തൃശൂർ: കോവിഡ് നിയന്ത്രണങ്ങളെത്തുടർന്ന് കോഴ്സ് നീണ്ടുപോയതുമൂലം ഉപരിപഠന-സ്കോളർഷിപ്പ് പഠനം നഷ്ടമായേക്കുമെന്ന ആശങ്കയിൽ കേരള ആരോഗ്യസർവകലാശാലക്ക് കീഴിലെ ബി.ഫാം വിദ്യാർഥികൾ. ജൂൈലയിൽ തീരേണ്ട കോഴ്സിലെ ഏഴ്, എട്ട് സെമസ്റ്റർ പരീക്ഷ ഇനിയും തീർന്നിട്ടില്ല. അതേസമയം, പ്രമുഖ അക്കാദമിക സ്ഥാപനമായ ഹൈദരാബാദിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാർമസ്യൂട്ടിക്കൽ എഡുക്കേഷൻ ആൻഡ് റിസർച്ചിൽ (നൈപ്പർ) എം.ഫാം പ്രവേശനത്തിന് പരീക്ഷ എഴുതി അർഹത നേടിയവർക്ക് ക്ലാസ് തുടങ്ങിക്കഴിഞ്ഞു. മാത്രമല്ല ബി.ഫാം പാസായ സർട്ടിഫിക്കറ്റ് ആറുമാസത്തിനുള്ളിൽ സമർപ്പിക്കണമെന്നാണ് നിർദേശം.
ആഴ്ചകൾക്ക് മുമ്പ് ആരോഗ്യസർവകലാശാല പുറത്തിറക്കിയ പരീക്ഷ ടൈംടേബ്ളിൽ 2022 ഏപ്രിലിലാണ് ബി.ഫാം പരീക്ഷ. ഈ സാഹചര്യത്തിൽ ലഭിച്ച പി.ജി പ്രവേശനം വെറുതെയാകുമോ എന്ന ആശങ്കയിലാണ് വിദ്യാർഥികൾ. സംസ്ഥാനത്തെ നാല് മെഡിക്കൽ കോളജുകൾക്ക് പുറമെ ധാരാളം സ്വകാര്യ മെഡിക്കൽ കോളജുകളിലും ബി.ഫാം കോഴ്സുകൾ കേരള ആരോഗ്യ സർവകലാശാലക്ക് കീഴിൽ നടന്നുവരുന്നുണ്ട്. കോവിഡിനെ തുടർന്ന് ഒന്നരവർഷം കോഴ്സ് നീണ്ടുപേയതാണ് വിദ്യാർഥികൾക്ക് വിനയായത്. മൂന്നാം വർഷം അവസാനമാകുേമ്പാഴാണ് ഉപരിപഠന പരീക്ഷയായ നൈപ്പർ പരീക്ഷ എഴുതാൻ വിദ്യാർഥികൾക്ക് അവസരമുള്ളത്. ഇതനുസരിച്ചുള്ള അലോട്ട്മെൻറ് ജൂൺ-ജൂലൈ മാസങ്ങളിൽ കഴിഞ്ഞു.
മാത്രമല്ല യോഗ്യത നേടിയ വിദ്യാർഥികൾ ഇതിനകം ആദ്യ സെമസ്റ്റർ ഫീ ആയ 87,000 രൂപ കെട്ടിവെക്കുകയും ചെയ്തു. നൈപ്പറിലാകട്ടെ ആദ്യഘട്ട അലോട്ട്മെൻറ് കഴിഞ്ഞ് ക്ലാസുകളും ആരംഭിച്ചു. സംസ്ഥാനത്തൊഴികെ മറ്റ് യൂനിവേഴ്സിറ്റികളിൽ കോഴ്സ് ഇത്രയും നീണ്ടുപോകാത്തതിനാൽ വിദ്യാർഥികളെ ബാധിച്ചിട്ടില്ല. അനുവദിച്ച ആറുമാസത്തിനകം സർട്ടിഫിക്കറ്റ് നൈപ്പറിൽ ഹാജരാക്കിയില്ലെങ്കിൽ അടച്ച തുക ഉൾപ്പെടെ നഷ്ടമാകും. ഏപ്രിലിൽ കോഴ്സ് കഴിഞ്ഞാലും മെയ് അവസാനത്തോടെ മാത്രമേ കേരള ആരോഗ്യസർവകലാശാലയിൽനിന്ന് കോഴ്സ് സർട്ടിഫിക്കറ്റ് ലഭിക്കൂ. ഈ സാഹചര്യത്തിൽ നൈപ്പറിൽ മാത്രമല്ല, മറ്റ് രാജ്യങ്ങളിൽ ഉപരിപഠനത്തിന് കാത്തിരിക്കുന്നവർക്കും അവസരം നഷ്ടമാകും. അതേസമയം, കോഴ്സ് എത്രയും വേഗം പൂർത്തിയാക്കി ഫെബ്രുവരിക്ക് മുേമ്പ പരീക്ഷ നടത്താൻ നടപടി ആവശ്യപ്പെട്ട് വിവിധ വിദ്യാർഥി സംഘടനകൾ കേരള ആരോഗ്യസർവകലാശാല പരീക്ഷ കൺട്രോളർക്ക് നിവേദനം നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.