കേന്ദ്രസർക്കാർ ആഭിമുഖ്യത്തിലുള്ള നാഷനൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡ് അഡ്മിനിസ്ട്രേറ്റിവ് ഓഫിസർ (ജനറലിസ്റ്റ്സ്, സ്പെഷലിസ്റ്റ്സ്) സ്കെയിൽ വൺ തസ്തികയിൽ നിയമനത്തിന് അപേക്ഷകൾ ക്ഷണിച്ചു.
ആകെ 274 ഒഴിവുകളുണ്ട്. സ്പെഷലിസ്റ്റ് വിഭാഗത്തിൽ ഡോക്ടേഴ്സ് (എം.ബി.ബി.എസ്) -28, ലീഗൽ -20, ഫിനാൻസ് -30, ആക്ച്യൂറിയൽ -2, ഇൻഫർമേഷൻ ടെക്നോളജി -20, ഓട്ടോമൊബൈൽ എൻജിനീയേഴ്സ് -20, ഹിന്ദി (രാജ്ഭാഷ) ഓഫിസേഴ്സ് -22, ജനറലിസ്റ്റ് വിഭാഗത്തിൽ -132 എന്നിങ്ങനെ ഒഴിവുകൾ ലഭ്യമാണ്. ഒ.ബി.സി -നോൺ ക്രീമിലെയർ, പട്ടികജാതി /വർഗം, ഇ.ഡബ്ലിയു.എസ്, പി.ഡബ്ലിയു.ബി.ഡി വിഭാഗങ്ങളിൽപെടുന്നവർക്ക് സംവരണമുണ്ട്.
യോഗ്യത: ഡോക്ടേഴ്സ്-എം.ബി.ബി.എസ്/എം.ഡി/എം.എസ്/മെഡിക്കൽ പി.ജി/തത്തുല്യം. ലീഗൽ -60 ശതമാനം മാർക്കോടെ അംഗീകൃത നിയമബിരുദം/എൽഎൽ.എം; ഫിനാൻസ്-സി.എ/സി.എം.എ/തത്തുല്യം അല്ലെങ്കിൽ 60 ശതമാനം മാർക്കോടെ ബി.കോം/എം.കോം; ആക്ച്യൂറിയൽ -60 ശതമാനം മാർക്കോടെ സ്റ്റാറ്റിസ്റ്റിക്സ് /മാത്തമാറ്റിക്സ്/ആക്ച്യൂറിയൽ സയൻസ് ബിരുദം/മാസ്റ്റേഴ്സ് ബിരുദം; ഇൻഫർമേഷൻ ടെക്നോളജി -60 ശതമാനം മാർക്കോടെ ബി.ഇ/ബി.ടെക്/എം.ഇ/എം.ടെക് (കമ്പ്യൂട്ടർ സയൻസ്/ഐ.ടി)/എം.സി.എ; ഓട്ടോമൊബൈൽ എൻജിനീയറിങ് -60 ശതമാനം മാർക്കോടെ ബി.ഇ/ബി.ടെക്/എം.ഇ/എം.ടെക് (ഓട്ടോമൊബൈൽ എൻജിനീയറിങ്); ജനറലിസ്റ്റ് ഓഫിസേഴ്സ് -60 ശതമാനം മാർക്കോടെ ഏതെങ്കിലും സ്ട്രീമിൽ ബിരുദം/പോസ്റ്റ് ഗ്രാജ്വേറ്റ് ബിരുദം; ഹിന്ദി (രാജ്ഭാഷ) ഓഫിസേഴ്സ്-ഹിന്ദി അല്ലെങ്കിൽ ഇംഗ്ലീഷിൽ 60 ശതമാനം മാർക്കോടെ മാസ്റ്റേഴ്സ് ബിരുദം (ഡിഗ്രിതലത്തിൽ ഇംഗ്ലീഷ്/ഹിന്ദി ഒരുവിഷയമായി പഠിച്ചിരിക്കണം).
റിക്രൂട്ട്മെന്റ് വിജ്ഞാപനം https://nationalinsurance.nic.in/eu/recruitmentsൽ നിന്നും ഡൗൺലോഡ് ചെയ്യാം. ജനുവരി 22 വരെ അപേക്ഷ സമർപ്പിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.