വിശാഖപട്ടണത്തുള്ള (ആന്ധ്രപ്രദേശ്) ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് പെട്രോളിയം ആൻഡ് എനർജി (െഎ.െഎ.പി.ഇ) ഇക്കൊല്ലം നടത്തുന്ന പെട്രോളിയം എൻജിനീയറിങ്, കെമിക്കൽ എൻജിനീയറിങ് നാലുവർഷ ബി.ടെക് കോഴ്സുകളിലേക്കുള്ള അഡ്മിഷൻ കൗൺസലിങ്ങിന് ഇപ്പോൾ അപേക്ഷിക്കാം. www.iipe.ac.in എന്ന വെബ്സൈറ്റിലൂടെ അപേക്ഷ ഒാൺലൈനായി നിർദേശാനുസരണം ജൂൈല അഞ്ചിനുമുമ്പായി സമർപ്പിക്കണം.
െഎ.െഎ.ടികൾക്കൊപ്പം കിടപിടിക്കുന്ന നിലവാരമുള്ള െഎ.െഎ.പി.ഇ കേന്ദ്ര പെട്രോളിയം പ്രകൃതി വാതക മന്ത്രാലയത്തിനുകീഴിലാണ് പ്രവർത്തിക്കുന്നത്. ഇൗ നാലുവർഷത്തെ ഫുൾടൈം ബി.ടെക് കോഴ്സുകളിലേക്കുള്ള പ്രവേശനം ജെ.ഇ.ഇ അഡ്വാൻസഡ് 2017 ഒാൾ ഇന്ത്യ / റാങ്ക് സ്കോർ പരിഗണിച്ചാണ്. ഒാരോ പ്രോഗ്രാമിനും 50 സീറ്റുകൾ വീതമുണ്ട്. സീറ്റുകളിൽ 27 ശതമാനം ഒ.ബി.സി കാർക്കും 15 ശതമാനം പട്ടികജാതികാർക്കും 7.5 ശതമാനം പട്ടികവർഗക്കാർക്കും സംവരണം ചെയ്തിട്ടുണ്ട്.
െഎ.െഎ.പി.ഇ അഡ്മിഷൻ കൗൺസിലിങ്ങിനായുള്ള അപേക്ഷ ഫീസ് ജനറൽ, ഒ.ബി.സി വിഭാഗങ്ങളിൽപെടുന്നവർക്ക് 1000 രൂപയും പട്ടികജാതി/വർഗം, ഭിന്നശേഷി വിഭാഗങ്ങളിൽപ്പെടുന്നവർക്ക് 500 രൂപയുമാണ്. ഫീസ് ഒാൺലൈനായോ എസ്.ബി.െഎ ചെലാൻ വഴിയോ അടക്കാം.
െജ.ഇ.ഇ അഡ്വാൻസ്ഡ് 2017 റാങ്കിന് പുറമെ അപേക്ഷകർക്ക് ഇനി പറയുന്ന യോഗ്യതകൂടിയുണ്ടാകണം. ഹയർസെക്കൻഡറി / തുല്യബോർഡ് പരീക്ഷയിൽ മൊത്തം 75 ശതമാനം മാർക്കിൽ കുറയാതെ പ്ലസ് ടു, വിജയിച്ചിരിക്കണം. എസ്.സി, എസ്.ടി വിഭാഗക്കാർക്ക് 65 ശതമാനം മാർക്ക് മതിയാകും. അല്ലെങ്കിൽ പ്രസ്തുത ബോർഡ് പരീക്ഷയിൽ കാറ്റഗറി അടിസ്ഥാനത്തിൽ 20 പെർസെൈൻറലിനുള്ളിൽ ഉന്നത വിജയം വരിച്ചവരാകണം.
ഒാൺലൈനായി രജിസ്റ്റർ ചെയ്യുന്നവരിൽനിന്നും മെറിറ്റടിസ്ഥാനത്തിൽ ആദ്യ റൗണ്ട് സീറ്റ് അലോട്ട്മെൻറ് ജൂൈല ഒമ്പതിന് നടത്തും. സീറ്റ് ലഭിക്കുന്നപക്ഷം ജൂൈല 12നകം ജനറൽ / ഒ.ബി.സി വിഭാഗങ്ങളിൽപ്പെടുന്നവർ 30,000 രൂപയും പട്ടികജാതി/വർഗക്കാർ 20,000 രൂപയും സീറ്റ് അക്സപ്റ്റൻസ് ഫീസായി അടക്കണം.
സെക്കൻഡ് റൗണ്ട് അലോട്ട്മെൻറ് ജൂൈല 16 ന് നടക്കും. ജൂൈല 20 നകം ഫീസ് അടച്ച് അഡ്മിഷൻ നേടാം. മൂന്നാം റൗണ്ട് അലോട്ട്മെൻറ് ജൂൈല 24ന് നടക്കും. ജൂൈല 28നകം ഫീസ് അടച്ച് അഡ്മിഷൻ നേടാവുന്നതാണ്. അഡ്മിഷൻ സമയത്ത് എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും വെരിഫിക്കേഷന് ഹാജരാക്കണം. ഒഴിവുള്ള സീറ്റുകളിലേക്കുള്ള േസ്ലാട്ട് അഡ്മിഷൻ ആഗസ്റ്റ് ഒന്നിന് നടക്കും. ക്ലാസുകൾ ആഗസ്റ്റിൽ ആരംഭിക്കും.
ബി.ടെക് കോഴ്സിൽ സെമസ്റ്റർ ഫീസ് ജനറൽ / ഒ.ബി.സി കാർക്ക് 75,000 രൂപയും പട്ടികജാതി / വർഗക്കാർക്ക് 37500 രൂപയുമാണ്. ഹോസ്റ്റലിൽ താമസിച്ച് പഠിക്കുന്നവർ സെമസ്റ്റർ ഒാരോന്നിനും 25000 രൂപ നൽകേണ്ടിവരും. ഫുഡ് എക്സ്പെൻസായി 5000 രൂപ വെറെയും. ഫീസ് നിരക്കുകൾ വെബ്സൈറ്റിൽ ലഭ്യമാണ്.
പ്രവേശനം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ www.iipe.ac.in എന്ന വെബ്സൈറ്റിൽ ലഭിക്കും. വിലാസം: The Director, Indian Institute of Petroleum & Energy, 2nd Floor, AU Engineering College, Main Building, Andhra University, Visakhapatanam -530003.
ഇ-മെയിൽ: info@iipe.ac.in ഫോൺ: 0891 --2585152.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.