ചെങ്ങന്നൂർ: ചെറിയനാട് പാലക്കടവിൽ ഷെറിൻ വില്ലയിൽ പരേതരായ സാമുവൽ-തങ്കമ്മ ദമ്പതികളുടെ മകൻ മാത്യു സാമുവൽ (ബിജു-50) നിര്യാതനായി. ദീർഘകാലം സൗദി അൽ കോബാറിൽ ജോലി ചെയ്തിരുന്നു.
ഭാര്യ: കാരിച്ചാൽ കടൂർ കുടുംബാംഗം ശാന്തമ്മ മാത്യു (അൽ കോബാർ കോഓപറേറ്റിവ് ക്ലിനിക്, സൗദി). മക്കൾ: മെറിൻ മാത്യു, ഷെറിൻ മാത്യു (വിദ്യാർഥികൾ). സംസ്കാരം ഞായറാഴ്ച ഉച്ചക്ക് 2.30ന് ചെറിയനാട് സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.