കമ്പളക്കാട്: വെളുത്ത പറമ്പത്ത് (പോക്കു -63) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: ഷജീർ, ഷക്കീർ, സഫീർ, ഷിജില. മരുമക്കൾ: മമ്മൂട്ടി വെണ്ണിയോട് , റുബീന, ഷംല. സഹോദരങ്ങൾ: മൂസ ഹാജി, കുഞ്ഞബ്ദുള്ള, അസ്സുഹാജി, യൂസഫ് (പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡൻറ് ), ഷറഫുദ്ദീൻ (ഗുഡ് വോയ്സ് ലൈറ്റ് ആൻഡ് സൗണ്ട്സ്), കുഞ്ഞാമി ഹജ്ജുമ്മ, പരേതരായ വി.പി അമ്മത് ഹാജി, മൊയ്തു ഹാജി, കുട്ട്യാലി , ഇബ്റാഹിം കുട്ടി ഹാജി. WDD1 POKAR രാജമ്മ മുട്ടിൽ: കൊളവയൽ പുന്നത്തടത്തിൽ പരേതനായ വേലായുധൻ നായരുടെ ഭാര്യ പി.വി. രാജമ്മ (78) നിര്യാതയായി. മക്കൾ: രാജൻ (മെക്കാനിക്ക്), രാജലക്ഷ്മി, ദേവയാനി, ഭാഗ്യവതി, ബിന്ദു. WDD2 rajama രവി മൈലമ്പാടി: വിമുക്ത ഭടൻ മൈലമ്പാടി ഗോഖലെ നഗർ കോളനിയിലെ സി. രവി (തോലൻ-76) നിര്യാതനായി. വയനാട്ടിൽ പണിയവിഭാഗത്തിൽനിന്നുള്ള ആദ്യകാല ജവാനാണ്. കോഴിക്കോട് റേഡിയോ സ്റ്റേഷനിൽ വാച്ച്മാനായും ടെലികോം വകുപ്പിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: പരേതയായ നാണി. മക്കൾ: അജിത, കൃഷ്ണമോഹനൻ (സീനിയർ സിവിൽ പൊലീസ് ഓഫിസർ കേണിച്ചിറ സ്റ്റേഷൻ). മരുമക്കൾ: വെള്ളൻ, സബിത. 'WDD3 RAVI