പത്തനാപുരം: യുവപണ്ഡിതനും തബ്ലീഗ് ജമാഅത്തിന്റെ പ്രമുഖ പ്രവർത്തകനുമായ പത്തനാപുരം നടുക്കുന്ന് ദാറുസ്സലാം മൻസിലിൽ അൽ ഹാഫിള് ബിലാൽ മൗലവി അൽ കൗസരി (42) നിര്യാതനായി. ഞായറാഴ്ച കാഞ്ഞിരപ്പള്ളിയിൽ നടന്ന തബ്ലീഗ് ജമാഅത്തിന്റെ സമ്മേളനത്തിൽ പങ്കെടുത്ത് മുഖ്യപ്രഭാഷണം നടത്തിയ ശേഷം രാത്രി പത്തനാപുരത്തേക്ക് മടങ്ങവെയായിരുന്നു അന്ത്യം. കൂട്ടിക്കൽ അൽ നൂർ സഹായ സമിതി ചെയർമാൻ, പത്തനാപുരം സബീലുർ റശാദ് ഹിഫിളുൽ കോളജ് പ്രിൻസിപ്പൽ തുടങ്ങിയ നിലയിൽ പ്രവർത്തിക്കുകയായിരുന്നു. പത്തനാപുരം നടക്കുന്ന് റിട്ട. അധ്യാപകൻ ഷാജഹാന്റെയും ഐഷാബീവിയുടെയും മകനാണ്. ഭാര്യ: ഫാത്തിമ. മക്കൾ: ഖദീജ, തൽഹ, ത്വയ്യിബ്. സഹോദരങ്ങൾ: ഉബൈദുറഹ്മാൻ, സൽമാൻ മുഹമ്മദ്, ഫാത്തിമ, ഹൻസ. പത്തനാപുരം നടുക്കുന്ന് മുസ്ലിം ജമാഅത്തിൽ തിങ്കളാഴ്ച വൈകീട്ട് നടന്ന മയ്യിത്ത് നമസ്കാരത്തിനും ഖബറടക്കത്തിനും നിരവധിയാളുകൾ പങ്കെടുത്തു. മയ്യിത്ത് നമസ്കാരത്തിന് പിതാവ് ഷാജഹാൻ നേതൃത്വം നൽകി.