തളിപ്പറമ്പ്: പൂക്കോത്ത് തെരുവിലെ പച്ച നാരായണി (92) നിര്യാതയായി. പൂക്കോത്ത് കൊട്ടാരത്തിലെ പൂരക്കളി പണിക്കരായിരുന്ന പരേതനായ പച്ച കോരന്റെയും മന്ദോട്ടി ചിരുതൈയുടെയും മകളാണ്. ഭർത്താവ്: ചപ്പൻ നാരായണൻ (റിട്ട. ജയിൽ വാർഡൻ, കണ്ണൂർ സെൻട്രൽ ജയിൽ). മക്കൾ: വിജയൻ (റിട്ട. കോൾ ഇന്ത്യ ലിമിറ്റഡ്, ബിലാസ്പൂർ), രവീന്ദ്രൻ (മുൻ പ്രവാസി), ജയശ്രീ (റിട്ട. നഴ്സിങ് ഓഫിസർ, കോഴിക്കോട് ബീച്ച് ആശുപത്രി), രാധേശൻ (ഒമാൻ), വിനോദ്കുമാർ (മുൻ പ്രവാസി). മരുമക്കൾ: ലീലാവതി (പുതിയതെരു, ചിറക്കൽ), പി. ജീന (പടന്നക്കാട്), പി. സുകുമാരൻ (റിട്ട. പേഴ്സനൽ സെക്രട്ടറി, ഓർഡനൻസ് ഫാക്ടറി, നാഗ്പൂർ), വനജ (നീലേശ്വരം), ലൂസി (കൂരാച്ചുണ്ട്), പരേതനായ പി. ദാമോദരൻ (റിട്ട. സെക്രട്ടറി, തളിപ്പറമ്പ് സർവിസ് സഹകരണ ബാങ്ക്). സഹോദരങ്ങൾ: പി. ഭാസ്കരൻ (അഡ്മിൻ ഓഫിസർ, കൺട്രോളറേറ്റ് ഓഫ് ക്വാളിറ്റി അഷ്വറൻസ്, മിനിസ്ട്രി ഓഫ് ഡിഫൻസ്), പി. പ്രഭാകരൻ (റിട്ട. ജൂനിയർ വർക്ക്സ് മാനേജർ, ഇന്ത്യൻ ഓർഡനൻസ് ഫാക്ടറീസ്), പരേതരായ പി. ബാലകൃഷ്ണൻ (റിട്ട. സ്റ്റേഷൻ മാസ്റ്റർ, ഇന്ത്യൻ റെയിൽവേ), പി. ഗംഗാധരൻ (റിട്ട.ഇന്ത്യൻ ആർമി), പി. കാർത്ത്യായനി (നാഗ്പൂർ).