കോഴിക്കോട് : കോഴിക്കോട് മെഡിക്കൽ കോളേജിലെ പ്രൊഫസറും,യൂറോളജി വിഭാഗം മുൻ മേധാവിയും ബേബി മെമ്മോറിയൽ ഹോസ്പിറ്റലിലെ യൂറോളജി വിഭാഗം മേധാവിയുമായ ഡോ. റോയ് ചാലി (85 വയസ്സ്) നിര്യാതനായി.
മൃതദേഹം ഉച്ചക്ക് 12 മണി വരെ കോഴിക്കോട് പട്ടേരി ചാലിയിൽ ഹൗസിലും ശേഷം 12 മുതൽ 1 മണി വരെ ബേബി മെമ്മോറിയൽ ഹോസ്പിറ്റലിലും പൊതു ദർശനത്തിനു വെക്കും. അതിനുശേഷം ജന്മനാടായ കൊച്ചിയിലെ മുളന്തുരുത്തിയിലേക്ക് കൊണ്ടു പോകും. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10 ന് മുളന്തുരുത്തി ഓർത്തഡോക്സ് പള്ളിയിൽ.
ഭാര്യ: ആനി ചാലി, മക്കൾ: ഡോ പൗലോസ് ചാലി, മാമ്മൻ ചാലി. മരുമകൾ: അന്ന ചാലി, പ്രീത ചാലി.