Obituary
പുല്ലാട്: കുറുങ്ങഴഭാഗം കെ.വി. ചെല്ലപ്പൻ ചെട്ടിയാർ (ജോസഫ് -73) നിര്യാതനായി. ഭാര്യ: ഗോമതി എലിസബത്ത്. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് ഇലന്തൂർ ലിറ്റിൽ ഫ്ലോക് ചർച്ചിന്റെ കുഴിക്കാല സെമിത്തേരിയിൽ.
അടൂർ: മാടമൺ, കോട്ടയ്ക്കൽ വീട്ടിൽ കെ.കെ. പ്രസാദ് (54) നിര്യാതനായി. മഹാത്മ ജനസേവന കേന്ദ്രത്തിലെ അന്തേവാസിയായിരുന്നു. പത്തനംതിട്ട കലക്ടറുടെ നിർദേശത്തെ തുടർന്ന് 2020 ഏപ്രിൽ 11ന് റാന്നി, പെരുനാട് ഗ്രാമപഞ്ചായത്ത് സെക്രട്ടറിയാണ് മഹാത്മയിൽ എത്തിച്ചത്. മൃതദേഹം ചായലോട് മൗണ്ട് സിയോൺ മെഡിക്കൽ കോളജ് മോർച്ചറിയിൽ. ബന്ധുക്കൾ എത്തിയാൽ മൃതദേഹം വിട്ടുനൽകുമെന്ന് മഹാത്മ ജനസേവനകേന്ദ്രം ചെയർമാൻ രാജേഷ് തുരുവല്ല അറിയിച്ചു. ഫോൺ: 04734-299900.
കോന്നി: ചെങ്ങറ വെള്ളിയറ പരേതനായ സുകുമാരന്റെയും കുഞ്ഞുലക്ഷ്മിയുടെയും മകൻ രാജേഷ് (46) ബഹറൈനിൽ നിര്യാതനായി. ഭാര്യ: ആശ. മകൾ: അയന. സഹോദരൻ: മനോജ് സുകുമാരൻ (കേരളകൗമുദി, കോന്നി ). സംസ്കാരം പിന്നീട്.
പന്തളം: കുരമ്പാല തെക്ക് ഉടയൻകാവിന്റെ വടക്കേതിൽ രാമചന്ദ്രൻ പിള്ള (73) നിര്യാതനായി. ഭാര്യ: ചന്ദ്രിക. മക്കൾ: ബിന്ദു, അമ്പിളി, ശ്രീകുമാർ. മരുമക്കൾ: അശോക്, സുരേഷ്, രശ്മി. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.
കോഴഞ്ചേരി: തടിയൂർ ചക്കിട്ടയിൽ മറിയാമ്മ (മേരി -88) നിര്യാതയായി. കീക്കൊഴൂർ കുളങ്ങര കുടുംബാംഗമാണ്. ഭർത്താവ് പരേതനായ തോമസ് ഫിലിപ്പോസ്. മക്കൾ: ജോയി, അമ്മിണി, റോസ, അനിയൻ, പരേതരായ രാജു, പൊന്നി. മരുമക്കൾ: ഓമന, സിസിലി, ജോണിക്കുട്ടി, ബെന്നി, മഞ്ജു വർഗീസ് ( തോട്ടപ്പുഴശ്ശേരി പഞ്ചായത്ത് മുൻ അംഗം).
കാട്ടൂർ പേട്ട: തെക്കേപാറയിൽ ടി.കെ. യൂസ്ഫ് സാഹിബിന്റെ ഭാര്യ സൈനബ ബീവി (63) നിര്യാതയായി.
മക്കൾ: ഷെമീമ (റാന്നി താലൂക്ക് ഓഫീസ്), ഷഹീന, ഷെഹീന (ഫാർമസിസ്റ്റ്), ഷെഫീഖ് (ദുബൈ).മരുമക്കൾ: ഫിറോസ്, ഷിബു, അബ്ദുൽ കരീം, സുമയ്യ.
ഖബറടടക്കം ചൊവ്വാഴ്ച രാവിലെ 9ന് കെ.എൻ.റ്റി.പി. ഹിദായത്തുൽ ഇസ്ലാം പുത്തൻ പള്ളി ഖബർ സ്ഥാനിൽ.
കാട്ടൂർപേട്ട: ഭൂജലവകുപ്പ് കൊല്ലം ജില്ല ഓഫിസ് ഉദ്യോഗസ്ഥൻ പഴയവീട്ടിൽ പി. മജീദിന്റെ ഭാര്യ നസീമ എ. (54) നിര്യാതയായി. ജില്ലാ പഞ്ചായത്ത് ഓഫീസ് പത്തനംതിട്ട മുൻ സെറി ഫെഡ് ജീവനക്കാരിയായിരുന്നു.
മകൻ: മുഹമ്മദ് വസീം (വിദ്യാർത്ഥി).
ഖബറടക്കം നാരങ്ങാനം നോർത്ത് കെ.എൻ.റ്റി.പി ഹിദായത്തുൽ ഇസ്ലാം ജമാഅത്ത് ഖബർ സ്ഥാനിൽ നടത്തി.
