തിരുപ്പതിയിലും നോയിഡയിലുമുള്ള ഇന്ത്യൻ കളിനറി ഇൻസ്റ്റിറ്റ്യൂട്ട് ഇക്കൊല്ലം നടത്തുന്ന വിവിധ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കേന്ദ്ര ടൂറിസം മന്ത്രാലയത്തിനു കീഴിലുള്ള സ്വയംഭരണ സ്ഥാപനമാണിത്.
ബി.ബി.എ കളിനറി ആർട്സ്- 240 സീറ്റ് (ഓരോ സെൻററിലും 120 സീറ്റുകൾ വീതം). യോഗ്യത: ഏതെങ്കിലും ഗ്രൂപ്/വിഷയത്തിൽ പ്ലസ്ടു. യോഗ്യത പരീക്ഷയെഴുതുന്നവരെയും പരിഗണിക്കും. 50 ശതമാനം മാർക്ക്. എസ്.സി/എസ്.ടി വിദ്യാർഥികൾക്ക് 45 ശതമാനം മതി. പ്രായപരിധി 22 വയസ്സ്. എസ്.സി/എസ്.ടി വിഭാഗങ്ങൾക്ക് 27 വയസ്സുവരെയാകാം. 15.7.2021 വെച്ചാണ് പ്രായപരിധി.എം.ബി.എ കളിനറി ആർട്സ്- 60 സീറ്റ് (ഓരോ സെൻററിലും 30 സീറ്റുകൾ വീതം).
യോഗ്യത: കളിനറി ആർട്സ്/ഹോസ്പിറ്റാലിറ്റി/ഹോട്ടൽ മാനേജ്മെൻറിൽ ഫുൾടൈം ബാച്ചിലേഴ്സ് ഡിഗ്രി. 50 ശതമാനം മാർക്ക്. എസ്.സി/എസ്.ടി വിദ്യാർഥികൾക്ക് 45 ശതമാനം മതി. ഫൈനൽ യോഗ്യത പരീക്ഷയെഴുതുന്നവരെയും പരിഗണിക്കും. പ്രായപരിധി 15.7.2021ൽ 25 വയസ്സ്. എസ്.സി/എസ്.ടി വിഭാഗങ്ങൾക്ക് 30 വയസ്സ്.വിജ്ഞാപനം www.Ihims.gov.in ൽനിന്നും ഡൗൺലോഡ് ചെയ്യാം. ഓൺലൈനായി ജൂലൈ 15നകം സമർപ്പിക്കണം. സെലക്ഷൻ നടപടിക്രമം പിന്നീട് അറിയിക്കും.
പാചക കലയുടെ അമരക്കാരാകാൻ ഏറെ അനുയോജ്യമായ പാഠ്യപദ്ധതിയാണിത്. പഠിച്ചിറങ്ങുന്നവർക്ക് ടൂറിസം/ഹോട്ടൽ ഇൻഡസ്ട്രിയിലും റെയിൽവേ, എയർവേസ്, കാറ്ററിങ് വിഭാഗത്തിലും മറ്റും തൊഴിൽസാധ്യതയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.