മലപ്പുറം: പ്ലസ് ടു കഴിഞ്ഞവർക്ക് സ്കോളർഷിപ്പോടെ സി.എ/സി.എം.എ കോഴ്സുകൾ നേടാനുള്ള അവസരം ലഭ്യമാക്കി ഭരദ്വാജ് ഇൻസ്റ്റിറ്റ്യൂട്ട്. സി.എ/സി.എം.എ പഠനത്തോടൊപ്പം തന്നെ ഡിഗ്രിയും പൂർത്തിയാക്കാനുള്ള അവസരവും ഇൻസ്റ്റിറ്റ്യൂട്ട് ഒരുക്കുന്നു. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോസ്റ്റ് അക്കൗണ്ടൻറ്സ് ഓഫ് ഇന്ത്യയുടെ അംഗീകൃത കോച്ചിങ് സൻററാണ് ഭരദ്വാജ് ഇൻസ്റ്റിറ്റ്യൂട്ട്.
സൗത്ത് ഇന്ത്യയിലെ പ്രമുഖ സി.എ, സി.എം.എ, എ.സി.സി.എ, സി.എം.എ യു.എസ് തുടങ്ങിയ പ്രൊഫഷണൽ കോഴ്സുകൾ നൽകുന്ന, ചെന്നൈ ആസ്ഥാനമായി 16 വർഷത്തെ പാരമ്പര്യത്തോട് കൂടി പ്രവർത്തിക്കുന്ന ഭരദ്വാജ് ഇൻസ്റ്റിറ്റ്യൂട്ട് ഇന്ത്യയിൽ തന്നെ ഒന്നാം നമ്പർ കോച്ചിങ് സെൻററാണിന്ന്. പ്ലസ്ടു, ഡിഗ്രി പഠിക്കുന്ന വിദ്യാർഥികൾക്ക് റെഗുലർ പഠനത്തോടൊപ്പവും പ്ലസ്ടുവിനോ ഡിഗ്രിക്കോ ശേഷം തുടർ പഠനമാഗ്രഹിക്കുന്നവർക്കും ഒരുപോലെ പ്രൊഫഷണൽ കോഴ്സ് ചെയ്യാനുള്ള അവസരവും ഒരുക്കുന്നു.
സയൻസ് സ്ട്രീമിലുള്ള വിദ്യാർഥികൾക്ക് പ്രത്യേക പരിശീലനവും സ്ഥാപനം നൽകുന്നുണ്ട്. മറ്റുള്ള പ്രൊഫഷണൽ കോഴ്സുകളെ അപേക്ഷിച്ച് വളരെ ചുരുങ്ങിയ പഠന ചെലവ് മാത്രമേ ഇത്തരം കോഴ്സുകൾക്ക് വരുന്നുള്ളൂ. ചെന്നൈക്ക് പുറമെ കേരളത്തിൽ മലപ്പുറം, കോട്ടക്കൽ, അരീക്കോട് എന്നിവിടങ്ങളിലാണ് ഭരദ്വാജിന് ബ്രാഞ്ചുകളുള്ളത്. കൂടുതൽ വിവരങ്ങൾക്ക് 9744368422.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.