Obituary
നെടുമങ്ങാട്: പഴകുറ്റി വേങ്കവിള ലതാഭവനിൽ പി.എസ്. സുരേഷ് കുമാർ (54) നിര്യാതനായി. ഭാര്യ : എൽ.എസ്. രഞ്ജു. മക്കൾ: ചന്ദന, ചന്ദ്രദേവ്. സഞ്ചയനം എട്ടിന് രാവിലെ ഒമ്പതിന്.
വെമ്പായം: തേക്കട മേലേമുക്ക് അശ്വതിയിൽ പരേതനായ ബാലകൃഷ്ണന്റെ ഭാര്യ രുഗ്മിണി (99) നിര്യാതയായി. മക്കൾ: ശശികല, ശൈൽചന്ദ്രൻ, സുരേഷ്, അനിൽകുമാർ. മരുമക്കൾ: പ്രഭാകരൻ, മോളി, ശ്രീകല, ലൈല. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്
കരുനാഗപ്പള്ളി: പട. തെക്ക് വൈശാഖത്തിൽ ആർ. പങ്കജാക്ഷൻ നായർ (75) നിര്യാതനായി. സി.പി.എം ടൗൺ സെന്റർ മുൻ ബ്രാഞ്ച് സെക്രട്ടറി, റിട്ട. മാർക്കറ്റിങ് ഫെഡറേഷൻ, അഗ്രി ബിസിനസ് പാർട്ണർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: രതി (കരുനാഗപ്പള്ളി സർവിസ് സഹകരണ ബാങ്ക് മുൻ സെക്രട്ടറി). മക്കൾ: ലക്ഷ്മി, വിഷ്ണു. മരുമക്കൾ: ആർ. വിനോദ്, എ.ആർ. രാജലക്ഷ്മി (ബോയ്സ് എച്ച്.എസ്.എസ്. കരുനാഗപ്പള്ളി). മരണാനന്തര ചടങ്ങ് വ്യാഴാഴ്ച ഉച്ചക്ക് ഒന്നിന്. സഞ്ചയനം 11ന് രാവിലെ ഏഴിന്.
ശാസ്താംകോട്ട: വേങ്ങ വല്ല്യത്തുവീട്ടിൽ പരേതനായ എസ്. വാസുദേവൻപിള്ളയുടെ ഭാര്യ വസന്തകുമാരിയമ്മ (78, ലീല) നിര്യാതയായി. മക്കൾ: മധു, മായ, മാലിനി, മണിലാൽ, മാധുരി. മരുമക്കൾ: ബിന്ദു, സുരേഷ് കുമാർ, കീർത്തി, പരേതനായ ബിജു.
പാലത്തറ: വെളിയിൽ വീട്ടിൽ സോമരാജന്റെ ഭാര്യ സുധർമണി (തങ്കച്ചി-66) നിര്യാതയായി. മകൻ: ബാലു. മരുമകൾ: സുമി.
ഓച്ചിറ: വള്ളികുന്നം കന്നിമേൽ വാളാച്ചാൽ വിനോദ് ഭവനത്തിൽ വി. വേണുഗോപാലൻ ആചാരി (69) നിര്യാതനായി. ഭാര്യ: രത്നമ്മ. മക്കൾ: വിനോദ്, ദീപ. മരുമക്കൾ: രേഷ്മ, പ്രമോദ്. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.
പരവൂർ: കോട്ടപ്പുറം ഹൈസ്കൂൾ റിട്ട. ഹെഡ്മാസ്റ്റർ പരേതനായ ബാലചന്ദ്രക്കുറുപ്പിന്റെയും റിട്ട. അധ്യാപിക രാധമ്മയമ്മയുടെയും മകൻ പരവൂർ കൂനയിൽ രാധാ ഭവനിൽ (പട്ടുവിള) രാജേഷ് കുറുപ്പ് (48, പർച്ചേസിങ് ഓഫിസർ, മിൽമ, പാലക്കാട്) നിര്യാതനായി. ഭാര്യ: വിദ്യ രാജേഷ്. മക്കൾ: മാധവ്, പ്രണതി. സഹോദരൻ: രാജീവ്. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് 12ന്.
