ കോളജുകള്‍ക്ക് വികസനത്തിന് 22.79 കോടിയും നഴ്സിങ് കോളജുകള്‍ക്കായി 13.78 കോടി രൂപയും മെഡിക്കൽ കോളജ് ആശുപത്രികളിലെ മാലിന്യ സംസ്കരണ പദ്ധതി 13 കോടിയും നീക്കിവെച്ചതിന്റെ വിഹിതവും ജില്ലക്ക് ലഭിക്കും.
കോഴിക്കോട് ഉള്‍പ്പെടെ 11 ചെറുകിട തുറമുഖങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് അഞ്ചുകോടി, തീരസംരക്ഷണ പ്രവര്‍ത്തനങ്ങൾക്ക് 15 കോടി, സംസ്ഥാനത്തെ ഒമ്പത് സര്‍ക്കാര്‍ എന്‍ജിനീയറിങ് കോളജുകളില്‍ ഇന്റര്‍ ഡിസിപ്ലിനറി റിസര്‍ച്ച് സെന്റര്‍, ഉള്‍നാടന്‍ ജലഗതാഗത മേഖലക്ക് 130.32 കോടി തുടങ്ങിയവയിലും ജില്ലക്കും അര്‍ഹമായ വിഹിതം ലഭിക്കും.
ബജറ്റിലെ കോഴിക്കോട്
- ചാലിയം ഫിഷ് ലാൻഡിങ് സെന്റര്‍ -15 കോടി
- ജെന്‍ഡര്‍ പാര്‍ക്ക് വികസനം -ഒമ്പതു കോടി
- കുറ്റ്യാടി ജലസേചനം അഡീഷനല്‍ എക്സ്റ്റന്‍ഷന്‍ -ഏഴുകോടി
- ഇംഹാന്‍സ് -3.60 കോടി
- കോഴിക്കോടും ബേപ്പൂരും വിപുലമായ കൺവെന്ഷന് സെന്ററുകള്‍
- ബേപ്പൂര്‍ തുറമുഖ അടിസ്ഥാന സൗകര്യ വികസനത്തിന് ഫണ്ട്
- ബേപ്പൂര്‍ ടൂറിസ്റ്റ് ഫെസിലിറ്റേഷന്‍ സെന്ററുകള്‍, വിശ്രമകേന്ദ്രങ്ങള്‍, റെസ്റ്റോറന്റുകള്‍, മോട്ടലുകള്‍ എന്നിവ ഉള്‍പ്പെടുന്ന മിനി മറീനകളും യാട്ട് ഹബ്ബുകളും
- കുതിരവട്ടം മാനസിക ആരോഗ്യ കേന്ദ്രങ്ങളുടെ വികസനത്തിന് ഫണ്ട്
- കോഴിക്കോട് റീജനല്‍ ലബോറട്ടറി നവീകരിക്കും
- കോഴിക്കോട് മെഡിക്കല്‍ കോളജുകളില്‍ സ്പോര്‍ട്സ് ഇൻജുറി ട്രീറ്റ്മെന്റ് ഡിവിഷനും സ്പോര്‍ട്സ് പെര്‍ഫോമന്‍സ് ഇംപ്രൂവ്മെന്റ് ഡിവിഷനും
- രാമനാട്ടുകര വ്യവസായ പാക്കിൽ അടിസ്ഥാന സൗകര്യവികസനം
- കുറ്റ്യാടി കനാൽ നവീകരണത്തിന് ഫണ്ട്
മണ്ഡലങ്ങളിലൂടെ
കോഴിക്കോട് നോർത്ത്
- വെള്ളയിൽ മത്സ്യഭവൻ- രണ്ടു കോടി
- സിവിൽ സ്റ്റേഷൻ യു.പി സ്കൂൾ കെട്ടിടം- ഒരു കോടി
- മെഡിക്കൽ കോളജ് ഡോർമെട്രി കം കാന്റീൻ - ഒരു കോടി
- മെഡിക്കൽ കോളജ് കാളാണ്ടിത്താഴം റോഡ്- രണ്ടു കോടി
- കക്കോടി-കണ്ണാടിക്കൽ റോഡ്- 1.25 കോടി
