തിരുവല്ല: സുറിയാനി ഭാഷാ പണ്ഡിതൻ ഫാ. ഡോ. തോമസ് പറക്കോട്ട് (50) നിര്യാതനായി. 2021 മുതൽ മഹാത്മാഗാന്ധി സർവകലാശാല ബോർഡ് ഓഫ് സ്റ്റഡീസ് മെംബറും റിസർച് ഗൈഡുമായിരുന്നു. 2007 മുതൽ കോട്ടയം സെന്റ് എഫ്രേം എക്യുമെനിക്കൽ റിസർച് ഇൻസ്റ്റിറ്റ്യൂട്ട് അസോ.ഡയറക്ടറായി പ്രവർത്തിച്ച് വരുകയായിരുന്നു. കത്തോലിക്കാസഭയുടെ മേജർ സെമിനാരികളായ തൃശൂർ, പുണെ, സാറ്റ്ന, തിരുവനന്തപുരം, വടവാതൂർ തുടങ്ങിയയിടത്ത് സുറിയാനി അധ്യാപകനും നിരവധി ഗ്രന്ഥങ്ങളുടെ വിവർത്തകനുമായിരുന്നു. തിരുവല്ല അതിരൂപതയിലെ കീച്ചാൽ, കാനം, മാലം, കോട്ടയം, കുമരകം ഗാന്ധിനഗർ, അഞ്ചേരി, വാകത്താനം തുടങ്ങിയ ഇടവകകളിലും മൂവാറ്റുപുഴ രൂപതയിലെ മാന്നാമംഗലം, മരോട്ടിച്ചാൽ, വാളകം, നീറാമുകൾ, പൂതൃക്ക, തമ്മാനിമറ്റം ഇടവകകളിലും വികാരിയായി ശുശ്രൂഷ ചെയ്തിരുന്നു. മാതാപിതാക്കൾ പരേതരായ ജോസഫും റെജീനയും. സഹോദരങ്ങൾ: മിനി ഈപ്പൻ, വി.ജെ. ജോയി, റീന ജെയ്സൺ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് തൃശൂർ വാഴാനി സെന്റ് ജോർജ് മലങ്കര സുറിയാനി കത്തോലിക്ക പള്ളി സെമിത്തേരിയിൽ.