പട്ടാമ്പി: മേലെ പട്ടാമ്പി കൊപ്പത്ത് പാറമ്മൽ പരേതനായ യൂസഫിന്റെ ഭാര്യ ഉമ്മേരുമ്മ (90) നിര്യാതയായി. മക്കൾ: കെ.പി. കമാൽ (പട്ടാമ്പി ചേംബർ ഓഫ് കോമേഴ്സ് പ്രസിഡന്റ്), അഹമ്മദ്കുട്ടി (റിട്ട. എൻജിനീയർ), കെ.പി. ഷംസുദ്ദീൻ, ഫാത്തിമ, ആയിഷ, കദീജ, റുഖിയ, സുലൈഖ. മരുമക്കൾ: ബാവ, മുഹമ്മദ്കുട്ടി, ശരീഫ്, മുഹമ്മദ്കുട്ടി എന്ന മാനു, പരേതനായ ഉമ്മർ, സക്കീന, ജമീല, ഷമീറ.