- കണ്ണാടിക്കൽ പകൽവീട്- 25 ലക്ഷം
- എൻ.ജി.ഒ ക്വാട്ടേഴ്സ് സ്കൂൾ -ഒരു കോടി
- സാമൂഹിക ക്ഷേമ കോംപ്ലക്സ് ചുറ്റുമതിൽ -ഒരു കോടി
- കാരപ്പറമ്പ് ജങ്ഷനിൽ കനോലി കനാലിന് പാലം -ഒരു കോടി
കോഴിക്കോട് സൗത്ത്
- തിരുവണ്ണൂര്‍ ചിറ പൈതൃക പദ്ധതി- അഞ്ചു കോടി
- ചാമുണ്ടി വളപ്പ് ഓഡിറ്റോറിയം- അഞ്ചു കോടി
ബേപ്പൂർ
- കടലുണ്ടി, രാമനാട്ടുകര, ഫറോക്ക് കേരഗ്രാം -രണ്ടു കോടി
- ബേപ്പൂർ ഗവ. ആയുർവേദ ആശുപത്രി- ഒരു കോടി
- ചാലിയം ഫിഷ് ലാൻഡിങ് സെന്റർ- 15 കോടി
എലത്തൂര്‍
- നന്മണ്ടയില് മിനി സിവില്‍ സ്റ്റേഷന്- ഒരു കോടി
- കാക്കൂരില്‍ സ്റ്റേഡിയം- ഒരു കോടി
- കൊളത്തൂര്‍ എസ്.ജി.എം.എച്ച്.എസ്.എസ്, പറമ്പില്‍ ജി.എച്ച്.എസ്.എസ് നീന്തല്‍കുളം- 40 ലക്ഷം
- കനോലി കനാല്‍ നവീകരണം -20 ലക്ഷം
- അന്നശ്ശേരി പാടശേഖരം -40 ലക്ഷം
- കാക്കൂർ പൊതുശ്മശാനം -20 ലക്ഷം
കുന്ദമംഗലം
- എക്സൈസ് ഓഫിസ് കെട്ടിടം -1.5 കോടി
- ആർ.ഇ.സി-മുത്തേരി റോഡ് -മൂന്നു കോടി
- പൂവാട്ടുപറമ്പ്-കോട്ടായിതാഴം റോഡ് -മൂന്നു കോടി
- സ്പെഷൽ ബി.ആർ.സി കെട്ടിടം -രണ്ടു കോടി
- കുറ്റിക്കടവ് പാലം -50 ലക്ഷം
കൊടുവള്ളി
- നരിക്കുനി ബൈപാസ് -3.5 കോടി
- കൊടുവള്ളി സിറാജ് ബൈപാസ് നവീകരണം-അഞ്ചുകോടി
- കാപ്പാട് -തുഷാരഗിരി റോഡിൽ ഡ്രൈനേജ്- രണ്ടു കോടി
തിരുവമ്പാടി
- കാരമൂല ജങ്ഷൻ തേക്കുംകുറ്റി മരഞ്ചാട്ടി റോഡ് -4.5 കോടി
- പി.ഡബ്ല്യൂ.ഡി റസ്റ്റ് ഹൗസ് -3.5 കോടി
- ഈങ്ങാപ്പുഴ കാക്കവയൽ റോഡ് -രണ്ടു കോടി
ബാലുശ്ശേരി
- മഞ്ഞപ്പുഴ -രാമൻപുഴ കാട്ടാമ്പള്ളി ടൂറിസം -രണ്ടു കോടി
- കരിയാത്തുംപാറ ടൂറിസം വികസനം -രണ്ടു കോടി
- തലയാട് ആയുർവേദ ആശുപത്രി -രണ്ടു കോടി
- ബാലുശ്ശേരി- കൂട്ടാലിട-കൂരാച്ചുണ്ട് റോഡ് -രണ്ടു കോടി
- എകരൂൽ-കാക്കൂർ റോഡ് -രണ്ടു കോടി
കൊയിലാണ്ടി
- കാപ്പാട് കടല്‍ഭിത്തി -ആറുകോടി
- കൊയിലാണ്ടി പഴയ മാര്‍ക്കറ്റ് - ഹാര്‍ബര്‍ - വലിയമങ്ങാട് റോഡ്- 1.40 കോടി
- അരയങ്കാവ് - കൂത്തംവള്ളി റോഡ് -1.10 കോടി
