കോട്ടായി: കീഴത്തൂർ കരിയാട്ടുപറമ്പ് വീട്ടിൽ പരേതനായ പീരു മുഹമ്മദ് രാവുത്തറുടെ ഭാര്യ സാറ ഉമ്മ (72) കോവിഡ് ബാധിച്ച് മരിച്ചു. മൂന്നുദിവസമായി പാലക്കാട് ജില്ല ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ബുധനാഴ്ച പുലർച്ചയാണ് മരിച്ചത്. മക്കൾ: യൂസുഫ്, അബ്ദുൽ ജബ്ബാർ, മുസ്തഫ, സുലൈമാൻ, ഐശുമ്മ. മരുമക്കൾ: ലൈല, റസീന, റമീജ, സബീന, ഉമ്മർ. മൃതദേഹം കോവിഡ് നിയമങ്ങൾ പാലിച്ച് കോട്ടായി കീഴത്തൂർ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.