ഉന്നത വിദ്യാഭ്യാസരംഗത്തെ ശ്രേഷ്ഠ സ്ഥാപനങ്ങളിലൊന്നായ ജാമിയ ഹംദർദ് (കൽപിത സർവകലാശാല) വിദൂരവിദ്യാഭ്യാസ കോഴ്സുകളിൽ പ്രവേശനത്തിന് അപേക്ഷകൾ ക്ഷണിച്ചു. 'നാക്' എ കാറ്റഗറി അക്രഡിറ്റേഷനുള്ള സ്ഥാപനമാണിത്. പ്ലസ് ടുകാർക്കാണ് പ്രവേശനം.
ബാച്ചിലർ ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷൻ (ബി.ബി.എ), സെമസ്റ്റർ ഫീസ് 12,000 രൂപ. സെമസ്റ്റർ പരീക്ഷാ ഫീസ് 2000 രൂപ. ബാച്ചിലർ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (ബി.സി.എ), സെമസ്റ്റർ ഫീസ് 14,000 രൂപ. പരീക്ഷാ ഫീസ് 2000 രൂപ.
ബാച്ചിലർ ഓഫ് കോമേഴ്സ് (ഓണേഴ്സ്) (ബി.കോം) സെമസ്റ്റർ ഫീസ് 12,000 രൂപ, പരീക്ഷാ ഫീസ് 2000 രൂപ. ഓരോ കോഴ്സിനും രജിസ്ട്രേഷൻ/അപേക്ഷാഫീസ് 500 രൂപ. ആറ് സെമസ്റ്ററുകളായുള്ള മൂന്നു വർഷത്തെ കോഴ്സുകളാണിത്. കോവിഡ് വ്യാപന പശ്ചാത്തലത്തിൽ വീട്ടിലിരുന്ന് പഠിച്ച് ബിരുദം നേടാം. വാഴ്സിറ്റിയുടെ സെൻറർ ഫോർ ഡിസ്റ്റൻസ് ആൻഡ് ഓൺലൈൻ എജുക്കേഷനാണ് വിദൂര പഠനസൗകര്യമൊരുക്കുന്നത്.
അപേക്ഷാഫോറവും പ്രോസ്പെക്ടസും www.jamiahamdard.eduൽ. ഏപ്രിൽ 30വരെ അപേക്ഷകൾ സ്വീകരിക്കും. ആർ.ഐ.ഇ: റീജനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷ്, സൗത്ത് ഇന്ത്യ, ബംഗളൂരു ജൂണിൽ ആരംഭിക്കുന്ന ഒരുവർഷത്തെ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ ഇംഗ്ലീഷ് ലാംഗ്വേജ് ടീച്ചിങ് (പി.ജി.ഡി.ഇ.എൽ.ടി) പ്രോഗ്രാം പ്രവേശനത്തിന് ഇപ്പോൾ രജിസ്റ്റർ ചെയ്യാം.
അപേക്ഷാഫീസ് 250 രൂപ. കോഴ്സ് ഫീസ് 9000 രൂപ. ഏതെങ്കിലും ഡിസിപ്ലിനിൽ ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. പ്ലസ് ടുകാർക്കായി ഒരുവർഷത്തെ ഡിപ്ലോമ ഇൻ ഇംഗ്ലീഷ് കമ്യൂണിക്കേഷൻ കോഴ്സും നടത്തുന്നുണ്ട്. കോഴ്സ്ഫീസ് 3000 രൂപ. അപേക്ഷാഫീസ് 25 രൂപ. ഇവ രണ്ടും വിദൂര വിദ്യാഭ്യാസ കോഴ്സുകളാണ്. മേയ് 31നകം രജിസ്റ്റർ ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക്: www.riesielt.org, 080-35101131.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.