- കോട്ടക്കല്‍ കോട്ടത്തുരുത്തി സംരക്ഷണ ഭിത്തി -1.50 കോടി
പേരാമ്പ്ര
- കൽപത്തൂർ - വെള്ളിയൂർ- കാപ്പുമുക്ക് റോഡ് -10 കോടി
- കുറ്റ്യാടി ജലവൈദ്യുത പദ്ധതിയുടെ അഡീഷണൽ എക്സ്റ്റൻഷൻ -ഏഴു കോടി
- പ്ലാന്റേഷൻ ലയം നവീകരിക്കാൻ -10 കോടി
കുറ്റ്യാടി
- കടത്തനാടൻ കല്ല് ഞള്ളോറപ്പള്ളി റോഡ് -3.50 കോടി
- കുന്നുമ്മൽ വോളിബാൾ അക്കാദമി കെട്ടിട നിർമാണം -രണ്ടു കോടി
- തിരുവള്ളൂർ ആയഞ്ചേരി റോഡ് -മൂന്നു കോടി
- മണിയൂർ വാന നിരീക്ഷണകേന്ദ്രം -50 ലക്ഷം
- പുറമേരി ഇൻഡോർ സ്റ്റേഡിയം -രണ്ടു കോടി
വടകര
- വടകര- ഏറാമല ഡിസ്ട്രിബ്യൂട്ടറി കനാൽ -രണ്ടു കോടി
- കാപ്പുഴക്കൽ തോട് ഭിത്തി -ഒരു കോടി
- ഓലപ്പുഴ, പെരുമ്പുഴക്കര തോട് നവീകരണവും ഫുട്പാത്തും -50 ലക്ഷം
- മാടാക്കര തോട് ഭിത്തി -75 ലക്ഷം
- അറക്കൽ ക്ഷേത്രം തെക്കെ കുനിയിൽ ഡ്രൈനേജ് കം ഫുട്പാത്ത് -40 ലക്ഷം
- കുന്നുമ്മക്കര മണപ്പുറം പ്ലേഗ്രൗണ്ടിൽ ഫുട്ബാൾ, വോളിബാൾ കോർട്ട് നിർമാണവും ഗ്രൗണ്ട് നവീകരണം -35 ലക്ഷം
നാദാപുരം
- മുണ്ടകുറ്റി പാലം -3.5 കോടി
- ചോയിതോട് പാലം -രണ്ടു കോടി
- പയന്തോങ്ങ് - ചിയ്യൂർ-നരിപ്പറ്റ റോഡ് -1.5 കോടി
- ഗ്രാമീണ റോഡുകളുടെ നവീകരണം - മൂന്ന് കോടി
ബേപ്പൂരിൽ ‘ചാകര’
സംസ്ഥാന ബജറ്റ് അവതരിപ്പിച്ചപ്പോൾ ബേപ്പൂരിൽ ചാകര. വിനോദ സഞ്ചാര, തുറമുഖ, വ്യവസായ, ഗതാഗതം, ആരോഗ്യം, കാർഷികം മേഖലകളിലെ വികസനങ്ങളിലെല്ലാം ബേപ്പൂരിന് പരിഗണന ലഭിച്ചു.
മത്സ്യബന്ധന മേഖലയിൽ ചാലിയം ഫിഷ് ലാൻഡിങ് സെന്ററിന് 15 കോടിയാണ് വകയിരുത്തിയത്. അതേസമയം കോഴിക്കോട് മെഡിക്കൽ കോളജ്, ബീച്ച് ആശുപത്രി എന്നീ പൊതുജനാരോഗ്യ കേന്ദ്രങ്ങളുടെ സമഗ്ര വികസനത്തിന് ബജറ്റിൽ തുക വകയിരുത്തിയിട്ടില്ലെന്നത് ആക്ഷേപത്തിന് ഇടയാക്കി.
അത്യാവശ്യങ്ങൾ പടിക്കുപുറത്ത്
കോഴിക്കോട്: സംസ്ഥാന ബജറ്റിൽ ജില്ലയിലേക്കുള്ള വികസനങ്ങൾ മെട്രോ റെയിലിൽ ഒതുങ്ങിയതായി ആക്ഷേപം. കാലങ്ങളായി ജനം ആവശ്യപ്പെടുന്ന പല പദ്ധതികൾക്കും ബജറ്റിൽ പരിഗണന ലഭിച്ചില്ല.
