വൈരങ്കോട്: സൗത്ത് പല്ലാറിലെ പരേതനായ കോയക്കുട്ടി ഹാജിയുടെ മകൻ മുളക്കൽ ബാവഹാജി (മുഹമ്മദ് -76) നിര്യാതനായി. വാർഡ് മുസ്ലിം ലീഗ് പ്രസിഡൻറ്, എസ്.വൈ.എസ് പ്രസിഡൻറ്, ഖാഇദെ മില്ലത്ത് റിലീഫ് കമ്മിറ്റി പ്രസിഡൻറ്, മദ്റസ-മഹല്ല് കമ്മിറ്റി അംഗം എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. ഭാര്യമാർ: റുഖിയ, പരേതയായ ഖദീജ. മക്കൾ: ബഷീർ, സമീർ, അൻവർ, അബ്ദുസ്സമദ്, സാബിർ, മുംതാസ്, ആയിശ, നാദിയ, ശൈമ. മരുമക്കൾ: അഷ്റഫ്, ഫഖ്റുദ്ദീൻ, ശാഫി, മൻസൂർ, സുഹറ, ഷാഹിദ, ഷെറീന, ബിൻസി, ഷറഫിയ.