കുന്നുംഭാഗം: ആരാധന മഠാംഗമായ സിസ്റ്റര്‍ ലീമാ റോസ് എസ്.എ.ബി.എസ് (മേരി തോമസ് -71) നിര്യാതയായി. എലിക്കുളം ശൗര്യാംകുഴി പരേതരായ മത്തായി-അന്നമ്മ ദമ്പതികളുടെ മകളാണ്. സഹോദരങ്ങള്‍: പരേതരായ മാത്യു, ജേക്കബ്, ഫാ. തോമസ് ശൗര്യാംകുഴി (ചങ്ങനാശ്ശേരി) ജോസ്, അച്ചാമ്മ.മൈന്‍പുരി, നേപ്പാള്‍ (മിഷന്), തിരുവനന്തപുരം, പൊടിമറ്റം, ആനവിലാസം, കാളകെട്ടി, ഉപ്പുതറ, വണ്ടന്മേട്, ശാന്തിഗിരി, നരിയമ്പാറ, ഇടക്കുന്നം, കുന്നുംഭാഗം തുടങ്ങിയ മഠങ്ങളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. വണ്ടന്മേട് സെൻറ് ആൻറണീസ് ഹൈസ്കൂള്‍ പ്രഥമാധ്യാപികയായി സേവനമനഷ്ഠിച്ച ശേഷമാണ് ഔദ്യോഗിക ജീവിതത്തില്‍നിന്ന് വിരമിച്ചത്. സംസ്കാരം വെള്ളിയാഴ്ച 3.30ന് പൊന്‍കുന്നം തിരുക്കുടുംബ ഫൊറോന പള്ളി സെമിത്തേരിയിൽ.