Obituary
ഇരുവഴിഞ്ഞിപ്പുഴയിൽ ഒഴുക്കിൽപെട്ട യുവാവിൻെറ മൃതദേഹം കണ്ടെത്തി ഇരുവഴിഞ്ഞിപ്പുഴയിൽ ഒഴുക്കിൽപെട്ട യുവാവിൻെറ മൃതദേഹം കണ്ടെത്തി തിരുവമ്പാടി: ഇരുവഴിഞ്ഞിപ്പുഴയിലെ പുല്ലൂരാംപാറ പത്തായപ്പാറയിൽ ഒഴുക്കിൽപെട്ട് കാണാതായ ജയിംസിൻെറ (20) മൃതദേഹം കണ്ടെത്തി. ചാരനാൽ ഷിനോയിയുടെ മകനാണ്. വെള്ളിയാഴ്ച വൈകീട്ടാണ് കാണാതായത്. ഞാറാഴ്ച ഉച്ചക്ക് പന്ത്രണ്ടോടെയാണ് അഗ്നി ശമന സേനയും സന്നദ്ധ പ്രവർത്തകരും തിരച്ചിൽ നടത്തവെ പുഴയുടെ താഴെ നിന്ന് മൃതദേഹം കണ്ടെത്തിയത്. തിരുവമ്പാടി പൊലീസ് ഇൻക്വസ്റ്റ് നടത്തി പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. കാൽ വഴുതി ജയിംസ് പുഴയിലെ ഒഴുക്കിൽപെടുകയായിരുന്നു. അഗ്നിശമന സേന യുടെ 'സ്കൂബ' മുങ്ങൽ വിദഗ്ധരും സന്നദ്ധ പ്രവർത്തകരും സ്ഥലത്ത് എത്തിയിരുന്നു. ബിരുദം പഠനം കഴിഞ്ഞിരിക്കുകയായിരുന്നു ജെയിംസ്. മാതാവ്: സെലിൻ. സഹോദങ്ങൾ: ജോസഫ്, ജോർജ്, റോസ്ലി. ചോയിച്ചിക്കുട്ടി ഉളേള്യരി: മാമ്പൊയിൽ ആക്കൂപറമ്പത്ത് പരേതനായ മാവിലമ്പാടി ചന്തോട്ടിയുടെ ഭാര്യ ചോയിച്ചിക്കുട്ടി (75) നിര്യാതയായി. സഹോദരങ്ങൾ: മാധവി, ലക്ഷ്മി, പരേതയായ ചിരുത.
ബംഗളൂരു: നഗരത്തിൽ ബൈക്ക് നിയന്ത്രണംവിട്ട് ഡിവൈഡറിലിടിച്ച് മലയാളി യുവാവ് മരിച്ചു. പട്ടാമ്പി കീഴായൂർ പാപ്പുളളി ഹൗസിൽ അരവിന്ദാക്ഷൻെറയും ലക്ഷ്മീദേവിയുടെയും മകൻ അനീഷ് നായരാണ് (32) മരിച്ചത്. ഹെബ്ബാൾ റിങ് റോഡിൽ ശനിയാഴ്ച രാത്രി 10നാണ് അപകടം. ബെൽ കമ്പനിയിൽ ജീവനക്കാരനായ അനീഷ് ജോലി കഴിഞ്ഞ് താമസസ്ഥലത്തേക്ക് മടങ്ങുന്നതിനിടെയാണ് അപകടം. തലക്ക് ഗുരുതര പരിക്കേറ്റ യുവാവ് തൽക്ഷണം മരിച്ചു. കൊടുങ്ങല്ലൂർ വിക്രംവല്ലത്ത് ചന്ദ്രമോഹനൻെറ മകൾ പാർവതിയാണ് ഭാര്യ. സഹോദരൻ: അഭിലാഷ്. മൃതദേഹം ഞായറാഴ്ച എം.എസ്. രാമയ്യ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം രാത്രിയോടെ വീട്ടിലെത്തിച്ചു. സംസ്കാരം തിങ്കളാഴ്ച രാവിലെ എട്ടിന് ഷൊർണൂർ പുണ്യതീരത്ത്. എ.െഎ..കെ.എം.സി.സി കമ്മനഹളളി, ഹെബ്ബാൾ, യലഹങ്ക ഘടകം നേതാക്കളായ യൂനുസ് കുറുവാളി, ജാഫർ കമ്മനഹളളി, റഷീദ് യലഹങ്ക തുടങ്ങിയവരുടെ നേതൃത്വത്തിലാണ് കുടുംബത്തിന് ആവശ്യമായ സഹായങ്ങൾ നൽകിയത്. പടം- blr accident death aneesh nair 32
