കരുനാഗപ്പള്ളി: തഴവ കുറ്റിപ്പുറം തോപ്പിൽ വടക്കതിൽ വീട്ടിൽ പരേതനായ ഇ. മുഹമ്മദ്കുഞ്ഞിെൻറ (റിട്ട.ഡി.ഇ.ഒ) ഭാര്യ നദീറാബായി (റിട്ട. ഹെഡ്മിമിസ്ട്രസ്, 81) നിര്യാതയായി.
ക്ലാപ്പന മഞ്ഞാടിയിൽ കുടുംബാംഗവും മുൻ ഡെപ്യൂട്ടി സ്പീക്കർ കെ.ഒ. ഐഷാബായിയുടെ സഹോദരപുത്രിയുമാണ്.
തഴവ എ.വി ഗവ. എച്ച്.എസ്, തഴവ ഗേൾസ് എച്ച്. എസ്.എസ് എന്നിവിടങ്ങളിൽ അധ്യാപികയായും മണപ്പള്ളി അഴയകാവ് ഗവ. എൽ.പി.എസിൽ പ്രധാനാധ്യാപികയുമായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
മക്കൾ: ഷാനവാസ് മുഹമ്മദ് (റിട്ട. എ.പി.ഒ ആർ.എം എസ്.എ, കോട്ടയം), സെലീന, ഹസീന. മരുമക്കൾ: വഹീദ (പ്രിൻസിപ്പൽ, ഗവ. ഗേൾസ് എച്ച്.എസ്.എസ്, തഴവ), മുഹമ്മദ് ഫസൽ (റിട്ട. െലക്ചറർ, എം.എസ്.എം കോളജ്, കായംകുളം), മുസ്തഫ.