ഉയർന്ന മാർക്കും പഠിക്കാൻ ആഗ്രഹവും ഉണ്ടെങ്കിലും വിദ്യാർഥികൾക്ക് പ്രധാന വെല്ലുവിളിയാകുക പലപ്പോഴും സാമ്പത്തികമാകും. ഉന്നത വിദ്യാഭ്യാസത്തിന് വിദ്യാർഥികൾക്ക് അപ്പോൾ സഹായത്തിനെത്തുക വിദ്യാഭ്യാസ വായ്പകളുമായിരിക്കും. വിദ്യാഭ്യാസ വായ്പയുടെ നൂലാമാലകളും തിരിച്ചടവുമെല്ലാം കുരുക്കാകുമെന്ന േതാന്നലിൽ പലപ്പോഴും വിദ്യാർഥികൾ അവസാന ഓപ്ഷനായി മാത്രമാണ് അവയെ തെരഞ്ഞെടുക്കുക. എന്നാൽ, അൽപ്പം ശ്രദ്ധയോടെ കാര്യങ്ങൾ കൈകാര്യം ചെയ്താൽ വിദ്യാഭ്യാസ വായ്പയിലൂടെ ഉപരി പഠനത്തിന് മാർഗങ്ങൾ കണ്ടെത്താം. അതിനായി പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യങ്ങളെന്തെല്ലാമാണെന്ന് നോക്കാം.
വിദ്യാഭ്യാസ വായ്പ എടുക്കാൻ പോകുന്നതിന് മുമ്പ് നിങ്ങൾ തീരുമാനിച്ച വഴി ഇതുതന്നെയാണോ എന്നുറപ്പിക്കണം. അതിനായി, പൂർണ മനസോടെയാണോ നിങ്ങൾ ഈ വിഷയം പഠിക്കാൻ പോകുന്നതെന്ന് സ്വയം വിലയിരുത്തണം. പലപ്പോഴും താൽപര്യങ്ങളും പഠനമികവിനും പുറമെ സമ്മർദങ്ങളും ഒരു കോഴ്സ് തെരഞ്ഞെടുക്കുന്നതിൽ സ്വാധീനം ചെലുത്തിേയക്കാം. അത്തരമൊരു തെരഞ്ഞെടുപ്പ് പഠനത്തിെൻറ പാതിവഴിയിലോ പഠന ശേഷമോ ഉപേക്ഷിക്കാനും സാധ്യതയേറെയാണ്. അതിനാൽ, വിദ്യാഭ്യാസ വായ്പയായി വലിയൊരു തുകയാണ് എടുക്കുന്നതെന്നും പാതിവഴിയിൽ കോഴ്സ് ഉേപക്ഷിച്ചാൽ പണം തിരിച്ചടക്കാൻ മറ്റു മാർഗങ്ങൾ ഉണ്ടാകില്ലെന്നും തിരിച്ചറിയണം. അതിനാൽ 'എെൻറ വഴി ഇതാണോ? ഈ ജീവിത മാർഗത്തിലൂടെയാണോ ഇനിയുള്ള കാലം ഞാൻ ജീവിക്കുക?' എന്ന് ചിന്തിക്കുേമ്പാൾ ഉറപ്പിച്ച് 'അതേ' എന്ന് പറയാൻ കഴിയണം.
ഇന്ത്യയിൽ വിദ്യാഭ്യാസ വായ്പയെടുക്കുന്നതിൽ ചെറിയ ചില കടമ്പകൾ കടക്കണം. 18 വയസിന് മുകളിലുള്ള, ഇന്ത്യൻ പൗരന്മാർക്ക് മാത്രമേ വിദ്യാഭ്യാസ വായ്പ ലഭിക്കൂ. നിങ്ങൾക്ക് അക്കാദമിക് മികവ് ഉണ്ടെന്നും പഠനത്തിനായി ഒരു സർവകലാശാലയിൽ നിങ്ങൾ പ്രേവശനം നേടിയെന്നുമുള്ള രേഖകൾ വേണം.
നിലവിൽ, മിക്ക പൊതുമേഖല ബാങ്കുകളും പഠന ചെലവിെൻറ 90 ശതമാനവും വഹിക്കും. നിങ്ങൾ വായ്പയെടുക്കാൻ ഉദ്ദേശിക്കുന്ന ബാങ്കിെൻറയും േകാഴ്സിെൻറയും അടിസ്ഥാനത്തിൽ കുറഞ്ഞ പലിശയും ലഭിക്കും. ഒാരോ ബാങ്കുകളും വ്യത്യസ്ത പലിശനിരക്കാണ് വിദ്യാഭ്യാസ വായ്പകൾക്ക് ഇൗടാക്കുക.