മല്ലപ്പള്ളി: തുരുത്തിക്കാട് വരയപ്പള്ളിൽ പരേതനായ രാമകൃഷ്ണക്കുറുപ്പിന്റെ ഭാര്യ ഭാരതിയമ്മ (94) നിര്യാതയായി. മക്കൾ: ഗീത (റിട്ട അധ്യാപിക എൻ.എസ്.എസ് സ്കൂൾ തടിയൂർ), ഹരി, രാജീവ്, ഉണ്ണികൃഷ്ണൻ (ഡി.ടി.ഡി.സി തിരുവല്ല). മരുമക്കൾ: രവി, ഉഷ, ശ്രീലത, സുധ (റിട്ട. അധ്യാപിക എൻ.എസ്.എസ്.എച്ച്.എസ് കവിയൂർ). സംസ്കാരം തിങ്കളാഴ്ച രാവിലെ 11.30ന് വീട്ടുവളപ്പിൽ.
വള്ളംകുളം: ഐക്കരമലയിൽ പരേതനായ എൻ.ജി. തങ്കപ്പന്റെ ഭാര്യ വത്സമ്മ (റിട്ട. കെ.എസ്.ആർ.ടി.സി തിരുവല്ല ഡിപ്പോ -64) നിര്യാതയായി. മക്കൾ: ഇന്ദു, അനു. മരുമക്കൾ: സതീഷ്, രാജേഷ്. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് 12ന് വീട്ടുവളപ്പിൽ.
അടൂർ: പന്നിവിഴ ജാസ്മിൻ വില്ല (കണ്ണംകോട് മൂന്ന് തുണ്ടിൽ മേലേതിൽ) പരേതനായ ഇബ്രാഹിംകുട്ടി റാവുത്തറുടെ മകൻ കമറുദീൻ (74) നിര്യാതനായി. ഭാര്യ: ജാസ്മിൻ. മക്കൾ: ഷിഫ, സുബഹാന, തൗഫീഖ്. മരുമക്കൾ: അൻസാരി റഹിം, ഷെഫിൻ സുലൈമാൻ, സഫ തൗഫീഖ്.
തിരുവല്ല: സുറിയാനി ഭാഷാ പണ്ഡിതൻ ഫാ. ഡോ. തോമസ് പറക്കോട്ട് (50) നിര്യാതനായി. 2021 മുതൽ മഹാത്മാഗാന്ധി സർവകലാശാല ബോർഡ് ഓഫ് സ്റ്റഡീസ് മെംബറും റിസർച് ഗൈഡുമായിരുന്നു. 2007 മുതൽ കോട്ടയം സെന്റ് എഫ്രേം എക്യുമെനിക്കൽ റിസർച് ഇൻസ്റ്റിറ്റ്യൂട്ട് അസോ.ഡയറക്ടറായി പ്രവർത്തിച്ച് വരുകയായിരുന്നു. കത്തോലിക്കാസഭയുടെ മേജർ സെമിനാരികളായ തൃശൂർ, പുണെ, സാറ്റ്ന, തിരുവനന്തപുരം, വടവാതൂർ തുടങ്ങിയയിടത്ത് സുറിയാനി അധ്യാപകനും നിരവധി ഗ്രന്ഥങ്ങളുടെ വിവർത്തകനുമായിരുന്നു. തിരുവല്ല അതിരൂപതയിലെ കീച്ചാൽ, കാനം, മാലം, കോട്ടയം, കുമരകം ഗാന്ധിനഗർ, അഞ്ചേരി, വാകത്താനം തുടങ്ങിയ ഇടവകകളിലും മൂവാറ്റുപുഴ രൂപതയിലെ മാന്നാമംഗലം, മരോട്ടിച്ചാൽ, വാളകം, നീറാമുകൾ, പൂതൃക്ക, തമ്മാനിമറ്റം ഇടവകകളിലും വികാരിയായി ശുശ്രൂഷ ചെയ്തിരുന്നു. മാതാപിതാക്കൾ പരേതരായ ജോസഫും റെജീനയും. സഹോദരങ്ങൾ: മിനി ഈപ്പൻ, വി.ജെ. ജോയി, റീന ജെയ്സൺ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് തൃശൂർ വാഴാനി സെന്റ് ജോർജ് മലങ്കര സുറിയാനി കത്തോലിക്ക പള്ളി സെമിത്തേരിയിൽ.
റാന്നി: റാന്നി പാലത്തിൽനിന്ന് ചാടിയയാൾ പമ്പാനദിയിൽ മുങ്ങിമരിച്ചു. പത്തനംതിട്ട മൈലപ്ര മടത്തുംമൂട്ടിൽ ജയിസണെയാണ് (48) വെള്ളിയാഴ്ച റാന്നി പാലത്തിന് താഴെ ഇളങ്കാവിൽ കടവിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വെള്ളിയാഴ്ച ഒമ്പതിന് പാലത്തിൽനിന്ന് പമ്പാനദിയിലേക്ക് ഒരാൾ ചാടിയതായി റാന്നി പൊലീസ് സ്റ്റേഷനിൽ നാട്ടുകാർ വിളിച്ചറിയിച്ചിരുന്നു. പാലത്തിന് താഴെ പൊലീസും അഗ്നിരക്ഷാസേനയും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്തനായില്ല. പിന്നീട് നടത്തിയതിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ഏറനാളായി വിദേശത്ത് ജോലി ചെയ്തുവരുകയായിരുന്ന ജയിസൺ ഒരുവർഷമായി നാട്ടിലുണ്ടായിരുന്നു. കുടുബ പ്രശ്നങ്ങളെ തുടർന്ന് മാറി താമസിക്കുകയായിരുന്നു. രണ്ട് കുട്ടികൾ ഭാര്യക്കൊപ്പമാണെന്ന് സഹോദരി പറഞ്ഞു. മൃതദേഹം പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് മാറ്റി.