ബി ടെക് വിദ്യാർഥികൾക്ക് ആറു മാസം ഇ​േൻറൺഷിപ്പിന് അനുമതി

തിരുവനന്തപുരം: ബി ടെക് വിദ്യാർഥികൾക്ക് കോഴ്സിനിടെ ആറു മാസം ഇ​േൻറൺഷിപ്പിന് പോകുന്നതിന് എ.പി.ജെ അബ്ദുൽ കലാം സാങ്കേതികശാസ്ത്ര സർവകലാശാല സിൻഡിക്കേറ്റ് യോഗം അനുമതി നൽകി. വ്യവസായ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് ബി ടെക് എഞ്ചിനീയറിംഗ് ബിരുദത്തിനായി മൂന്നാം സെമെസ്റ്ററിലേക്ക് നേരിട്ട് പ്രവേശനം നേടാവുന്ന വിധത്തിൽ ഈ വർഷം തന്നെ കോഴ്സുകൾ ആരംഭിക്കാനും തീരുമാനിച്ചു. എ.ഐ.സി.ടി.ഇ അനുമതി നേടിയ ഏഴ് കോളേജുകൾക്കും ഉടൻ തന്നെ പ്രത്യേക ബാച്ച് ആയി കോഴ്സുകൾ ആരംഭിക്കാം.

40 ശതമാനം സർവകലാശാല പരീക്ഷയിൽ മാർക്ക് ലഭിച്ചാലും ഇ​േൻറണൽ മാർക്ക് ഇല്ലാത്തതിനാൽ പരാജയപ്പെടുന്ന കുട്ടികൾക്ക് ലോ പാസ്സ് ഗ്രേഡിൽ ബി ടെക് ബിരുദം നൽകാനും യോഗം തീരുമാനിച്ചു.

വിദ്യാർഥികളെ പരീക്ഷയിൽ വിവേചനപരമായി തോൽപ്പിച്ചു എന്ന പരാതിയിൽ സർക്കാർ എഞ്ചിനീയറിംഗ് കോളേജ് അദ്ധ്യാപകൻ ആർ ഹരികുമാറിന്റെ സർവകലാശാല ഐ ഡി ഒരു വർഷത്തേയ്ക്ക് സസ്‌പെൻഡ് ചെയ്യാൻ തീരുമാനിച്ചു. അതോടെ ഈ അദ്ധ്യാപകന് പരീക്ഷ ജോലികളോ മറ്റ് അക്കാദമിക ജോലികളോ ചെയ്യാനാവില്ല. തുടർ നടപടികൾ എടുക്കാൻ സർക്കാരിനോട് സർവകലാശാല ആവശ്യപ്പെട്ടു.

അധ്യാപക നിയമനങ്ങളിൽ ഭിന്നശേഷി സംവരണം നടപ്പാക്കുന്നതിനുള്ള ക്രമം സാമൂഹ്യനീതി വകുപ്പിന്റെ ഉത്തരവ് പ്രകാരം നടപ്പാക്കുന്നതിന് എയ്ഡഡ് കോളേജുകൾക്ക് അനുവാദം നൽകി. എയ്ഡഡ് കോളേജ് അധ്യാപകരുടെ നിയമനഅംഗീകാരത്തിനായി പ്രത്യേക അദാലത് നടത്താനും തീരുമാനമായി. സർവകലാശാല പി.എഫ് അക്കൗണ്ടു മായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങളിൽ നടത്തിയ പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ സെക്ഷൻ ഓഫീസർ ആർ. പ്രവീണിനെ സസ്‌പെൻഡ് ചെയ്യാനും ബന്ധപ്പെട്ട മറ്റ് ഉദ്യോഗസ്ഥർക്കെതിരെ സിന്ഡിക്കേറ്റ് ഉപസമിതി അന്വേഷണം നടത്താനും തീരുമാനിച്ചു. 

Tags:    
News Summary - B.Tech students are allowed six months internship

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.