താമരശ്ശേരി ചുരത്തിലൂടെയുള്ള ഗതാഗതക്കുരുക്കിന് പരിഹാരമായി നിർദേശിച്ച തുരങ്ക പാതയെക്കുറിച്ച് ബജറ്റിൽ പരാമർശമൊന്നും ഉണ്ടായില്ല.
കനോലി കനാലിലൂടെയുള്ള ജലപാതയിൽ ചർച്ച സജീവമായി നടക്കുമ്പോഴും പദ്ധതി വിഹിതം അനുവദിക്കാത്തതും നിരാശപടർത്തി.
തീപിടിത്ത ഭീഷണി നിലനിൽക്കുന്ന നഗരത്തിൽ അത്യാവശ്യം വേണ്ട ബീച്ച് ഫയർ സ്റ്റേഷൻ കെട്ടിനിർമാണത്തെക്കുറിച്ച് ബജറ്റിൽ പ്രതിപാദിക്കാത്തതും ആശങ്കക്കിടയാക്കുന്നു.
ഗതാഗതക്കുരുക്ക് പരിഹരിക്കാൻ മാങ്കാവ്, പാളയം,മീഞ്ചന്ത എന്നിവിടങ്ങളിൽ നിർദേശിക്കപ്പെട്ട മേൽപാലങ്ങൾക്കും ബജറ്റിൽ പരിഗണന ലഭിച്ചില്ല.
കർഷകർക്ക് ആശ്വാസകരമായ പദ്ധതികൾ ഒന്നും ഇല്ലാത്തതും തിരിച്ചടിയായി. കുറ്റ്യാടിയിലെ നിർദിഷ്ട കോക്കനട്ട് പാർക്കും വെളിച്ചം കണ്ടില്ല.
സുള്ള്യ: ദക്ഷിണ കന്നഡ ജില്ലയിലെ സുള്ള്യ താലൂക്കിലെ അറന്തോട് തെക്കിൽ ഫൗണ്ടേഷൻ എക്സലൻസി അവാർഡ് കർണാടക നിയമസഭാ സ്പീക്കർ യു.ടി. ഖാദറിന്. ഇന്ന്(29) 8.30 ന് ബാംഗ്ലൂരിലെ സർക്കാർ വസതിയിൽ നടക്കുന്ന ചടങ്ങിൽ അവാർഡ് സമ്മാനിക്കുമെന്ന് തെക്കിൽ ഫൗണ്ടേഷൻ സ്ഥാപക ചെയർമാൻ ടി.എം. ഷഹീദ് തെക്കിൽ അറിയിച്ചു. സാമൂഹിക സാംസ്കാരിക മേഖലകളിൽ യു.ടി. ഖാദർ നൽകിയ സംഭാവനകൾ പരിഗണിച്ചാണ് പുരസ്കാരം നൽകുന്നതെന്ന് അദ്ദേഹം പറഞ്ഞു.
തെക്കിൽ എസ്സില്ലെന്സ് അവാർഡ് , 2014-ൽ ഷാഫി മേത്തർ, 2015-ൽ സംസ്ഥാന കൃഷിമന്ത്രി കെ.പി. മോഹനൻ, 2016-ൽ അന്നത്തെ കർണാടക ഡി.ജി.പി ഓംപ്രകാശ് ഐ.പി.എസ്. 2017 ശിഫ ആശുപത്രി സ്ഥാപകൻ റബീഉല്ല, 2018-ൽ കുടക് ജില്ലയിലെ ജോഡുപാലയിൽ നൂറുകണക്കിന് അയൽവാസികളെ രക്ഷിച്ച വിഖായ ടീമിലെ 16 അംഗങ്ങൾ, 2019-ൽ കേരളത്തിലെ മാധ്യമം പത്രത്തിന്റെ ചീഫ് റിപ്പോർട്ടർ രവീന്ദ്രൻ രാവണേശ്വരം, 2020-ൽ സർക്കാർ അവാർഡ് ജേതാവും വിരമിച്ച പ്രധാനാധ്യാപകനുമായ ഗൂനഡ്ക മാസ്റ്റർ ദാമോദർ എന്നിവർക്ക് ലഭിച്ചു