കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡ് (സെയിൽ) ഝാർഖണ്ഡിലെ ബൊക്കാറോ സ്റ്റീൽ പ്ലാന്റിലേക്കും മറ്റും എക്സിക്യൂട്ടിവ്, നോൺ എക്സിക്യൂട്ടിവ് കേഡറുകളടക്കം വിവിധ തസ്തികകളിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. വിജ്ഞാപനം www.saii.co.inൽ ലഭിക്കും. (പരസ്യനമ്പർ BSL/R/2024/01). ഏപ്രിൽ 16 മുതൽ മേയ് 7 വരെ ഓൺലൈനായി അപേക്ഷിക്കാം. ബൊക്കാറോ സ്റ്റീൽ പ്ലാന്റിൽ എക്സിക്യൂട്ടിവ് കേഡറിൽ സീനിയർ കൺസൾട്ടന്റ് (ന്യൂറോ സർജറി), കൺസൾട്ടന്റ്/സീനിയർ മെഡിക്കൽ ഓഫിസർ (ക്രിട്ടിക്കൽ കെയർ/പീഡിയാട്രിക്സ്/മെഡിസിൻ), മെഡിക്കൽ ഓഫിസർ, എം.ഒ.ഒ.എച്ച്.എസ്, അസിസ്റ്റന്റ് മാനേജർ (സേഫ്റ്റി); ഝാർഖണ്ഡ് മൈൻസ് ഗ്രൂപ്പിൽ കൺസൾട്ടന്റ്/സീനിയർ മെഡിക്കൽ ഓഫിസർ (അനസ്തേഷ്യ/ഒബ്സ്റ്റെട്രിക്സ് ആൻഡ് ഗൈനക്കോളജി), മെഡിക്കൽ ഓഫിസർ (ഒ.എച്ച്.എസ്) തസ്തികകളിലായി 26 ഒഴിവുകളുണ്ട്.
നോൺ-എക്സിക്യൂട്ടിവ് കേഡറിൽ ബൊക്കാറോ സ്റ്റീൽ പ്ലാന്റിൽ ഓപറേറ്റർ-കം-ടെക്നീഷ്യൻ (ബോയിലർ), അറ്റൻഡന്റ്-കം-ടെക്നീഷ്യൻ തസ്തികകളിലായി 20 ഒഴിവുകളും ഝാർഖണ്ഡ് മൈൻസ് ഗ്രൂപ്പിൽ മൈനിങ് ഫോർമാൻ, സർവേയർ, ഓപറേറ്റർ-കം-ടെക്നീഷ്യൻ ട്രെയിനി (മൈനിങ്/ഇലക്ട്രിക്കൽ), മൈനിങ് മേറ്റ്, അറ്റൻഡന്റ്-കം-ടെക്നീഷ്യൻ ട്രെയിനി (ബോയിലർ) തസ്തികകളിലായി 61 ഒഴിവുകളുമുണ്ട്.ഒഴിവുകളിൽ എസ്.സി/എസ്.ടി/ഒ.ബി.സി-എൻ.സി.എൽ/ഇ.ഡബ്ല്യു.എസ്/പി.ഡബ്ല്യു.ബി.ഡി വിഭാഗങ്ങളിൽപെടുന്നവർക്ക് സംവരണം ലഭിക്കും. വിശദവിവരങ്ങൾ വിജ്ഞാപനത്തിലുണ്ട്. അപേക്ഷാഫീസ് എക്സിക്യൂട്ടിവ് തസ്തികകൾക്ക് 700 രൂപയും മറ്റ് തസ്തികകൾക്ക് 500 രൂപയുമാണ്. എസ്.സി/എസ്.ടി/പി.ഡബ്ല്യു.ബി.ഡി/ഡിപ്പാർട്ട്മെന്റ് ജീവനക്കാർ/വിമുക്ത ഭടന്മാർ എന്നീ വിഭാഗങ്ങൾക്ക് യഥാക്രമം 200 രൂപ, 150 രൂപ എന്നിങ്ങനെ മതിയാകും. അറ്റൻഡന്റ്-കം-ടെക്നീഷ്യൻ (ട്രെയിനി/ബോയിലർ) തസ്തികക്ക് 300 രൂപയാണ് ഫീസ്. എസ്.സി/എസ്.ടി/പി.ഡബ്ല്യു.ബി.ഡി വിമുക്തഭടന്മാർ വിഭാഗങ്ങളിൽപെടുന്നവർക്ക് 100 രൂപ മതി. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.