ഉപ്പട്ടി: അത്തിക്കുന്ന് ഫാക്ടറി എഫ്.ഒ പോളിൻെറ ഭാര്യ (47) നിര്യാതയായി. പിതാവ്: റോക്കി. മാതാവ്: ഫിലോമിന. മക്കൾ: ഷെൽമ, ഷൈമ. GDR OBIT SHYNI(47) മൊയ്തീൻ കോയ ബാലുശ്ശേരി: മുതുവത്ത് താമസിക്കുന്ന പറമ്പത്ത് മൊയ്തീൻ കോയ (77) നിര്യാതനായി. ഭാര്യ: നബീസ. മക്കൾ: നൗഷാദ് (സൂര്യ ബാഗ്, ബാലുശ്ശേരി), റഫീക്ക്, ഇക്ബാൽ (ഷാജി), നജ്മൽ, നൗഷിത. മരുമക്കൾ: ഹബീബ് റഹ്മാൻ, സജിന, റസിയ, റഹ്മത്ത്, ഡാലിയ. തൂങ്ങിമരിച്ച നിലയിൽ താമരശ്ശേരി: വീട്ടിൽ ഒറ്റക്ക് താമസിക്കുന്നയാളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചമൽ വെണ്ടേക്കുംചാൽ കൊട്ടേക്കൽ കുമാരൻ (70) ആണ് മരിച്ചത്. വീടിനുള്ളിലെ ജനാലയിൽ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടത്. ഭാര്യ: പരേതയായ ജാനു. മക്കൾ: പ്രദീപ്, പരേതരായ രാജു, ബിജു.
മീൻ പിടിക്കുന്നതിനിടെ ഷോക്കേറ്റ് മരിച്ചു കൽപറ്റ: തോട്ടിൽ മീൻ പിടിക്കുന്നതിനിടെ ഷോക്കേറ്റ് യുവാവ് മരിച്ചു. കൽപറ്റ എമിലി പുതുക്കുടിയിൽ പോക്കറിൻെറ മകൻ ജംഷീർ (31) ആണ് മരിച്ചത്. ഓട്ടോ ഡ്രൈവറാണ്. ഞായറാഴ്ച പുലർച്ചയാണ് സംഭവം. വീടിനടുത്ത് കൽപറ്റ മലബാർ ഗോൾഡിന് സമീപം തോട്ടിൽനിന്ന് കൂട്ടുകാരുമൊത്ത് ഇലക്ട്രിക് വയർ ഉപയോഗിച്ച് മീൻ പിടിക്കുന്നതിനിടെ വൈദ്യുതി കമ്പിയിൽ തട്ടി ഷോക്കേറ്റതാണെന്ന് കരുതുന്നു. മാതാവ്: നബീസ. ഭാര്യ: ജസ്ന. മക്കൾ: നേഹ ഫാത്തിമ, സന ഫാത്തിമ, അൻസിയ, സുൽത്താൻ. സഹോദരി: ജാസ്മിന. WDD2 JAMSHEER സുബൈർ മുട്ടിൽ: പരിയാരം ചിലഞ്ഞിച്ചാൽ പരേതനായ കള്ളംപ്പെട്ടി ഹാജി പി.എ. മുഹമ്മദ് ഹുസൈൻ റാവുത്തറുടെ മകൻ പി.എം. സുബൈർ (64) നിര്യാതനായി. മാതാവ്: റൈഹാന. ഭാര്യ: സുബൈദ. മക്കൾ: സനീർ, ജറീർ, മുനീർ, ജസ്ബീർ, ഫാത്തിമ മർജാൻ. മരുമക്കൾ: മിസ്രിയ, അഖില, മുബീന. സഹോദരങ്ങൾ: അഷ്റഫ്, മെഹബൂബ, പരേതനായ ബഷീർ. WDD3 subair അബ്ദുറഹ്മാൻ കുട്ടി മുസ്ലിയാർ കൊയിലാണ്ടി: കൊല്ലം ഉമ്മരകത്ത് പി.എം അബ്ദുറഹ്മാൻ കുട്ടി മുസ്ലിയാർ (അമ്മാട്ടി ഉസ്താദ്- 74 ) നിര്യാതനായി. കൊല്ലം മദ്റസതുൽ ഇസ്ലാമിയ്യയിൽ സദ്ർ മുഅല്ലിമായിരുന്നു. ഭാര്യ: റഷീദ. മക്കൾ: സഹദ് (യു.എ.ഇ), ഹൈറുന്നിസ. മരുമക്കൾ: സുൽഫിക്കർ ചാലിയം, അജന പൂക്കാട്. സഹോദരങ്ങൾ: പി.എം.എ അസീസ് മാസ്റ്റർ, ശിഹാബുദ്ദീൻ ഹമദാനി, ഖദീജ, മറിയം, ആയിശ.
