വയോധികൻെറ മൃതദേഹം വീട്ടിൽ അഴുകിയ നിലയിൽ വിവരമറിയാതെ ഭാര്യയും മകനും പുൽപള്ളി: കദവാക്കുന്ന് കാര്യമ്പാടി വീട്ടിൽ വേലായുധൻെറ (70) മൃതദേഹം അഴുകിയ നിലയിൽ വീടിനുള്ളിൽ കണ്ടെത്തി. മാനസികാസ്വാസ്ഥ്യമുള്ള ഭാര്യ അമ്മിണിയും, മകൻ ഗംഗാധരനും വേലായുധൻ മരിച്ച വിവരം അറിഞ്ഞില്ല. വേലായുധനെ പുറത്തു കാണാത്തത് എന്താണെന്ന് ചോദിക്കുന്നവരോട് അച്ഛന് സുഖമില്ല, വീട്ടിൽ കിടക്കുകയാണെന്നാണ് മകൻ അയൽക്കാരോട് പറഞ്ഞത്. വീടിനുള്ളിൽനിന്ന് ദുർഗന്ധം ഉയർന്നതിനെ തുടർന്ന് ഞായറാഴ്ച അയൽവാസി വീടിനുള്ളിൽ കയറിയപ്പോഴാണ് വേലായുധൻ മരിച്ചതറിയുന്നത്. അസുഖബാധിതനായി ഒരാഴ്ചയിലേറെയായി കിടപ്പിലായിരുന്നു. പുൽപള്ളി െപാലീസ് തുടർ നടപടികൾ സ്വീകരിച്ചു. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. വേലായുധൻെറ മകൾ ഷീല ഭർത്താവിനോടൊത്ത് തമിഴ്നാട്ടിലാണ് താമസം. ജോൺസൺ മാനന്തവാടി: റിട്ട. സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്പെക്ടർ ചെറ്റപ്പാലം ബീനാമ്പലം കെ.എ. ജോൺസൺ (82) നിര്യാതനായി. ഭാര്യ: കാതറിൻ (റിട്ട. അധ്യാപിക). മക്കൾ: ബിന്ദു (അധ്യാപിക), ബീന, (അധ്യാപിക), ബിജി (യു.എസ്). മരുമകൻ: ജോൺ, ജോസഫ്, സുനിൽ. WDD1 johnson ഖദീജ പേരാമ്പ്ര: പരേതനായ പി.പി. അബൂബക്കറിൻെറ ഭാര്യ എരവട്ടൂർ പൂളക്കീൽ ഖദീജ (73) നിര്യാതയായി. മക്കൾ: റുഖിയ്യ, ജമീല, അബ്ദുൽ ഖാദർ, മൈമു, നൗഷാദ് (ഷാർജ), മുഹമ്മദ് കമ്റാൻ (എറണാകുളം), ഷാഹിന, സബിത, ആഷ, ഷമീന, നമീഷ് (ബായി - സൗദി), അബ്ദുൽ മനാഫ് (ഷാർജ). മരുമക്കൾ: ഷാഹുൽ ഹമീദ്, തറുവൈക്കുട്ടി, അഷ്റഫ് മന്നോട്ട്, മുജീബ്, സാറ വാണിമേൽ, നസീറ മൂരികുത്തി, ഹസീന തിരുവള്ളൂർ, ജംഷി മൂരാട്, ജലസ കീഴൂർ, പരേതരായ കെ.ആർ മൊയ്തു, കെ.ആർ ആലിക്കുട്ടി, കെ.എം ഹമീദ്.