കൊടകര: ആളൂര്‍ ആര്.എം.എച്ച്.എസ്.എസ് മുന്‍ പ്രധാനാധ്യാപകന് വാഴപ്പിള്ളി വീട്ടില്‍ സെബാസ്റ്റ്യന്‍ (എസ്.ജെ വാഴപ്പിള്ളി -81) നിര്യാതനായി. ആളൂര്‍ സഹകരണ ബാങ്ക് പ്രസിഡന്റ്, തൃശൂര്‍ ജില്ല സഹകരണ ആശുപത്രി ഡയറക്ടര്‍, ജനതാദള്‍ മുന്‍ ജില്ല സെക്രട്ടറി, കിസാന്‍ ജനത മുന്‍ ജില്ല പ്രസിഡന്റ്, കെ.എസ്.ടി.എ സംസ്ഥാന പ്രസിഡന്റ്, വാഴപ്പിള്ളി ഫാമിലി ട്രസ്റ്റ് പ്രസിഡന്റ് എന്നീ നിലകളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: വരാപ്പുഴ തേക്കാനത്ത് മുട്ടംതോട്ടില്‍ കുടുംബാംഗം ഗീത. മക്കള്‍: സ്വപ്ന (ചെന്നൈ), പരേതയായ സിനി സജിത്ത് (മസ്കത്ത്). മരുമക്കള്‍: ഡേവിസ് മുറ്റിച്ചൂക്കാരന്‍, സ്മിത (അധ്യാപിക, എസ്.എന്‍.വി.വി.എച്ച്.എസ്.എസ്, ആളൂര്‍), ജോയ് പ്ലാക്ക (ചെന്നൈ). സംസ്കാരം ഞായറാഴ്ച വൈകീട്ട് അഞ്ചിന് ആളൂര്‍ സെന്റ് ജോസഫ്സ് പള്ളി സെമിത്തേരിയില്‍.