പട്ടാമ്പി: ഓങ്ങല്ലൂര്‍ കാരക്കാട് കൊള്ളിപ്പറമ്പ് കട്ടേക്കാട്ടില് സൈതലവിയുടെ മകന് ഉമര്‍ അല്‍ഹസനി (35) നിര്യാതനായി. എസ്.വൈ.എസ് പട്ടാമ്പി സോണ്‍ പ്രസിഡന്റായിരുന്നു. എസ്.എസ്.എഫ് പട്ടാമ്പി ഡിവിഷന് പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, ഫിനാന്‍സ് സെക്രട്ടറി, എസ്.വൈ.എസ് ഓങ്ങല്ലൂര്‍ സര്‍ക്കിള്‍ പ്രസിഡന്റ്, പട്ടാമ്പി സോണ്‍ ഓര്‍ഗനൈസിങ് സെക്രട്ടറി, ജനറല്‍ സെക്രട്ടറി, ജാമിഅ ഹസനിയ്യ പൂര്‍വ വിദ്യാര്‍ഥി സംഘടന അല്‍ ഇഹ്സാന്‍ ജോയന്റ് സെക്രട്ടറി, നരയന്കുന്ന് ജുമാമസ്ജിദ് ജോയന്റ് സെക്രട്ടറി എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. മാതാവ്: ആമിന. ഭാര്യ: ജുമാന ബത്തൂല്‍. മക്കള്‍: അബ്ദുല്ല മുഹമ്മദ് സ്വാലിഹ്, അഹ്മദ് ഐമന്. സഹോദരങ്ങള്‍: അന്‍സറുദ്ദീന്‍ ഖുതുബി (എസ്.എസ്.എഫ് പട്ടാമ്പി ഡിവിഷന് പ്രസിഡന്റ്), താജുദ്ദീന് സഖാഫി, ഖദീജത്തുല്‍ കുബ്റ, ശംസുദ്ദീന്‍ ബുഖാരി, ഉമ്മുഹബീബ, ഉമ്മുസല്‍മ, ഖമറുദ്ദീന്, സുമയ്യ. കാരക്കാട് ജുമാമസ്ജിദ് ഖബർസ്ഥാനില്‍ ഖബറടക്കം നടത്തി.