പെരിങ്ങത്തൂർ: കരിയാട് ഗ്രാമപഞ്ചായത്ത് മുൻ അംഗവും പെരിങ്ങത്തൂർ മുസ്ലിം എൽ.പി സ്കൂൾ റിട്ട. പ്രധാനാധ്യാപകനും ആയിരുന്ന കരിയാട് വയലിൽ പള്ളിക്ക് സമീപം ഒതയോത്ത് ഒ. അബ്ദു മാസ്റ്റർ (80) നിര്യാതനായി.
കരിയാട് വയലിൽ പള്ളി കമ്മിറ്റി പ്രസിഡന്റായിരുന്നു.
രണ്ടുതവണ കരിയാട് ഗ്രാമപഞ്ചായത്തിലെ മികച്ച കർഷകനായി കർഷകശ്രീ അവാർഡ് നേടിയിരുന്നു. പരേതരായ ഒതയോത്ത് മൊയ്തീൻകുട്ടിയുടെയും ഐശോമയുടെയും മകനാണ്.
ഭാര്യ: ചെറിയബ്രത്ത് ശരീഫ. മക്കൾ: സഫീറ, സഫീർ (ദുബൈ), സജീറ, ഷംസീറ.
മരുമക്കൾ: നാസർ (കുഞ്ഞിപ്പള്ളി), ഹാരിസ് (കുന്നുമ്മക്കര), സിറാജ് (നാദാപുരം), സഹീറ (അധ്യാപിക പെരിങ്ങത്തൂർ എം.എൽ.പി സ്കൂൾ).
സഹോദരങ്ങൾ: പരേതരായ മമ്മദ്, മൂസ, ഇബ്രാഹിം, അബൂബക്കർ, മറിയം, ഹലീമ, കുഞ്ഞാമി, ഖദീജ, കുഞ്ഞിപ്പാത്തു.