Obituary
മലയാറ്റൂർ: ഇല്ലിത്തോട് മുറിത്തോട്ടത്തിൽ വീട്ടിൽ എസ്.ജെ. ബെൽസസ് (69) നിര്യാതനായി. ഭാര്യ: ഊരമന മുറിത്തോട്ടത്തിൽ കുടുംബാംഗം സാറാക്കുട്ടി. മക്കൾ: ഷൈജു, മഞ്ജു, മരുമക്കൾ: മിനി (ജർമനി), കണ്ണൻ അവൈദപ്പൻ. സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് 3.30ന് ഇല്ലിത്തോട് മാർ ബസേലിയോസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ.
മലയാറ്റൂർ: കണ്ടത്തിൽ വീട്ടിൽ പരേതനായ ഔസേഫിന്റെ മകൻ തോമസ് (80) നിര്യാതനായി. ഭാര്യ: തുറവൂർ പാലാട്ടി കുനത്താൻ കുടുംബാംഗം പരേതയായ റോസി. മക്കൾ: പരേതനായ വിൽസൺ, ഷേർളി, ലിസി, സെബാസ്റ്റ്യൻ, ടോമി. മരുമക്കൾ: ജൂഡി, തോമസ്, ഡേവിസ്, ഷിജി.
മൂവാറ്റുപുഴ: പെരുമ്പല്ലൂര്‍ കൊല്ലമ്മാകുടിയില് കെ.ജെ. ജോണി (74) നിര്യാതനായി. ഭാര്യ: നിര്‍മല വേങ്ങൂരാന്‍. മക്കള്‍: ജോണ്‍സി, ജിന്‍സി, ജിന്‍സ്. മരുമക്കള്‍: ടോണി പുളിക്കല്‍, ആന്റു പാറേക്കാട്ടില്‍, അഞ്ജലി പനച്ചീല്. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് 12ന് ഈസ്റ്റ് മാറാടി സെന്റ് ജോര്‍ജ് ദേവാലയ സെമിത്തേരിയിൽ.
കോതമംഗലം: കോഴിപ്പിള്ളി തുണ്ടിയിൽ ടി.വി. ജോർജ് (85) നിര്യാതനായി. ഭാര്യ: ഒറവലക്കുടി കുടുംബാംഗം ഏലമ്മ. മക്കൾ: വിജി ഏലിശുഭ, എൽദോ വർക്കി. മരുമക്കൾ: അലക്സ് ജേക്കബ്, സഞ്ജന. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് രണ്ടിന് കോതമംഗലം സെന്റ് ജോർജ് കത്തീഡ്രൽ സെമിത്തേരിയിൽ.
പറവൂർ: വലിയപല്ലംതുരുത്ത് കണ്ണംപറമ്പിൽ പരേതനായ ദിവാകരന്റെ ഭാര്യ സുമതി (80) നിര്യാതയായി. മക്കൾ: രമ, അജിത, സന്തോഷ്, ഷീല, ഗിരീഷ്, ഷീബ. മരുമക്കൾ: സുരാജ്, സോമൻ, ലിജി, സുരേഷ്, ലിജി, ഉണ്ണി.
പറവൂർ: ഏഴിക്കര കടക്കര കറുത്താംപറമ്പിൽ പരേതനായ കുമാരന്റെ മകൻ പ്രദീപ് (54) നിര്യാതനായി. ചെണ്ടമേളം, ഓണക്കളി കലാകാരനും നൂറിലധികം പേരുടെ ശിഷ്യ സമ്പത്തിന് ഉടമയുമായിരുന്നു. ഭാര്യ: സിന്ധു. മകൻ: അതുൽ കൃഷ്ണ.
വൈപ്പിൻ: എടവനക്കാട് ചാത്തങ്ങാട് ബീച്ചിൽ പരേതനായ ഗിരീശന്റെ മകൾ അനുഗ്രഹ (23) വീട്ടിൽ കുഴഞ്ഞ് വീണ് മരിച്ചു. ഞായറാഴ്ച വൈകീട്ടായിരുന്നു സംഭവം. കുഴുപ്പിള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്കാരം നടത്തി. മാതാവ്: റാണി. ഭർത്താവ്:നിഖിൽ.
കാലടി: കാറിടിച്ച് ബൈക്ക് യാത്രികനായ കാലടി മാണിക്യമംഗലം ചുള്ളിവീട്ടിൽ ആന്റോ സ്റ്റീഫനാണ് (36) മരിച്ചത്.ഭാര്യവീട്ടിൽനിന്ന് തിരിച്ചുവരുന്നവഴി വിശ്വജോതി സ്ക്കൂളിന് സമീപമാണ് അപകടം. ഉടൻ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.
കാലടി: കാറിടിച്ച് ബൈക്ക് യാത്രികനായ കാലടി മാണിക്യമംഗലം ചുള്ളിവീട്ടിൽ ആന്റോ സ്റ്റീഫനാണ് (36) മരിച്ചത്.
ഭാര്യവീട്ടിൽനിന്ന് തിരിച്ചുവരുന്നവഴി വിശ്വജോതി സ്ക്കൂളിന് സമീപമാണ് അപകടം.
ഉടൻ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.
