കരിമ്പനക്കുളം: മുട്ടത്തുപാറ പരേതനായ എം.ജെ. തോമസിന്റെ ഭാര്യ അന്നമ്മ തോമസ് (തെയ്യാമ്മ- 83) നിര്യാതയായി. മാളിയേക്കൽ കുടുംബാംഗമാണ്. മക്കൾ: മേഴ്സി, സി. ബെറ്റ്സി മുട്ടത്തുപാറ എസ്.എ.ബി.എസ് (ഛത്തീസ്ഗഡ്), സി. തെരേസ് മുട്ടത്തുപാറ എസ്.എ.ബി.എസ് (മദർ സുപ്പീരിയർ, വാഴപ്പള്ളി), ആലീസ്, പരേതയായ ഷേർളി, ഡാർളി, സി. അനിത മുട്ടത്തുപാറ എസ്.എ.ബി.എസ് (എച്ച്.എം സെന്റ് തോമസ് യു.പി.എസ്, ചമ്പക്കുളം), ഷൈനി, ജോഷി. മരുമക്കൾ: അപ്പച്ചൻ, പരേതനായ ജോയി ചാമംപതാൽ, പരേതനായ ജോയി ചേനപ്പാടി, പി.എം. ജോസഫ്, പരേതനായ ലാലിച്ചൻ, മായ. സംസ്കാരം ശനിയാഴ്ച വൈകീട്ട് 3.30ന് കരിമ്പനക്കുളം തിരുഹൃദയ ദേവാലയ സെമിത്തേരിയിൽ.