കേന്ദ്ര സർക്കാറിനു കീഴിലുള്ള സ്വയംഭരണ സ്ഥാപനമായ കോയമ്പത്തൂരിലെ സർദാർ വല്ലഭ ഭായ് പേട്ടൽ ഇൻറർനാഷനൽ സ്കൂൾ ഓഫ് ടെക്സ്റ്റൈൽസ് ആൻഡ് മാനേജ്മെൻറ് 2021-22 അധ്യയന വർഷം നടത്തുന്ന ബി.എസ്സി ടെക്സ്റ്റൈൽസ്, എം.ബി.എ ടെക്സ്റ്റൈൽ/അപ്പാരൽ/റീട്ടെയിൽ പ്രോഗ്രാമുകളിൽ പ്രവേശനത്തിന് ആഗസ്റ്റ് 31 വരെ അപേക്ഷ സ്വീകരിക്കും. SVP നടത്തുന്ന എൻട്രൻസ് പരീക്ഷയിലൂടെയാണ് തെരഞ്ഞെടുപ്പ്.
അപേക്ഷഫീസും വിശദവിവരങ്ങളടങ്ങിയ പ്രവേശന വിജ്ഞാപനവും പ്രോസ്പെക്ടസും www.svpistm.ac.inൽനിന്ന് ഡൗൺലോഡ് ചെയ്യാം. കോഴ്സുകളുടെ വിശദാംശങ്ങളും യോഗ്യത മാനദണ്ഡങ്ങളും സെലക്ഷൻ നടപടിക്രമങ്ങളുമെല്ലാം പ്രോസ്പെക്ടസിലുണ്ട്.പ്രവേശനം സംബന്ധിച്ച അന്വേഷണത്തിന് 8870479675, 9843814145, 7010672526 എന്നീ ഫോൺ നമ്പറുകളിലും admission@svpitm.ac.in എന്ന ഇ-മെയിലിലും ബന്ധപ്പെടാം.
SVP നടത്തുന്ന 12 ആഴ്ചത്തെ ഓൺലൈൻ ഹ്രസ്വകാല മെഡിക്കൽ ടെക്സ്റ്റൈൽ മാനേജ്മെൻറ്, നോൺവോവൻ ടെക്സ്റ്റൈൽ മാനേജ്മെൻറ് ആൻഡ് ബ്ലോക്ക് മെയിൻ ടെക്നോളജി ആപ്ലിക്കേഷൻസ് സർട്ടിഫിക്കറ്റ് കോഴ്സുകളിലേക്കും ആഗസ്റ്റ് 31 വരെ അപേക്ഷ സ്വീകരിക്കുന്നതാണ്. അന്വേഷണങ്ങൾക്ക് 9003645543 എന്ന നമ്പറിലും ബന്ധപ്പെടാം.
പഠിതാക്കൾക്ക് മെറിറ്റടിസ്ഥാനത്തിൽ സ്കോളർഷിപ്പുകൾ ലഭ്യമാകും.
വിലാസം: Sardar Vallabhbhai Patel International school of textiles & Management, Peelamedu, Coimbatore-641004.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.