ബി.​ടെ​ക്, ഡി​പ്ലോ​മ​ക്കാ​ർ​ക്ക് അ​പ്ര​ന്റി​സ്ഷി​പ് മേ​ള ഏ​ഴി​ന്

സം​സ്ഥാ​ന സാ​​ങ്കേ​തി​ക വി​ദ്യാ​ഭ്യാ​സ​വ​കു​പ്പി​ന് കീ​ഴി​ലെ ക​ള​മ​ശ്ശേ​രി സൂ​പ്പ​ർ​വൈ​സ​റി ഡെ​വ​ല​പ്മെ​ന്റ് സെ​ന്റ​ർ ചെ​ന്നൈ​യി​ലെ ദ​ക്ഷി​ണ​മേ​ഖ​ല അ​പ്ര​ന്റി​സ്ഷി​പ് ട്രെ​യി​നി​ങ് ബോ​ർ​ഡു​മാ​യി സ​ഹ​ക​രി​ച്ച് മേ​ള സം​ഘ​ടി​പ്പി​ക്കു​ന്നു. ജ​നു​വ​രി ഏ​ഴി​ന് രാ​വി​ലെ 9.30 മു​ത​ൽ വൈ​കീ​ട്ട് അ​ഞ്ചു​വ​രെ തി​രു​വ​ന​ന്ത​പു​രം വ​ട്ടി​യൂ​ർ​ക്കാ​വി​ലെ സെ​ൻ​ട്ര​ൽ പോ​ളി​ടെ​ക്നി​ക് കോ​ള​ജി​ലാ​ണ് പ​രി​പാ​ടി. 2020, 21, 22 വ​ർ​ഷ​ങ്ങ​ളി​ൽ പാ​സാ​യ എ​ൻ​ജി​നീ​യ​റി​ങ് ബി​രു​ദ​ക്കാ​ർ​ക്കും (ബി.​ഇ, ബി.​ടെ​ക്), ത്രി​വ​ത്സ​ര ഡി​പ്ലോ​മ​ക്കാ​ർ​ക്കും പ​​ങ്കെ​ടു​ക്കാം.

നേ​ര​ത്തേ പ​രി​ശീ​ല​നം ല​ഭി​ച്ച​വ​ർ അ​ർ​ഹ​ര​ല്ല. ഏ​ഴി​ന് രാ​വി​ലെ എ​ട്ടു മു​ത​ൽ 11 വ​രെ ര​ജി​സ്റ്റ​ർ ചെ​യ്യാം. വി​ജ്ഞാ​പ​നം www.sdcentre.orgൽ. ​ഫോ​ൺ: 0484 2556530. മെ​യി​ൽ: sdckalamassery@gmail.com. വി​വി​ധ പൊ​തു​മേ​ഖ​ല, സ്വ​കാ​ര്യ മേ​ഖ​ല സ്ഥാ​പ​ന​ങ്ങ​ളി​ലാ​യി ആ​യി​ര​ത്തോ​ളം അ​പ്ര​ന്റി​സ് ഒ​ഴി​വു​ക​ളി​ലേ​ക്കാ​ണ് തി​ര​​ഞ്ഞെ​ടു​പ്പ്. പ​രി​ശീ​ല​ന​കാ​ലം പ്ര​തി​മാ​സം ബി.​ടെ​ക്കു​കാ​ർ​ക്ക് 9000 രൂ​പ​യും ഡി​പ്ലോ​മ​ക്കാ​ർ​ക്ക് 8000 രൂ​പ​യും സ്റ്റൈ​പ​ൻ​ഡ് ല​ഭി​ക്കും.

Tags:    
News Summary - Apprenticeship fair for B.Tech and Diploma students

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.