മട്ടാഞ്ചേരി: കപ്പലണ്ടിമുക്ക് ചെന്നാലിപറമ്പിൽ കോശക്ക വീട്ടിൽ കെ.എ. മുഹമ്മദ് (അജുകുട്ടി നൈന -78 ) നിര്യാതനായി. കൊച്ചിയിലെ മമ്മുസുർക്കാ പള്ളി കൈക്കാരനും കൊച്ചങ്ങാടി ചെമ്പിട്ടപള്ളി മഹല്ല് കമ്മിറ്റി അംഗവും സീനിയർ സിറ്റിസൺസ് ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷൻ അംഗവുമായിരുന്നു. ഭാര്യ: പരേതയായ ഖദീജ. മക്കൾ: അഷ്റഫ്, ഹാരിസ്, അനീസ്, സനൂബ്, അനൂജ, വാഹിദ, ഷീബ. മരുമക്കൾ: യഹിയ, ഇക്ബാൽ, ലൈല, ഫിർദൗസ്, ഷംല, സോഫിയ, റിൻഷ. ഖബറടക്കം ബുധനാഴ്ച കൊച്ചങ്ങാടി ചെമ്പിട്ട പള്ളി ഖബർസ്ഥാനിൽ.