പുളിക്കൽ കവല: സി.പി.െഎ മുൻ കോട്ടയം ജില്ല സെക്രട്ടറിയും സംസ്ഥാന കൗൺസിൽ അംഗവുമായിരുന്ന കൂരാപ്പള്ളിൽ കെ.ജി. ജേക്കബ് പണിക്കർ (90) നിര്യാതനായി. വാഴൂർ ഫാർമേഴ്സ് സർവിസ് സഹകരണ ബാങ്ക് പ്രസിഡൻറ്, കോട്ടയം ജില്ല സഹകരണ ബാങ്ക് വൈസ് പ്രസിഡൻറ്, കേരഫെഡ് ഡയറക്ടർ ബോർഡ് അംഗം, ആർ.ടി.എ ബോർഡ് മെംബർ, ക്ഷീരസംഘം പ്രസിഡൻറ്, വാഴൂർ ഗ്രാമപഞ്ചായത്ത് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: വെള്ളൂർ കോളശ്ശേരിൽ ലീലാമ്മ. മക്കൾ: ദീപു ജേക്കബ് (മാനേജർ, വാഴൂർ ഫാർമേഴ്സ് സർവിസ് സഹകരണ ബാങ്ക്), ദിനുഷ ജേക്കബ് (ഡെപ്യൂട്ടി ജനറൽ മാനേജർ, ചങ്ങനാശ്ശേരി കോഓപറേറ്റിവ് അർബൻ ബാങ്ക്), കിരൺ ജേക്കബ് (ബിസിനസ്). മരുമക്കൾ: സിന്ധു ആനി ജേക്കബ് (അധ്യാപിക, എം.ഡി സെമിനാരി എച്ച്.എസ്എസ്, കോട്ടയം), കങ്ങഴ പുതുപ്പറമ്പിൽ ജോർജ് പുന്നൂസ് (പുതുപ്പറമ്പിൽ ട്രേഡ്സ്, കങ്ങഴ), അനു എബ്രഹാം (മാനേജർ, കാർഷിക ഗ്രാമവികസന ബാങ്ക്, കൊടുങ്ങൂർ). സംസ്കാരം വെള്ളിയാഴ്ച 1.30ന് ഭവനത്തിലെ ശുശ്രൂഷക്കുശേഷം നെടുമാവ് സെൻറ് പോൾസ് ഓർത്തഡോക്സ് വലിയപള്ളി സെമിത്തേരിയിൽ.