ശാസ്താംകോട്ട: ശൂരനാട് വടക്ക് തെക്കേ മുറിയിൽ പ്രാക്കുളത്ത് തെക്കതിൽ ബദറുദ്ദീൻ (61) നിര്യാതനായി. ഭാര്യ: റംലാബീവി. മക്കൾ: മുഹ്സിന, മുഹസിയ, അബ്ദുൽ ഖലീൽ. മരുമകൻ: ഷമീം (മർച്ചന്റ് നേവി).
പരവൂർ: ചിറക്കരത്താഴം അമ്മാരത്ത്മുക്ക് റോഡുവിള വീട്ടിൽ രാധാകൃഷ്ണൻ (54-ഉണ്ണി) നിര്യാതനായി. ഭാര്യ: ഷീബ. മക്കൾ: പരേതയായ രഞ്ജിത, കൃഷ്ണ.
ഇരിക്കൂർ: കഴിഞ്ഞ ശനിയാഴ്ച ഉച്ചയോടെ ഇരിട്ടിയിലെ ജോലിസ്ഥലത്തുനിന്ന് മടങ്ങിവരവെ ഇരിട്ടി പാലത്തിന് സമീപം കുഴഞ്ഞു വീണ് ചികിത്സയിലായിരുന്ന അനസ് (40) നിര്യാതനായി. പെരുവളത്ത് പറമ്പ് ലക്ഷം വീട് കോളനിയിൽ താമസിക്കുന്ന ആലപ്പുഴ തകഴി സ്വദേശികളായ മുഹമ്മദ് റഷീദിന്റെയും ഷംസുമ്മയുടെയും മകനാണ്. ഇരട്ടി പാലത്തിന് സമീപം കുഴഞ്ഞ് വീണ അനസിനെ ആദ്യം തലശ്ശേരി താലൂക്ക് ആശുപത്രിയിലും പിന്നീട് പരിയാരം മെഡിക്കൽ കോളജിലും പ്രവേശിപ്പിക്കുകയായിരുന്നു. ഭാര്യ: വളപ്പിനകത്ത് തസ്ലീമ, മക്കൾ: സന, നാസിയ ഷെറിൻ. സഹോദരങ്ങൾ : മുഹമ്മദ് ഹാഷിം, മുഹമ്മദ് അഷ്റഫ്, അനീസ.
ചൊക്ലി: വിഷം അകത്തുചെന്ന് ചികിത്സയിലായിരുന്ന യുവതി മരിച്ചു. കീഴ്മാടം പെരിങ്ങളം വില്ലേജ് ഓഫിസിന് മുൻവശത്തെ കുഞ്ഞിപറമ്പത്ത് പുഷ്പാധരൻ - ബീന ദമ്പതികളുടെ മകൾ വർഷയാണ് (23) മരിച്ചത്. വിഷം ഉള്ളിൽചെന്ന് പരിയാരം മെഡിക്കൽ കോളജിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയവെയാണ് മരണം. പോസ്റ്റ്മോർട്ടത്തിനുശേഷം ബുധനാഴ്ച വീട്ടുവളപ്പിൽ സംസ്കരിക്കും. വിഷ്ണു ഏക സഹോദരനാണ്.
പഴയങ്ങാടി: തനിച്ച് താമസിച്ചുവരുകയായിരുന്ന വയോധികനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. മാടായി ഗണപതി മണ്ഡപത്തിന് സമീപത്തെ നമ്പ്രോൻ സുവർണനെയാണ് (73) ചൊവ്വാഴ്ച രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത്. പൂട്ടിയിട്ട നിലയിലായിരുന്ന വീട്ടിൽ നിന്ന് ദുർഗന്ധം പടർന്നതോടെ സമീപവാസികൾ പഴയങ്ങാടി പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് നാലു ദിവസത്തെ പഴക്കമുണ്ടെന്നാണ് നിഗമനം. പഴയങ്ങാടി പൊലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം കണ്ണൂർ മെഡിക്കൽ കോളജ് ആശുപത്രിയിലെ പോസ്റ്റുമോർട്ടത്തിനുശേഷം സംസ്കരിച്ചു. മാടായിയിലെ പരേതരായ പി.വി.കുഞ്ഞമ്പു നായർ-നാരായണി ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: രാമദാസൻ, പ്രമീള.