അങ്കമാലി: കോൺഗ്രിഗേഷൻ ഓഫ് സെൻറ് തെരേസ് ഓഫ് ലിസ്യു (സി.എസ്.ടി) സഭ ജനറൽ കൗൺസിൽ അംഗവും മൂക്കന്നൂർ എൽ.എഫ് ആശ്രമം അംഗവുമായ ബ്രദർ വർക്കി പൊന്നാകുഴിയിൽ (54) നിര്യാതനായി. ചങ്ങനാശ്ശേരി കോട്ടക്കുപുറം ഇടവക പൊന്നാകുഴിയിൽ തോമസ്- റോസ ദമ്പതികളുടെ മകനാണ്. 1983ലാണ് സി.എസ്.ടി സഭയിൽ ചേർന്നത്. സഭയുടെ ആസ്പിരസ് റെക്ടർ, ജൂനിയറേറ്റ് റെക്ടർ, വൊക്കേഷൻ പ്രൊമോട്ടർ, ജനറൽ കൗൺസിലർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. 2000 മുതൽ 2018 വരെ ശ്രീകണ്ഠാപുരം മേരിഗിരി സീനിയർ ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പലായും തുടർന്ന് മൂന്ന് വർഷം സെന്റ് ജോസഫ്സ് പ്രോവിൻഷ്യൽ സുപ്പീരിയറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2021ൽ ജനറൽ കൗൺസിലറായി തെരഞ്ഞെടുക്കപ്പെട്ടു. മൂക്കന്നൂർ എൽ.എഫ് ആശ്രമ സുപ്പീരിയർ, സേക്രഡ് ഹാർട്ട് ഇംഗ്ലീഷ് മീഡിയം സ്കൂൾ അഡ്മിനിസ്ട്രേറ്റർ, എം.എ.ജി.ജെ ഹോസ്പിറ്റൽ മാനേജർ എന്നീ നിലകളിൽ സഭയുടെ വിവിധ പ്രവർത്തനമേഖലകളിലും പ്രവർത്തിച്ചിട്ടുണ്ട്. ജോസഫ്, മത്തായി, തോമസ് എന്നിവർ സഹോദരങ്ങളാണ്. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് മൂക്കന്നൂർ എൽ.എഫ് ആശ്രമ ദേവാലയ സെമിത്തേരിയിൽ. മൃതദേഹം രാവിലെ ഏഴുമുതൽ പള്ളിയിൽ പൊതുദർശനത്തിന് വെക്കും.