രോഹ്തക് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിൽ നിയമവും ബിസിനസ് മാനേജ്മെന്റും സംയോജിപ്പിച്ചുള്ള പുതിയ പഞ്ചവത്സര ഇന്റഗ്രേറ്റഡ് ബി.ബി.എ-എൽഎൽ.ബി കോഴ്സിൽ പ്രവേശനം നേടാം. ഗുരുഗ്രാം (ഹരിയാന) കാമ്പസിലാണ് പഠനാവസരം. ക്ലാറ്റ്/ഐ.പി.എം.ഐ.ടി 2023 സ്കോർ അടിസ്ഥാനത്തിൽ വ്യക്തിഗത അഭിമുഖം നടത്തിയാണ് സെലക്ഷൻ.
യോഗ്യത: എസ്.എസ്.എൽ.സി/പ്ലസ് ടു തത്തുല്യ പരീക്ഷകൾ 60 ശതമാനം മാർക്ക്. SC/ST/PWD വിഭാഗങ്ങളിൽ വിദ്യാർഥികൾക്ക് 55 ശതമാനം മാർക്ക് മതി. . പ്രായപരിധി 20. അപേക്ഷാർഥികൾ 2023ലെ ക്ലാറ്റ്/ഐ.വി.എം അഭിരുചിപരീക്ഷ അഭിമുഖീകരിക്കണം. ഇതുസംബന്ധിച്ച വിജ്ഞാപനം ഉടൻ ഉണ്ടാവും. ക്ലാറ്റിന് ഏപ്രിൽ 20വരെയും ഐ.പി.എം അഭിരുചി പരീക്ഷ ഫെബ്രുവരി ആറു മുതൽ ഏപ്രിൽ 10വരെയും ഓൺലൈനായി അപേക്ഷിക്കാം.
ഐ.ഐ.എം രോഹ്തക് BBA-LLB പ്രവേശന വിജ്ഞാപനവും പ്രോസ്പെക്ടസും https://admission.iimrohtak.ac.inൽനിന്നും ഡൗൺലോഡ് ചെയ്ത് നിർദേശാനുസരണം ഓൺലൈനായി ഇപ്പോൾ അപേക്ഷിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.