പാവറട്ടി: എടക്കളത്തൂർ കൊളത്തിങ്കൽ പരേതനായ ജേക്കബിെൻറ ഭാര്യ ത്രേസ്യാമ്മ (85) നിര്യാതയായി. ഇരിങ്ങാലക്കുട ചെതലൻ കുടുംബാംഗമാണ്. മക്കൾ: ബ്രൈറ്റ് (റിട്ട. എയർഫോഴ്സ് ഓഫിസർ), ഫ്രാൻസിസ് (റിട്ട. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഓഫിസർ), ജോസ് (റിട്ട. സീനിയർ മാനേജർ സി.എസ്.ബി ബാങ്ക്), വിൻസൻറ് (കൊളത്തിങ്കൽ ഡ്രഗ് ഹൗസ്, പാവറട്ടി), ബാബു (പ്രസിഡൻറ്, ഐ.പി.സി.എ ലാബോറട്ടറീസ് ലിമിറ്റഡ്, മുംബൈ), ഷിജി, ഷൈജു (അസി. സോണൽ മാനേജർ, സ്റ്റാർ ഹെൽത്ത്). മരുമക്കൾ: ജെസി, ഷീല, നിഷ, സോഫി, ബീന, സുരേഷ് (ബിസിനസ്), നീത. സംസ്കാരം ചൊവ്വാഴ്ച രാവിലെ 9.15ന് പാവറട്ടി സെൻറ് ജോസഫ് തീർഥകേന്ദ്ര സെമിത്തേരിയിൽ.