കട്ടപ്പന: കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന വയോധികൻ മരിച്ചു.
കട്ടപ്പന വെള്ളയാംകുടി കുമ്പുക്കൽ ജോർജാണ് (75) മരിച്ചത്. വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് ഈമാസം 14ന് കാരിത്താസ് ആശുപത്രിയിൽ എത്തിച്ചു. കോവിഡ് സ്ഥിരീകരിച്ചതോടെ ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. വിദഗ്ധ ചികിത്സക്ക് എറണാകുളത്തെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും തിങ്കളാഴ്ച മരിച്ചു.
ഭാര്യ: എൽസമ്മ. മക്കൾ: ജിജി, മിനി, ഷൈനി, സിനി, സിമി, ശോഭ, ജോണി. മരുമക്കൾ: ട്രീസ, ജയിംസ്, ജോർജ്, റെജി, ജോമോൻ, വിനു, ജിൻസി.