പാലാ: പടിഞ്ഞാറ്റിൻകര പഴയമ്പള്ളിൽ കോരയുടെ ഭാര്യ ഏലിക്കുട്ടി (94) നിര്യാതയായി. വള്ളിച്ചിറ പള്ളിപ്പുറത്ത് കുടുംബാംഗമാണ്. മക്കൾ: അബ്രഹാം, തമ്പി, ടോമി, ആൻസി, സെലിൻ, ജോസി, പരേതരായ ലിസി, ബിനോയി. മരുമക്കൾ: മേരി മ്രാല, സെലിൻ ഏറ്റുമാനൂർ, മേരിക്കുട്ടി അരീക്കര, ജോയ് പുന്നത്തുറ, ഫെലിക്സ് ചെറുകര, ബൈജു കൂടല്ലൂർ, എലിസബത്ത് കൈപ്പുഴ, ആൽബി അരീക്കര. മൃതദേഹം വ്യാഴാഴ്ച വൈകീട്ട് അഞ്ചിന് വീട്ടിൽ കൊണ്ടുവരും. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് ചെറുകര സെന്റ് മേരീസ് ക്നായായ കത്തോലിക്കാ പള്ളിയിലെ കുടുംബകല്ലറയിൽ.