അങ്കമാലി: ഓട്ടോയിടിച്ച് സാരമായി പരിക്കേറ്റ് ചികിത്സയിലിരുന്ന സ്കൂട്ടർ യാത്രികനായ ഗൃഹനാഥൻ മരിച്ചു.ചെങ്ങമനാട് നെടുവന്നൂർ കണ്ണേത്ത് വീട്ടിൽ കെ.ടി. വറീതാണ് (റിട്ട. പ്യൂൺ, നെടുമ്പാശ്ശേരി എം.എ.എച്ച്.എസ് - കുഞ്ഞപ്പൻ - 81) മരിച്ചത്. ഈ മാസം ഏഴിന് രാവിലെ 11ന് അങ്കമാലി ട്രഷറിയിൽനിന്ന് മടങ്ങവെ നെടുമ്പാശ്ശേരി അപ്പറമ്പ് ഭാഗത്തെ എയർപോർട്ട് റോഡിലായിരുന്നു അപകടം. ശരീരത്തിന്റെ ഇടതുവശമാസകലം സാരമായി പരിക്കേറ്റ് അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഞായറാഴ്ച രാവിലെ മരിച്ചു. ഭാര്യ: നെടുവന്നൂർ പാറയ്ക്ക കുടുംബാംഗം മറിയാമ്മ. മക്കൾ: ഷീബ, ഷീല. മരുമക്കൾ: അച്ചൻകുഞ്ഞ്, എൽദോ (ഭോപാൽ). സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് അകപ്പറമ്പ് യാക്കോബായ പള്ളി സെമിത്തേരിയിൽ.
അങ്കമാലി: ഓട്ടോയിടിച്ച് സാരമായി പരിക്കേറ്റ് ചികിത്സയിലിരുന്ന സ്കൂട്ടർ യാത്രികനായ ഗൃഹനാഥൻ മരിച്ചു.
ചെങ്ങമനാട് നെടുവന്നൂർ കണ്ണേത്ത് വീട്ടിൽ കെ.ടി. വറീതാണ് (റിട്ട. പ്യൂൺ, നെടുമ്പാശ്ശേരി എം.എ.എച്ച്.എസ് - കുഞ്ഞപ്പൻ - 81) മരിച്ചത്. ഈ മാസം ഏഴിന് രാവിലെ 11ന് അങ്കമാലി ട്രഷറിയിൽനിന്ന് മടങ്ങവെ നെടുമ്പാശ്ശേരി അപ്പറമ്പ് ഭാഗത്തെ എയർപോർട്ട് റോഡിലായിരുന്നു അപകടം. ശരീരത്തിന്റെ ഇടതുവശമാസകലം സാരമായി പരിക്കേറ്റ് അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഞായറാഴ്ച രാവിലെ മരിച്ചു. ഭാര്യ: നെടുവന്നൂർ പാറയ്ക്ക കുടുംബാംഗം മറിയാമ്മ. മക്കൾ: ഷീബ, ഷീല. മരുമക്കൾ: അച്ചൻകുഞ്ഞ്, എൽദോ (ഭോപാൽ). സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് അകപ്പറമ്പ് യാക്കോബായ പള്ളി സെമിത്തേരിയിൽ.
പെരുമ്പാവൂർ: ഓട്ടോ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന സ്കൂട്ടർ യാത്രികനായ യുവാവ് അകനാട് നെടുംപറമ്പിൽ വീട്ടിൽ തങ്കപ്പന്റെ മകൻ സുധി (46) മരിച്ചു. വ്യാഴാഴ്ച ഉച്ചക്ക് 1.20നായിരുന്നു അപകടം. കുറിച്ചിലക്കോടുനിന്ന് കുറുപ്പംപടിക്ക് പോകുന്ന വഴിയിൽ എറവനക്കാവ് അമ്പലത്തിന് മുന്നിലെ വളവിൽ സുധിയും വല്ല്യമ്മ ദേവകിയും സഞ്ചരിച്ച സ്കൂട്ടറിൽ ഓട്ടോ തട്ടുകയായിരുന്നു. തുടർന്ന് സ്കൂട്ടർ മറിഞ്ഞായിരുന്നു അപകടം. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ശനിയാഴ്ച രാത്രി ഏഴരയോടെയാണ് സുധി മരിച്ചത്. പരിക്കേറ്റ ദേവകി ചികിത്സയിലാണ്. സുധിയുടെ ഭാര്യ ധൻഷ. മക്കൾ: ദേവിക, ദിക് വിജയ്.
നെട്ടൂർ: വടക്കേപൂതയിൽ ഹുസൈന്റെ ഭാര്യ ഫാത്തിമ്മ (62) നിര്യാതയായി. മക്കൾ: റഹ്മത്ത്, യൂനസ്. മരുമക്കൾ: നൗഷാദ്, അനീസ. ഖബറടക്കം തിങ്കളാഴ്ച 11ന് നെട്ടൂർ മഹല്ല് ജമാഅത്ത് ഖബർസ്ഥാനിൽ.
മരട്: മോസ്ക് റോഡ് പൂക്കൈതയിൽ വത്സല (70) നിര്യാതയായി. പോസ്റ്റ് ഓഫിസ് സേവിങ് ഏജന്റായിരുന്നു. സഹോദരങ്ങൾ: മോഹനൻ, പരേതയായ സതി.