അമൃത വിശ്വവിദ്യാപീഠത്തിൽ ബിടെക്കിന്​ അപേക്ഷിക്കാം

കൊച്ചി: അമൃത വിശ്വവിദ്യാപീഠത്തിലെ സ്കൂൾ ഓഫ് എഞ്ചിനീയറിംഗ് ബിടെക് ഡിഗ്രി കോഴ്‌സുകളിലേക്ക് പ്രവേശനം ആരംഭിച്ച ു. 2019 ഏപ്രിൽ 22 മുതൽ 26 വരെ ഓൺലൈൻ പ്രവേശന പരീക്ഷക്ക് അപേക്ഷിക്കാം. www.amrita.edu/admissions/btech-2019 എന്ന വെബ്​ സൈറ്റ് വഴി ഓൺലൈൻ ആയി അപേക്ഷിക്കാവുന്നതാണ്.

പരീക്ഷയിൽ വിജയിക്കുന്ന വിദ്യാർഥികളെ 2019 മെയിൽ നടക്കുന്ന കൗൺസിലിങ്ങി​​​െൻറ സമയവും തീയതിയും സ​െൻററും ഇമെയിൽ വഴി അറിയിക്കും. കൂടാതെ വിജയികളായവരുടെ കൗൺസിലിങ്​ തീയതിയും വിശദംശങ്ങളും യൂണിവേഴ്സിറ്റി വെബ്സൈറ്റിലും പ്രസിദ്ധീകരിക്കുന്നതാണ്.

യോഗ്യത

  • പ്രായം: 1998 ജൂലൈ 1നോ അതിനുശേഷമോ ജനിച്ചവരായിരിക്കണം
  • വിദ്യാഭ്യാസ യോഗ്യത : ഗണിതത്തിൽ 60 % വും ഫിസിക്സ്, കെമിസ്ട്രി വിഷയങ്ങളിൽ 55 % വും മാർക്കോടു കൂടി പ്ലസ്​ ടു വിജയിക്കണം
  • AEEE 2019 and JEE Mains 2019 ലെ വിദ്യാർഥികൾക്ക് മുൻഗണന ഉണ്ടാകും.
  • അമൃതപുരി( കേരളം ), ബാംഗ്ലൂർ, അമരാവതി ( ആന്ധ്രാ പ്രദേശ് ), കോയമ്പത്തൂർ, ചെന്നൈ എന്നിവിടങ്ങളിലാണ് ബിടെക് പ്രോഗ്രാമുകൾ ഉള്ളത്.

ബിടെക് അഡ്മിഷനുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക്: Call at 1800 425 90009 [Toll Free]
Email: btech@amrita.edu

Tags:    
News Summary - B Tech In Vishwa Vidya Peeth - Education News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.