വിദ്യാർഥികൾ ശ്രദ്ധിക്കുക! ഈ പ്രവൃത്തികൾ നിങ്ങളുടെ ജെ.ഇ.ഇ അവസരം നഷ്ടപ്പെടുത്തും

ന്യൂഡൽഹി: ജനുവരി 24, 27, 29, 30, 31, ഫെബ്രുവരി 1 തീയതികളിലായാണ് ജെ.ഇ.ഇ മെയിൻ പരീക്ഷ നടക്കുന്നത്. അതിനോടനുബന്ധിച്ച് പരീക്ഷാ ഹാളിൽ വിദ്യാർഥികൾ നിർബന്ധമായും ഒഴിവാക്കേണ്ട കാര്യങ്ങളെ കുറിച്ച് നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻ.ടി.എ) മാർഗ നിർദേശങ്ങൾ പുറത്തിറക്കി. പരീക്ഷാഹാളിലെ ഇത്തരം പ്രവർത്തനങ്ങൾ വിദ്യാർഥികളുടെ പരീക്ഷകൾ റദ്ദാക്കാൻ കാരണമാകും.

വിദ്യാർഥികൾ ഒഴിവാക്കേണ്ട അന്യായമായ കാര്യങ്ങൾ

1. പരീക്ഷാഹാളിൽ നിരോധിക്കപ്പെട്ട ലേഖനമോ കാര്യങ്ങളോ കൈവശം വെക്കാൻ പാടില്ല.

2. ആൾമാറാട്ടം പാടില്ല. അതായത് മറ്റൊരാളെ വെച്ച് പരീക്ഷയെഴുതാൻ പാടില്ല.

3. മറ്റു വിദ്യാർഥികളെ തെറ്റായ പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ ഒരിക്കലും പ്രേരിപ്പിക്കരുത്.

4. പരീക്ഷാ സമയത്ത് പരീക്ഷ കേന്ദ്രത്തിലെ ജീവനക്കാരൊഴികെ ഏതെങ്കിലും വ്യക്തിയുമായി ബന്ധപ്പെടുകയോ ആശയവിനിമയം നടത്താൻ ശ്രമിക്കാതിരിക്കുക.

5. പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയോ സ്വാധീനിക്കുകയോ ചെയ്യാതിരിക്കുക.

6. അഡ്മിറ്റ് കാർഡ്, റാങ്ക് ലെറ്റർ, സെൽഫ് ഡിക്ലറേഷൻ തുടങ്ങിയ ഓൺലൈൻ രേഖകളിൽ കൃത്രിമം കാണിക്കാതിരിക്കുക.

7. പരീക്ഷാ ഹാളിൽ നിർബന്ധിതമായി പ്രവേശിക്കുകയോ പുറത്തുകടക്കുകയോ പരീക്ഷാ കേന്ദ്രത്തിൽ പ്രവേശിച്ചതിന് ശേഷം ഏതെങ്കിലും ഇലക്ട്രോണിക് ഉപകരണം ഉപയോഗിക്കുകയോ തെറ്റായ/മോർഫ് ചെയ്ത ഫോട്ടോഗ്രാഫുകൾ/ ഒപ്പുകൾ അപ്‌ലോഡ് ചെയ്യുകയോ അപേക്ഷാ ഫോമിലോ അഡ്മിറ്റ് കാർഡ്/പ്രൊഫോമയിലോ പേപ്പർ ബിറ്റുകൾ കൈവശം വയ്ക്കുന്നത് കർശനമായി നിരോധിച്ചിരിക്കുന്നു

ഇത്തരം അന്യായ മാർഗങ്ങൾ പിന്തുടരുന്ന വിദ്യാർഥികളെ പ്രത്യേകം നോട്ട് ചെയ്ത് തുടർ നടപടികൾ സ്വീകരിക്കും. അടുത്ത മൂന്നുവർഷത്തേക്ക് പരീക്ഷ എഴുതുന്നതിന് വദ്യാർഥികൾക്ക് വിലക്ക് വരും. വിദ്യാർഥികൾക്കെതിരെ ക്രിമിനൽ കുറ്റവും ചുമത്തും.

പരീക്ഷ എഴുതിയിട്ടുണ്ടെങ്കിൽ അവരുടെ ഫലം റദ്ദാക്കുകയും ചെയ്യും. 

Tags:    
News Summary - Beware Students! these unfair practices may cancel your JEE main 2024

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.