കൊടുവള്ളി: വെസ്റ്റ് പുതുപ്പടി കോരൻതൊടുക (66) നിര്യാതനായി. ഭാര്യ: മറിയ. മകൾ: ജംഷിദ. മരുമകൻ: പരീത്. സഹോദരങ്ങൾ: സുലൈമാൻ നെല്ലാങ്കണ്ടി, മറിയ, സൈനബ, സീതി അടിവാരം.
സൗത്ത് കൊടിയത്തൂർ: ഒഴുപാറക്കൽ ഒ.പി. (82) നിര്യാതനായി. ഭാര്യ: പരേതയായ ഉണ്ണിമാത്തു. മക്കൾ: മെഹബൂബ് (റിയാദ്), വഹീദ, സുഹറ. മരുമക്കൾ: വി. വീരാൻകുട്ടി വളപ്പിൽ, കുഞ്ഞിമുഹമ്മദ് പാണ്ടിക്കാട്, നുസ്രത്ത് കക്കാട്.
വയോധികൻെറ മൃതദേഹം വീട്ടിൽ അഴുകിയ നിലയിൽ വിവരമറിയാതെ ഭാര്യയും മകനും പുൽപള്ളി: കദവാക്കുന്ന് കാര്യമ്പാടി വീട്ടിൽ വേലായുധൻെറ (70) മൃതദേഹം അഴുകിയ നിലയിൽ വീടിനുള്ളിൽ കണ്ടെത്തി. മാനസികാസ്വാസ്ഥ്യമുള്ള ഭാര്യ അമ്മിണിയും, മകൻ ഗംഗാധരനും വേലായുധൻ മരിച്ച വിവരം അറിഞ്ഞില്ല. വേലായുധനെ പുറത്തു കാണാത്തത് എന്താണെന്ന് ചോദിക്കുന്നവരോട് അച്ഛന് സുഖമില്ല, വീട്ടിൽ കിടക്കുകയാണെന്നാണ് മകൻ അയൽക്കാരോട് പറഞ്ഞത്. വീടിനുള്ളിൽനിന്ന് ദുർഗന്ധം ഉയർന്നതിനെ തുടർന്ന് ഞായറാഴ്ച അയൽവാസി വീടിനുള്ളിൽ കയറിയപ്പോഴാണ് വേലായുധൻ മരിച്ചതറിയുന്നത്. അസുഖബാധിതനായി ഒരാഴ്ചയിലേറെയായി കിടപ്പിലായിരുന്നു. പുൽപള്ളി െപാലീസ് തുടർ നടപടികൾ സ്വീകരിച്ചു. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. വേലായുധൻെറ മകൾ ഷീല ഭർത്താവിനോടൊത്ത് തമിഴ്നാട്ടിലാണ് താമസം. ജോൺസൺ മാനന്തവാടി: റിട്ട. സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്പെക്ടർ ചെറ്റപ്പാലം ബീനാമ്പലം കെ.എ. ജോൺസൺ (82) നിര്യാതനായി. ഭാര്യ: കാതറിൻ (റിട്ട. അധ്യാപിക). മക്കൾ: ബിന്ദു (അധ്യാപിക), ബീന, (അധ്യാപിക), ബിജി (യു.എസ്). മരുമകൻ: ജോൺ, ജോസഫ്, സുനിൽ. WDD1 johnson ഖദീജ പേരാമ്പ്ര: പരേതനായ പി.പി. അബൂബക്കറിൻെറ ഭാര്യ എരവട്ടൂർ പൂളക്കീൽ ഖദീജ (73) നിര്യാതയായി. മക്കൾ: റുഖിയ്യ, ജമീല, അബ്ദുൽ ഖാദർ, മൈമു, നൗഷാദ് (ഷാർജ), മുഹമ്മദ് കമ്റാൻ (എറണാകുളം), ഷാഹിന, സബിത, ആഷ, ഷമീന, നമീഷ് (ബായി - സൗദി), അബ്ദുൽ മനാഫ് (ഷാർജ). മരുമക്കൾ: ഷാഹുൽ ഹമീദ്, തറുവൈക്കുട്ടി, അഷ്റഫ് മന്നോട്ട്, മുജീബ്, സാറ വാണിമേൽ, നസീറ മൂരികുത്തി, ഹസീന തിരുവള്ളൂർ, ജംഷി മൂരാട്, ജലസ കീഴൂർ, പരേതരായ കെ.ആർ മൊയ്തു, കെ.ആർ ആലിക്കുട്ടി, കെ.എം ഹമീദ്.
