കൊണ്ടോട്ടി: കരിപ്പൂരിലെ കാലിക്കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ കരാര്‍ കമ്പനി ജീവനക്കാരനെ താമസസ്ഥലത്ത് മരിച്ചനിലയില്‍ കണ്ടെത്തി. വടകര പുപ്പണം താഴെവീട്ടില്‍ കണ്ണന്റെ മകന് പ്രവീണ്‍ (48) ആണ് മരിച്ചത്.
വിമാനത്താവളത്തിനടുത്തുള്ള കാഞ്ഞിരപ്പറമ്പിലെ വാടക ക്വാര്‍ട്ടേഴ്സിലായിരുന്നു മൃതദേഹം. മൃതദേഹത്തിന് മൂന്ന് ദിവസത്തിലധികം പഴക്കമുണ്ടെന്നാണ് നിഗമനമെന്ന് പൊലീസ് അറിയിച്ചു. വിമാനത്താവളത്തിലെ കമ്യൂണിക്കേഷന്‍ വിഭാഗത്തില്‍ കരാര്‍ തൊഴിലാളിയായിരുന്ന പ്രവീണ്‍ ഇക്കഴിഞ്ഞ 12നാണ് അവസാനമായി ജോലിക്കെത്തിയിരുന്നത്.
വെള്ളിയാഴ്ച രാത്രി ക്വാര്‍ട്ടേഴ്സില്‍ അന്വേഷിച്ചെത്തിയ കമ്പനി ജീവനക്കാരാണ് പ്രവീണിനെ മരിച്ചനിലയില്‍ കണ്ടത്.
കൊണ്ടോട്ടി പൊലീസില്‍ അറിയിച്ചതനുസരിച്ച് ശനിയാഴ്ച രാവിലെ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തീകരിച്ച് മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയും പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയാക്കി ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കുകയും ചെയ്തു. അസ്വാഭാവിക മരണത്തിന് കൊണ്ടോട്ടി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.