തിരുവനന്തപുരം: എൽ.ബി.എസ് സെൻറർ ഫോർ സയൻസ് ആൻഡ് ടെക്നോളജിയുടെ കീഴിൽ തിരുവനന്തപുരം പൂജപ്പുരയിൽ പ്രവർത്തിക്കുന്ന വനിതാ എൻജിനീയറിങ് കോളജിൽ ബി. ടെക് കോഴ്സിൽ എല്ലാ ബ്രാഞ്ചുകളിലും ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. താൽപര്യമുള്ള വിദ്യാർഥിനികൾ വ്യാഴാഴ്ച രാവിലെ 9.30ന് അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം നേരിട്ട് ഹാജരാകണം. കേരള എൻട്രൻസ് (കീം) 2021 അല്ലെങ്കിൽ തത്തുല്യമായ മറ്റേതെങ്കിലും പ്രവേശന പരീക്ഷ പാസായ യോഗ്യതാ സർട്ടിഫിക്കറ്റും സമർപ്പിക്കണം. വിവരങ്ങൾക്ക് ഫോൺ: 9895983656, 9995595456, 9497000337, 9495904240, 9605209257.
കുസാറ്റിൽ ബി.ടെക്
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല നടത്തുന്ന വിവിധ ബി.ടെക് കോഴ്സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് 27 മുതല്‍ ഓണ്‍ലൈന്‍ സ്പോട്ട് അഡ്മിഷന് നടത്തും. ഇതിനായുള്ള രജിസ്ട്രേഷന് 24ന് നടക്കും. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവർക്ക് തങ്ങളുടെ ലോഗിന്‍ പേജിെല ലിങ്ക്് മുഖേന രജിസ്റ്റര്‍ ചെയ്യാം.
പട്ടികജാതി, പട്ടികവര്‍ഗ സംവരണ സീറ്റുകളിലേക്കുള്ള നാലാമത്തെ സ്പോട്ട് അഡ്മിഷനും ഇതോടൊപ്പം നടക്കും. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെടാത്തവര്‍ അഡ്മിഷന് വെബ്സൈറ്റില്‍ നല്കിയ ലിങ്ക്് മുഖേന രജിസ്റ്റര്‍ ചെയ്യണം. പ്രസ്തുത വിഭാഗത്തിൽപെട്ടവരുടെ അഭാവത്തില്‍ റാങ്ക്് ലിസ്റ്റിലുള്ള ഒ.ഇ.സി വിഭാഗക്കാരെയും പരിഗണിക്കും.
ഓണ്‍ലൈന്‍ മീറ്റിങ്ങിെൻറ വിശദാംശങ്ങള്‍ കുട്ടികളുടെ ഇ-മെയില്‍ വിലാസത്തിലേക്ക്് അയക്കും. ഫോണ്‍: 0484- 2577100/ admissions.cusat.ac.in
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.