പൂളാടിക്കുന്ന്: പരേതനായ പൂളാടി പറമ്പത്ത് രാഘവെൻറ (റിട്ട. കസ്റ്റംസ്) ഭാര്യ പ്രേമലത (80) നിര്യാതയായി. മക്കൾ: വൈരമണി (റിട്ട. കെ.എസ്.ഇ.ബി), പ്രേമരാജ് (ഫോട്ടോഗ്രാഫർ, ജനയുഗം), നെഹിത റാണി (സർവശിക്ഷ അഭിയാൻ), ലിഖിത (കുവൈത്ത്). മരുമക്കൾ: പരേതനായ മാത്രാടിക്കൽ ജയപ്രകാശ് (കെ.എസ്.ഇ.ബി), തളത്തിൽ ശ്രീജ, പാലങ്കണ്ടത്തിൽ ശശിധരൻ (റിട്ട. ബി.എസ്.എൻ.എൽ), പുഞ്ചകുഴിയിൽ പ്രേമൻ (കുവൈത്ത്). സഹോദരങ്ങൾ: രവീന്ദ്രൻ, ആനന്ദൻ, പരേതരായ രാഘവൻ, ശിവരാമൻ. സഞ്ചയനം വ്യാഴാഴ്ച.