എസ്.എസ്.എൽ.സി ഫലമറിയാൻ വിപുല സൗകര്യങ്ങളുമായി 'കൈറ്റ്'

തി​രു​വ​ന​ന്ത​പു​രം: ഇൗ ​വ​ർ​ഷ​ത്തെ എ​സ്.​എ​സ്.​എ​ൽ.​സി ഫ​ല​മ​റി​യാ​ൻ 'കൈ​റ്റ്' വി​പു​ല​മാ​യ സൗ​ക​ര്യ​ങ്ങ​ൾ ഒ​ര​ു​ക്കി. ചൊ​വ്വാ​ഴ്ച www.result.kite.kerala.gov.in എ​ന്ന പ്ര​ത്യേ​ക ക്ലൗ​ഡ്​ അ​ധി​ഷ്ഠി​ത പോ​ർ​ട്ട​ൽ വ​ഴി​യും 'സ​ഫ​ലം 2020' എ​ന്ന മൊ​ബൈ​ൽ ആ​പ് വ​ഴി​യും എ​സ്.​എ​സ്.​എ​ൽ.​സി ഫ​ല​മ​റി​യാം.

വ്യ​ക്തി​ഗ​ത റി​സ​ൽ​ട്ടി​നു​പു​റ​മെ സ്‌​കൂ​ൾ- വി​ദ്യാ​ഭ്യാ​സ​ജി​ല്ല- റ​വ​ന്യൂ​ജി​ല്ല ത​ല​ങ്ങ​ളി​ലു​ള്ള റി​സ​ൾ​ട്ട് അ​വ​ലോ​ക​നം, വി​ഷ​യാ​ധി​ഷ്ഠി​ത അ​വ​ലോ​ക​ന​ങ്ങ​ൾ, വി​വി​ധ റി​പ്പോ​ർ​ട്ടു​ക​ൾ, ഗ്രാ​ഫി​ക്‌​സു​ക​ൾ തു​ട​ങ്ങി​യ​വ ഉ​ൾ​ക്കൊ​ള്ളു​ന്ന പൂ​ർ​ണ​മാ​യ വി​ശ​ക​ല​നം പോ​ർ​ട്ട​ലി​ലും മൊ​ബൈ​ൽ ആ​പ്പി​ലും 'റി​സ​ൾ​ട്ട് അ​നാ​ലി​സി​സ്' എ​ന്ന ലി​ങ്ക് വ​ഴി ലോ​ഗി​ൻ ചെ​യ്യാ​തെ​ത​ന്നെ ല​ഭി​ക്കും.

ഗൂ​ഗ്​​ൾ പ്ലേ ​സ്​​റ്റോ​റി​ൽ​നി​ന്നും 'Saphalam 2020' എ​ന്നു ന​ൽ​കി ആ​പ് ഡൗ​ൺ​ലോ​ഡ് ചെ​യ്യാം. കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ൽ കു​ട്ടി​ക​ളെ എ​ളു​പ്പം ഫ​ലം അ​റി​യി​ക്കാ​നാ​യി സ്‌​കൂ​ളു​ക​ളു​ടെ 'സ​മ്പൂ​ർ​ണ' ലോ​ഗി​നു​ക​ളി​ലും അ​ത​ത് സ്‌​കൂ​ളു​ക​ളു​ടെ ഫ​ല​മെ​ത്തി​ക്കാ​ൻ സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.