3. വായ്പ കാലാവധിയും തുകയും
നാലുലക്ഷം വരെയാണ് നിങ്ങൾ വായ്പയെടുക്കാൻ ഉദ്ദേശിക്കുന്നതെങ്കിൽ വീടോ കാറോ ഒന്നും പണയമായി നൽകേണ്ട ആവശ്യമില്ല. എന്നാൽ തുക നാലുലക്ഷത്തിനു ഏഴരലക്ഷത്തിനും ഇടയിലാണെങ്കിൽ കഥ മാറി. വായ്പ തിരിച്ചടക്കുമെന്ന് ഉറപ്പുനൽകുന്ന ഒരു ജാമ്യക്കാരനെ ആവശ്യമായി വരും. നിങ്ങളുടെ കുടുംബാഗങ്ങൾക്കോ, പങ്കാളിക്കോ, സുഹൃത്തുക്കൾക്കോ ആർക്ക് വേണമെങ്കിലും ജാമ്യക്കാരനാകാം. വായ്പയെടുക്കുന്നയാൾ തിരിച്ചടക്കുന്നതിൽ വീഴ്ച വരുത്തിയാൽ ജാമ്യക്കാരന് തിരിച്ചടക്കാൻ പാകത്തിൽ ജോലിയുണ്ടെന്ന് ബാങ്കിന് ബോധ്യമാകണം.
ഇനി 7.5 ലക്ഷത്തിന് മുകളിൽ വായ്പ എടുക്കാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ ജാമ്യക്കാരൻ മതിയാകില്ല. പണയവസ്തുവായി വീടോ സ്ഥലമോ മറ്റോ വേണ്ടിവരും. പണം നൽകിയ വസ്തു പരിശോധിച്ച് ബാങ്കിന് ബോധ്യമായാൽ മാത്രമേ വായ്പ ലഭിക്കൂ.
വായ്പയുടെ തിരിച്ചടവും പലിശനിരക്കും മൊറട്ടോറിയവും മറ്റു വ്യവസ്ഥകളുമെല്ലാമായി ബന്ധപ്പെട്ട് എല്ലാ ഓപ്ഷനുകളും പരിശോധിച്ചതിന് ശേഷം മാത്രമേ ഉചിതമായത് തെരഞ്ഞെടുക്കാവൂ. വായ്പകൾക്ക് ഓരോ ബാങ്കിനും ഓരോ പലിശനിരക്കായിരിക്കും. 6 ശതമാനത്തിനും 15 ശതമാനത്തിനും ഇടയിലായിരിക്കും ഇവ. ഒരു വിദ്യാർഥിയെന്ന നിലയിൽ നിങ്ങൾക്ക് ജോലി കിട്ടിയതിന് ശേഷം ലഭിക്കാവുന്ന വരുമാനം കണക്കുകൂട്ടണം. ദീർഘകാല വായ്പയാണ് നിങ്ങൾ തെരഞ്ഞെടുക്കുന്നതെങ്കിൽ വലിയ വായ്പ തുക നിങ്ങൾക്ക് ആവശ്യപ്പെടാം. വായ്പ നൽകിയതിന് ശേഷം നിങ്ങൾക്ക് ആവശ്യമായ മൊറട്ടോറിയം കാലാവധി ബാങ്ക് നൽകുന്നുണ്ടെന്നും ഉറപ്പുവരുത്തണം. വായ്പ തിരിച്ചടവിെൻറ ഭാരങ്ങളില്ലാതെ പഠനം പൂർത്തിയാക്കാനും േജാലി കണ്ടെത്താനും സാവകാശമുണ്ടാകണം.
വിദ്യാർഥികൾക്ക് പൊതുമേഖല ബാങ്കുകളിൽനിന്നോ കേന്ദ്രസർക്കാറിെൻറ വിവിധ പദ്ധതികളിൽനിന്നോ വിദ്യാഭ്യാസ വായ്പ ലഭ്യമാകും. ഉദാഹരണത്തിന് കേന്ദ്രസർക്കാറിെൻറ ക്രെഡിറ്റ് ഗ്യാരണ്ടി ഫണ്ട് സ്കീം വഴി വിദ്യാർഥികൾക്ക് ജാമ്യമോ മറ്റു പണയവസ്തുക്കളോ ഇല്ലാതെ 7.5 ലക്ഷം വരെ വായ്പ നേടാം.
എന്നാൽ, ബാങ്കുകൾക്ക് ഒരു പരിധി കഴിഞ്ഞാൽ പണയവസ്തുക്കളോ ജാമ്യക്കാരനോ വേണം. ആദായനികുതി നിയമത്തിെൻറ സെക്ഷൻ 80ഇ പ്രകാരം വിദ്യാഭ്യാസ വായ്പ പലിശയിൽനികുതി ഇളവുകളും ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.