ബനാറസില്‍ എല്ലാം മികച്ചത്

നിങ്ങള്‍ ഏത് കോഴ്സിനെ ക്കുറിച്ചും ഏത് പഠന മേഖലകളും ആലോചിച്ചോളൂ, അതില്‍ ഏറ്റവും മികച്ച സ്ഥാപനങ്ങളിലൊന്ന് Banaras Hindu Universityമായി ബന്ധപ്പെട്ടതായിരിക്കും. ബനാറസിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി മികവുകൊണ്ട് തന്നെയാണ് 2012ല്‍ ഐ.ഐ.ടി ആയി മാറിയത്.

കാമ്പസിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് രാജ്യത്തെ മെഡിക്കൽ കോളജുകളിൽ ഏഴാം സ്ഥാനത്താണ്. നിയമപഠന രംഗത്ത് അഞ്ചാം സ്ഥാനത്ത് ബി.എച്ച്.യു കാമ്പസിലെ സ്ഥാപനം കാണാം. രാജ്യത്തെ മികച്ച ബിസിനസ് പഠന സ്ഥാപനങ്ങളുടെ പട്ടികയിൽ ഇവിടത്തെ ബിസിനസ് സ്കൂള്‍ 36ാം സ്ഥാനത്തുണ്ട്. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ റസിഡൻഷ്യല്‍ സർവകലാശാല. ആയുര്‍വേദ പഠന ഗവേഷണം, ചരിത്രപഠനം, ആര്‍ക്കിയോളജിക്കല്‍ പഠനം, സാമ്പത്തികശാസ്ത്ര പഠനം, അടിസ്ഥാന ശാസ്ത്ര പഠന ഗവേഷണം എന്നിവയിലൊക്കെ മികച്ച സ്ഥാപനം.

1905ൽ കാശി അഥവാ വാരാണസിയില്‍ നടന്ന ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിന്‍റെ 21ാം സമ്മേളനത്തില്‍ പണ്ഡിറ്റ്‌ മദന്‍ മോഹന്‍ മാളവ്യ അവതരിപ്പിച്ച ഒരു ആശയത്തില്‍ നിന്നാണ് ബനാറസ് ഹിന്ദു സർവകലാശാലയുടെ പിറവി. അന്നത്തെ കാശി രാജാവ്, ഹൈദരാബാദ് നൈസാം മിര്‍ കാസിം മുതലായ ഒട്ടേറെ പ്രമുഖര്‍ പണം കൊണ്ടും സമ്പത്ത് കൊണ്ടും സഹായിച്ചാണ് ഇന്നത്തെ ബി.എച്ച്.യു രൂപപ്പെട്ടത്.

ഏറ്റവും മികച്ച ആറ് പഠനസ്ഥാപങ്ങള്‍, 140 പഠനവകുപ്പുകൾ, 70ലധികം ഡിഗ്രി കോഴ്സുകള്‍... മുപ്പതിനായിരത്തിലധികം വിദ്യാര്‍ഥികള്‍ ഇവിടെ ഓരോ വര്‍ഷവും പഠിക്കുന്നുണ്ട്.

1. കാമ്പസിലെ എൻജിനീയറിങ് പഠന സ്ഥാപനം ഐ.ഐ.ടി ആയി മാറി, അവിടെ പ്രവേശനം ജെ.ഇ.

ഇ - അഡ്വാന്‍സ്ഡ് പരീക്ഷയിലെ മികവിലൂടെയാണ്.

2. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് എം.ബി.ബി.എസ്-ബി.ഡി.എസ് കോഴ്സുകള്‍ക്ക് പ്രവേശനം നല്‍കുന്നത് നീറ്റ് റാങ്കിന്റെ അടിസ്ഥാനത്തില്‍.

3. ബി.എസ് സി അഗ്രികള്‍ചര്‍, ബി.ടെക് ഫുഡ്‌ ടെക്നോളജി, ഡെയറി സയന്‍സ് ആന്‍ഡ്‌ ടെക്നോളജി മുതലായ പ്രഫഷനല്‍ കോഴ്സുകള്‍ക്ക് സി.യു.ഇ.

ടി- യു.ജി പ്രകടനം നോക്കിയാണ് പ്രവേശനം.

4. ആയുര്‍വേദ ഡിഗ്രി,ബി.എസ് സി നഴ്സിങ് പ്രവേശനം പൂര്‍ണമായും നീറ്റ് അടിസ്ഥാനത്തില്‍.

5. ഫൈൻ ആര്‍ട്സ്, പെർഫോര്‍മിങ് ആര്‍ട്സ്, ബി. വോക്, ബി.എസ് സി, ബി.കോം ബി.എ, ബി.എ.എല്‍എല്‍.ബി കോഴ്സുകള്‍ക്ക് പ്രവേശനം നല്‍കുന്നത് സി.യു.ഇ.ടി വഴി.

Tags:    
News Summary - Banaras Hindu University

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.