തിരുവനന്തപുരം: കേരളത്തിലെ നാല് സർക്കാർ ലോ കോളജുകളിലേയും സംസ്ഥാന സർക്കാറുമായി സീറ്റ് പങ്കിടുന്ന സ്വകാര്യ ലോ കോളജുകളിലേയും 2022-23 അധ്യയന വർഷത്തെ എൽഎൽ.എം കോഴ്സ് പ്രവേശന പരീക്ഷക്ക് അപേക്ഷ ക്ഷണിച്ചു.
കേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽ നവംബർ ആറിനാണ് പ്രവേശന പരീക്ഷ നടത്തും. സമയവും മറ്റു വിശദാംശങ്ങളും പിന്നീട് അറിയിക്കും. ഈമാസം 22ന് വൈകീട്ട് നാലുവരെ www.cee.kerala.gov.in വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാം.
അപ്ലോഡ് ചെയ്ത സർട്ടിഫിക്കറ്റുകളിലെ അപാകതകൾ മൂലമുണ്ടാകുന്ന പരാതികൾ ഒഴിവാക്കാൻ ഓൺലൈൻ അപേക്ഷയിൽ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. തെറ്റായതും അപൂർണവുമായ വിവരങ്ങൾ നൽകി അപേക്ഷ സമർപ്പിക്കുന്നത് സംവരണം / ഫീസ് ആനുകൂല്യങ്ങൾ നിരസിക്കാനിടയാക്കും. അക്ഷയകേന്ദ്രങ്ങൾ വഴി അപേക്ഷ സമർപ്പിക്കുന്നവരും ഇക്കാര്യം ശ്രദ്ധിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.