ട്രെയിൻ തട്ടി മരിച്ചു കോഴിക്കോട്: ട്രെയിൻ തട്ടി അജ്ഞാതൻ മരിച്ച നിലയിൽ. 60 വയസ്സുള്ള പുരുഷനെയാണ് നാലാംഗേറ്റിന് സമീപം മരിച്ച നിലയിൽ കണ്ടെത്തിയത്. ശനിയാഴ്ച രാവിലെയോടെയാണ് സംഭവം. ഏത് ട്രെയിനാണ് തട്ടിയതെന്ന് വ്യക്തമല്ല. നടക്കാവ് പൊലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. കദീജ കുന്ദമംഗലം: മേപ്പൊറ്റമ്മൽ കദീജ (59) നിര്യാതയായി. മക്കൾ: മുഹമ്മദ് അബൂബക്കർ, സൈനുൽ ആബിദീൻ, തസ്ലീന. മരുമകൻ: നവാസ്. ആലി ഹാജി മാവൂർ: താത്തൂർ പൊയിലിൽ താത്തൂർ ആലി ഹാജി (100) നിര്യാതനായി. ഭാര്യ: മറിയുമ്മ ഹജ്ജുമ്മ. മക്കൾ: ടി.സി. മുഹമ്മദ് (ഗ്രാസിം മുൻ ജീവനക്കാരൻ), അബ്ദുല്ല (റിട്ട. അധ്യാപകൻ), ഖദീജ, അബ്ദുറഹിമാൻ (ഖത്തർ), അബ്ദുൽ മജീദ്, ആയിഷക്കുട്ടി. മരുമക്കൾ: അബ്ദുറഹിമാൻ മാവൂർ പാറമ്മൽ, സൈനബ ചെറുവാടി, റംല ആക്കോട്, മുംതാസ് മാവൂർ, ഹാജറ കുറ്റിക്കാട്ടൂർ, മുഹമ്മദ് കൂളിമാട്. സഹോദരി: അയിഷ ഹജ്ജുമ്മ അരീക്കര. ഖബറടക്കം ശനിയാഴ്ച രാവിലെ ഒമ്പതിന് താത്തൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.