കൊയിലാണ്ടി: ചേലിയയിലെ പരേതനായ പുനത്തിൽ അബ്ദുല്ലയുടെ ഭാര്യ (82) നിര്യാതയായി. മക്കൾ: കദീജ, നഫീസ. മരുമക്കൾ: പരേതനായ ചേരടുത്തുകുറ്റിതാഴെകുനി മമ്മു, മുഹമ്മദലി മലപ്പുറം. ചെള്ളി കല്ലമ്പാറ: കരിന്താറ്റിയിൽ താമസിക്കുന്ന കുറ്റിക്കാട്ടിൽ ചെള്ളി (74) നിര്യാതനായി. ഭാര്യ: കാളി. മക്കൾ: സുരേഷ് ബാബു, അനിൽ കുമാർ.
കുന്ദമംഗലം: ചേരിഞ്ചാൽ ചൂരക്കാട്ട് കുഴിയിൽ പരേതനായ കുട്ടൻെറ ഭാര്യ (89) നിര്യാതയായി. മക്കൾ: ശശീന്ദ്രൻ, രവീന്ദ്രൻ, രമണി, മിനി. മരുമക്കൾ: ശ്യാമള, രജില, ലോഹിതാക്ഷൻ. സംസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് മാവൂർ റോഡ് ശ്മശാനത്തിൽ.
നാദാപുരം: ഖത്തറിൽനിന്നെത്തി ക്വാറൻറീനിൽ കഴിയുന്ന ആൾ മരിച്ച നിലയിൽ. വളയം ചെക്കോറ്റയിലെ കുളങ്ങരത്ത് അബ്ദുൽ കരീമിനെയാണ് (54) ശനിയാഴ്ച രാത്രി എട്ടരയോടെ വീടിന് മുകളിൽ കസേരയിൽ മരിച്ചനിലയിൽ കണ്ടത്. കഴിഞ്ഞ മാസം 22നാണ് ഇയാൾ വിദേശത്തുനിന്നെത്തി വീട്ടിൽ ക്വാറൻറീനിലായത്. വീട്ടുകാർ വീടിൻെറ താഴത്തെ നിലയിലും ഇയാൾ വീടിന് മുകളിലും കഴിയുകയായിരുന്നു. ഭാര്യ: ആയിഷ. മക്കൾ: സിദ്ദിഖ്, റയീസ്, ആഷിഖ്, സീനത്ത്, നജ ഫാത്തിമ. മരുമകൻ: ശുഹൈബ്. സഹോദരങ്ങൾ: ഹമീദ്, ബഷീർ, സലാം.
മുക്കം: കുറ്റിപ്പാലക്കൽ തച്ചോട്ടിൽ (82) നിര്യാതനായി. ഭാര്യ: ആയിഷ ആസ്യ. മക്കൾ: തച്ചോട്ടിൽ മൊയ്തീൻ കോയ (എം.ഡി സ്റ്റാർ ഹോട്ടൽ, മുക്കം), മറിയം, റംല, സുൽഫീക്കർ (സ്റ്റാർ ഹോട്ടൽ, മുക്കം), ഹഫ്സത്ത്, സുഹറ, ഫൗസിയ, റഹ്മത്തുന്നിസ. മരുമക്കൾ: കെ.ടി. അബ്ദുല്ല, ഹനീഫ, മജീദ്, വഹാബ് കളരിക്കൽ (മലയാള മനോരമ), സിദ്ദീഖ്, , എ.എൻ. സാജിദ, സമീറ.
കുന്ദമംഗലം: പതിമംഗലം അരീച്ചോലയിൽ പരേതരായ കണാരൻെറയും ജാനകിയുടെയും മകൻ ഓട്ടോ ഡ്രൈവർ എ.സി. (58) നിര്യാതനായി. ഭാര്യ: ഷീന. മക്കൾ: സനീഷ്, സനീഷ. മരുമകൻ: ബഹുൽ (മായനാട്). സഹോദരങ്ങൾ: സൗദാമിനി, ലീല, കൃഷ്ണൻ, രവീന്ദ്രൻ, പ്രേമദാസൻ, സുരേഷ് ബാബു. മാത മേപ്പയൂർ: വിളയാട്ടൂരിലെ ഓടയിൽ മാത (75) നിര്യാതനായി. ഭർത്താവ്: കോരൻ. മക്കൾ: മീനാക്ഷി, ബാബു (ബഹ്റൈൻ), കമല, അജിത. മരുമക്കൾ: ശങ്കരൻ, ശോഭ, രാജൻ, ഹരിദാസൻ. സഹോദരങ്ങൾ: നാരായണി, ദേവി, ലീല, പരേതനായ ബാലൻ.